അതിര്‍ത്തി കടന്ന് ശിങ്കാരി പെരുമ, നെടുമങ്ങാടിന്റെ വിജയതാളമായി ‘രുദ്രതാളം
നെടുമങ്ങാട് :വനിതകള്‍ക്ക് ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ അഞ്ച് വര്‍ഷം മുന്‍പ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയ പദ്ധതി, ഇപ്പോള്‍ അതിര്‍ത്തികള്‍ പിന്നിട്ട് സ്ത്രീമുന്നേറ്റത്തിന്റെ പെരുമ വിളിച്ചോതുകയാണ്. നിറചിരിയോടെ ഒരേ താളത്തില്‍ കൊട്ടിത്തിമിര്‍ക്കുന്ന വനിതാ കാലാകരികള്‍ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. ‘രുദ്രതാളം’ എന്ന പേരില്‍ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ശിങ്കാരി മേളം ടീം ഇപ്പോള്‍ നാടിന്റെയാകെ താളമായി മാറിയിരിക്കുന്നു. നൂറിലധികം പരിപാടികള്‍ അവതരിപ്പിച്ച് കൊട്ടിത്തെളിഞ്ഞ സംഘം, ഇപ്പോള്‍ തമിഴ്നാട്ടിലും കലാവിരുന്നൊരുക്കുകയാണ്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട്, കേട്ടുപഴകിയ സ്വയംതൊഴില്‍…

