Headlines

തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രികയെ കടന്നുപിടിച്ച യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ കടന്നു പിടിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കരുവിലാഞ്ചി ശാലോംകോണത്ത് പുത്തൻവീട്ടിൽ പ്രസാദ് (42), തൈക്കാട് കണ്ണേറ്റുമുക്ക് വിളയിൽ വീട്ടിലെ ഉണ്ണികൃഷ്ണൻ (33) എന്നിവരെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിളപ്പിൽശാലയിൽ പള്ളിമുക്ക് പള്ളിക്ക് സമീപത്ത് വെച്ചാണ് അതിക്രമം നടന്നത്. കുണ്ടമൺകടവ് – പേയാട് റോഡിലൂടെ സ്കൂട്ടർ ഓടിച്ചു വന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. യുവതിയെ പ്രതികൾ ബൈക്കിൽ പിന്തുടരുകയായിരുന്നു. തുടർന്ന് പള്ളിമുക്ക് മുസ്ലിം പള്ളിക്ക് സമീപം എത്തിയ…

Read More

ശിവകാശിയില്‍ പടക്കശാലകളില്‍ സ്‌ഫോടനം: 10 മരണം

ചെന്നൈ: ശിവകാശിയിലെ രണ്ടു പടക്കശാലകളിലുണ്ടായ സ്ഫോടനങ്ങളിൽ ഒമ്പതുപേർ മരിച്ചു. വിരുതുനഗർ ജില്ലയിലെ കമ്മപാട്ടി ഗ്രാമത്തിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പതു പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. റെഡിപട്ടി കനിഷ്കർ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Read More

പ്രസവ ചികിത്സയ്ക്കെത്തിയ യുവതി മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരംഅടിമലത്തുറയിൽ പ്രസവ ചികിത്സയ്ക്കെത്തിയ യുവതി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി. മരിയ നിലയം ആശുപത്രിക്കെതിരെയാണ് ആരോപണം.ആശുപത്രിയില്‍ ഐ.സി.യുവും ആംബുലന്‍സ് സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി

Read More

തളിപ്പറമ്പിൽ സിപിഐ ബദല്‍ കുടുംബസംഗമം നാളെ

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കുടുംബസംഗമം നാളെ.കഴിഞ്ഞ 10 ന് കീഴാറ്റൂരില്‍ സി.പി.ഐ പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ സി.പി.എം ആസൂത്രിതമായി നടത്തിയ കുടുംബസംഗമത്തിന് ബദല്‍ എന്ന നിലയിലാണ് സി.പി.ഐ തനിച്ച് തളിപ്പറമ്പ് ലോക്കലിന് കീഴില്‍ കുടുംബസംഗമം നടത്തുന്നത്. വൈകുന്നേരം 5 ന് മാന്തംകുണ്ട് ചെഗുവേര കലാസമിതിക്ക് സമീപം നടക്കുന്ന കുടുംബസംഗമം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്യും.സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍, തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്‌മാന്‍, ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, സി.ലക്ഷ്മണന്‍,…

Read More

വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; പിന്നിൽ മൈക്രോ ഫിനാൻസ് ജീവനക്കാരുടെ ഭീഷണി, പരാതി നൽകി കുടുംബം

പാലക്കാട്: വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനയൂർ അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സല (58) ആണ് മരിച്ചത്. വത്സലയുടെ ആത്മഹത്യക്ക് കാരണം മൈക്രോ ഫിനാൻസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതാണ് എന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകി. ചായക്കട തൊഴിലാളിയാണ് വത്സല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ മൈക്രോ ഫിനാൻസ് സംഘങ്ങളിൽ നിന്ന് കടം വാങ്ങിയിരുന്നു. ഇതിൽ പലപ്പോഴും തിരിച്ചടവ് മുടങ്ങി. പിന്നാലെ മൈക്രോ ഫിനാൻസ് സംഘങ്ങൾ വീട്ടിലും ചായക്കടയിലും മാറി മാറി എത്തി ഭീഷണിപ്പെടുത്തിയിരുന്നതായി…

Read More

ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്; ബസ് ഡ്രൈവറും ഉടമയും പിടിയില്‍

കോഴിക്കോട്: ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കക്കോടി സ്വദേശികളായ എൻ. ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മലാപ്പറമ്പ് ബൈപ്പാസിൽ വേങ്ങേരി ജംഗ്ഷന് സമീപം ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കുന്നമംഗലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണമെന്ന ബസ് ഇരുചക്ര വാഹനങ്ങളിലേക്കും മുമ്പിലുണ്ടായിരുന്ന ബസിലേക്കും ഇടിച്ച് കയറുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന…

Read More

മിനിലോറിക്ക് പിറകിൽ ബൈക്കിടിച്ച് പോലീസുകാരൻ മരിച്ചു; അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ

തൃശൂർ: വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കൊല്ലം സ്വദേശി ആനന്ദാണ് (27) മരിച്ചത്. ദേശീയപാത 66 കയ്പമംഗലം അറവുശാലയിൽ വെച്ച് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി പതിനൊന്നേകാലോടെയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ അറവുശാലയിൽ വച്ച് മിനിലോറിക്ക് പിറകിൽ ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കണ്ണൂർ: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പൂങ്കാവിലെ ഇസ്മയിലിനെയാണ് (24) പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി തന്നെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. പിതാവിന്‍റെ ഫോണിലാണ് കുട്ടി സ്നാപ് ചാറ്റ് ഉപയോഗിച്ചിരുന്നത്. ഞായറാഴ്ച രാത്രി പരിയാരം എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ…

Read More

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദിച്ചുകൊന്നു

ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ചെങ്ങന്നൂർ സ്വദേശി സജീവിനെയാണ് സുഹൃത്തുക്കൾ അടിച്ചുകൊന്നത്. കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. മർദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. സംശയം തോന്നിയ ആശുപത്രി ജീവനക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് വച്ചായിരുന്നു സംഭവം. സംഭവത്തിന്റെ പേരില്‍ നങ്ങ്യാര്‍കുളങ്ങര തുണ്ടില്‍ വീട്ടില്‍ പ്രവീണ്‍ (27), അരുണ്‍ ഭവനത്തില്‍ അരുണ്‍ (33), ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ മനോജ് ഭവനത്തില്‍ മനോജ് (33)…

Read More

22കാരൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ പിതാവ് പൊലീസ് കസ്റ്റഡിയിൽ

സുൽത്താൻബത്തേരി: 22കാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പിതാവിനെ പൊലീസ് കസ്റ്റിഡിയലെടുത്തു. കതവാക്കുന്ന് തെക്കേക്കര വീട്ടിൽ ശിവദാസ് ആണ് പിടിയിലായത്. മകൻ അമൽദാസ് തിങ്കളാഴ്ച രാവിലെ തലക്കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കേളക്കവല ഷെഡ് പരിസരത്തുനിന്നുമാണ് ശിവദാസനെ പിടികൂടിയതെന്നാണ് വിവരം. രാവിലെ എട്ടുമണിയോടെയാണ് അമൽദാസിനെ കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ കണ്ടെത്തിയത്. പന്തികേട് തോന്നിയ സഹോദരി വിളിച്ചറിയിച്ചതനുസരിച്ച് അയൽവാസികളും വാർഡ് അംഗവും എത്തിപരിശോധിക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കോടാലി സമീപത്ത് നിന്ന് കേണിച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം കാണാതായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial