വയലാർ രാമവർർമ്മ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു;

നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം,സൗബിൻ മികച്ച നടൻ, മികച്ച നടി ദർശനലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകൻ തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മമ്മൂട്ടി മുഖ്യകഥാപാത്രമായി അഭിനയിച്ച നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. മികച്ച നടനായി സൗബിൻ ഷാഹിനെയും (ഇലവീഴാ പൂഞ്ചിറ, ജിന്ന്), മികച്ച നടിയായി ദർശന രാജേന്ദ്രനെയും (ജയ ജയ ജയഹോ) തിരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ (നൻപകൽ നേരത്ത് മയക്കം).ചലച്ചിത്ര പ്രതിഭാ…

Read More

ദേശീയ ശിൽപശാലയിൽ കുടുംബശ്രീക്ക് പ്രശംസ

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനവും തദ്ദേശ സ്ഥാപനങ്ങളുമായുള്ള സംയോജന പ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളുടെ അഭിനന്ദനം. കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിലാണ് ലോകത്തിന് മാതൃകയായ കുടുംബശ്രീയുടെ വിവിധ പദ്ധതി പ്രവർത്തനങ്ങളിലെ സംയോജന മാതൃക കൈയടി നേടിയത്. ശിൽപശാലയുടെ ആദ്യദിനം വെങ്ങാനൂർ, ബാലരാമപുരം, കോട്ടുകാൽ, കാഞ്ഞിരംകുളം, പള്ളിച്ചൽ, കരകുളം എന്നീ പഞ്ചായത്തുകളിലെ ബഡ്‌സ് സ്ഥാപനങ്ങൾ, അങ്കണവാടി, ബഡ്ജറ്റ് ഹോട്ടൽ, ഹരിതകർമ സേന, സൂക്ഷ്മ സംരംഭങ്ങൾ എന്നിവ സംഘം സന്ദർശിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ പകൽ പരിപാലനത്തിനു…

Read More

മൂന്നാർ പഞ്ചായത്തിൽ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ഭരണം നിലനിർത്തി എൽഡിഎഫ്

മൂന്നാർ: നാടകീയമായ സംഭവങ്ങൾക്കൊടുവിൽ മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഏറെ സംഭവങ്ങൾക്ക് ശേഷമാണ് ഇന്ന് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പ്. 21 അംഗ ബോർഡിൽ 11 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് അവകാശപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. തുടർന്ന് 10 വീതം വോട്ട് ഇരു സ്ഥാനാർഥികൾക്കും ലഭിച്ചു. യുഡിഎഫിനായി സ്ഥാനാർഥി ദീപാ രാജ്കുമാറാണ് മത്സരിച്ചത്. നറുക്കെടുപ്പിലൂടെയാണ് ജ്യോതി സതീഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ നറുക്ക് വീണത്…

Read More

മകളുടെ വിവാഹ ദിവസം അച്ഛൻ ജീവനൊടുക്കി

ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന്‍ ജീവനൊടുക്കി. ആലപ്പുഴ കഞ്ഞിക്കുഴി നമ്പുകണ്ടത്തില്‍ സുരേന്ദ്രനെയാണ് (54) തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. വീടും ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. ഇയാൾക്ക് രണ്ടു പെണ്മക്കളായിരുന്നു. മൂത്ത മകൾ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. അയല്‍വാസികളാണ് സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല

Read More

പാർട്ടി ഒറ്റയാൾ പട്ടാളമല്ല; കെ സുരേന്ദ്രൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാനത്ത് അതിവേഗ റെയിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അഭിപ്രായത്തെ തളളി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടി ഒറ്റയാൾ പട്ടാളമല്ല. അതിവേഗ റെയിലിനെ കുറിച്ചുളള പാർട്ടി തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് ശേഷമേ പറയുകയുളളു. കെ സുരേന്ദ്രൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. ജനവിരുദ്ധമായ ഒരു പദ്ധതിയും പ്രധാനമന്ത്രി…

Read More

കണ്ണൂരിൽ ഡെങ്കിപനി ബാധിച്ച് യുവതി മരിച്ചു.

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഡെങ്കിപ്പനിയെ തുടര്‍ന്ന് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ അജീന ജെയിംസ്(23) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് പയ്യാവൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read More

ആളൂരിൽ സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു.

തൃശ്ശൂർ: അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ ബസിടിച്ച് മകൾ മരിച്ചു. ആളൂർ അരിക്കാട്ട് ബാബുവിന്റെ മകൾ ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അപകടത്തിൽ അമ്മ ജിൻസി ബാബുവിന് ഗുരുതര പരിക്കേറ്റു. മാളയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8.30 ന് ആളൂർ പാലത്തിന്റെ സമീപത്ത് വെച്ചായിരുന്നു അപകടം. ആളൂർ സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപികയാണ് ജിൻസി. സർട്ടിഫിക്കറ്റ് വാങ്ങാൻ അമ്മയോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു ഐശ്വര്യ ബാബു. ജിൻസിയെ…

Read More

നിറകണ്ണുകളോടെ പുതുജീവിതത്തിലേക്ക്; വിവാഹ തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ച വിവാഹം നടന്നു. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ചെറുമയ്യൂർ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയുടെ കുടുംബം കടുത്ത സങ്കടക്കടലിൽ നിൽക്കെ വിവാഹം മാറ്റിവച്ചിരുന്നു. പിന്നീട് കുടുംബത്തിന്…

Read More

തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍; അച്ഛനും മകളും മരിച്ചു;

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലാമുക്കില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കട ബാധ്യതയാണ് കുടുംബം ഒന്നടങ്കം ജീവനൊടുക്കാന്‍ കാരണമായതെന്നു റിപ്പോര്‍ട്ടുകളുണ്ട്

Read More

ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷയുമായി പെൺകുട്ടി

പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് അപേക്ഷ നൽകി പെൺകുട്ടി. പെൺകുട്ടിയുടെ അപേക്ഷ കണ്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് റജിസ്ട്രാർ ഓഫിസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്. സ്പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിലാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം പുനലൂർ സബ് റജിസ്ട്രാർ ഓഫിസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial