മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തനെ പുറത്താക്കണം: പ്രസ് ക്ലബ്
തിരുവനന്തപുരം : മാധ്യമപ്രവർത്തകരെ തെണ്ടാൻ പോകാൻ ഉപദേശിക്കുന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തൻ കേരളത്തിന് അപമാനമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് കുറ്റപ്പെടുത്തി. ആ പരാമർശം പിൻവലിച്ച് മാധ്യമ സമൂഹത്തോട് മാപ്പ് പറയാൻ ദത്തൻ തയ്യാറാകണം. പ്രതിപക്ഷത്തിന്റെ ഉപരോധം കാരണം സെക്രട്ടറിയേറ്റിൽ കടക്കാനാവാതെ തെരുവിലൂടെ നടന്ന ദത്തനോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരെയാണ് മറ്റു പണിയൊന്നുമില്ലെങ്കിൽ തെണ്ടാൻ പോകാൻ ഉപദേശിച്ചത്. തൊഴിലില്ലാത്ത ചെറുപ്പക്കാരെല്ലാം തെണ്ടാൻ പോകണമെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് നൽകുന്നത്. ഇത്തരമൊരാളിൽ നിന്നും ഉപദേശം സ്വീകരിക്കുന്ന മുഖ്യമന്ത്രി…

