Headlines

ആറ്റിങ്ങലിൽ ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ മൂന്നുമുക്ക് ഗ്രീന്‍ ലൈന്‍ ലോഡ്ജില്‍ ആയിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ ആസ്മിന (40 ) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം ഒരു യുവാവിനോടൊപ്പം എത്തിയാണ് യുവതി ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ  ലോഡ്ജ് ജീവനക്കാര്‍ മുറി തുറന്ന് നോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവസ്ഥലത്തെത്തിയ  ആറ്റിങ്ങല്‍ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 42 വയസുകാരി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 42 വയസുകാരി മരിച്ചു. കാട്ടായിക്കോണം തെക്കതിൽ ബി.എസ് ഭവനിൽ എൽ. പ്രീത ആണ് മരിച്ചത്. കഴക്കൂട്ടത്തിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് പ്രീതയുടെ മരണം സംഭവിച്ചത്. കഴക്കൂട്ടം-പോത്തൻകോട് റോഡിൽ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ വെച്ചായിരുന്നു വാഹനാപകടമുണ്ടായത്. കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ താൽക്കാലിക ജീവനക്കാരിയാണ് പ്രീത. പ്രീത കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെ ബസിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു….

Read More

പെരുമ്പാവൂരില്‍ ടണലില്‍ കുടുങ്ങി ഇതര സംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയില്‍ ആണ് അപകടം ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ കാല്‍വഴുതി വീഴുകയായിരുന്നു രവി കിഷൻ. ഒരാഴ്ച മുമ്പാണ് രവി കിഷൻ റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്. ചാരം പുറന്തള്ളുന്നതിന് വേണ്ടി V ആകൃതിയിലുള്ള ടണലുണ്ട്. അതിലേക്ക് ചാരം തള്ളുന്നതിന് ഇടയിലാണ് രവി കിഷൻ അകത്തേക്ക് വീണത്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ഉയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല….

Read More

ക്ഷാമബത്ത നിഷേധിക്കാൻ ആർക്കും അവകാശമില്ല കെ പി രാജേന്ദ്രൻ; കെ സി ഇ സി രജിസ്ട്രാർ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശമായ ക്ഷാമബത്ത നിഷേധിക്കാൻ സർക്കാരിനും ഉദ്യോഗസ്ഥർക്കും അവകാശമി ല്ലെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സഹകരണ രജിസ്ട്രാർ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ സഹകരണ മേഖല പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടുത്തെ സഹകരണ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ക്ഷാമബത്ത തടഞ്ഞുകൊണ്ട് പുറത്തിറക്കിയിട്ടുള്ള സർക്കുലർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാർ ജോലി ചെയ്യുന്ന വലിയൊരു തൊഴിൽ…

Read More

‘അധികാരത്തിന്റെ ധാർഷ്ട്യം വേണ്ട’; കോടതി നടപടികൾ മൊബൈലിൽ പകർത്തിയ സി പി എം നേതാവിന് കോടതിയുടെ വിമർശനം; 1000 രൂപ പിഴ

കണ്ണൂര്‍: തളിപ്പറമ്പില്‍ കോടതി നടപടികൾ മൊബൈലില്‍ ചിത്രീകരിച്ച സംഭവത്തില്‍ സിപിഐഎം നേതാവിന് 1000 രൂപ പിഴ ചുമത്തി. കോടതി പിരിയും വരെ കോടതിയില്‍ നില്‍ക്കാനും ഉത്തരവിട്ടു. ആദ്യം അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് പിഴയില്‍ ശിക്ഷ ഒതുക്കുകയായിരുന്നു. കൂടാതെ ജ്യോതി കോടതിക്ക് മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്തു. അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്നും മരിച്ചവരോട് ബഹുമാനം കാണിക്കണമെന്നും കോടതി ജ്യോതിയോട് പറഞ്ഞു. സിപിഐഎം നേതാവും മുന്‍ നഗരസഭ ചെയര്‍പേഴ്‌സണുമായ കെ പി ജ്യോതി കോടതി നടപടികള്‍ മൊബൈല്‍…

Read More

കര്‍ണാടകയിൽ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു; അനധികൃത കാലിക്കടത്തിനിടെ വെടിവെച്ചത് പൊലീസ്

  ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പൊലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ വണ്ടി പൊലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂർ റൂറൽ പൊലീസാണ് വെടിയുതിർത്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ്…

Read More

ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഭാര്യയെ കാണാനില്ലെന്നാണ് റിയാസ് പൊലീസിനോട് പറഞ്ഞത്. മട്ടാഞ്ചേരി കോസ്റ്റല്‍ പൊലീസ് ഉദ്യോഗസ്ഥൻ ആണ് റിയാസ്. നേരത്തെ റിയാസ് ഉപദ്രവിച്ചതിനെ തുടർന്ന് ഫാഖിത്ത തകഴിയിലെ വീട്ടില്‍ വന്നു നിന്നിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് രണ്ട്…

Read More

തൊടിയിൽ പാമ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയെ വെളിയിൽ ഇറക്കി മാല പൊട്ടിച്ചോടി മോഷ്ടാവ്

കോതമംഗലം : ഇല്ലാത്ത പാമ്പിനെ കാണാൻ മുറ്റത്ത് വിളിച്ചിറക്കിയ ശേഷം വൃദ്ധയുടെ മാല പൊട്ടിച്ചോടി യുവാവ്.കോതമംഗലത്ത് ആണ് സംഭവം.പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ വീട്ടിൽ എൺപതുകാരിയായ ഏലിയാമ്മയുടെ ഒന്നര പവൻ സ്വർണമാലയാണ് യുവാവ് പൊട്ടിച്ചോടിയത്. കഴുത്തിൽ നിന്ന് മാല വലിച്ചു പൊട്ടിച്ച ആഘാതത്തിൽ ഏലിയാമ്മ തലയടിച്ചു വീണു. മോഷ്ടാവിനെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകീട്ട് അഞ്ചോടെയോടെയാണ് സംഭവം. വീടിന് പുറകിലെ പറമ്പിലേക്ക് യുവാവ് കൈ ചൂണ്ടിക്കാണിച്ചതോടെ, ഏലിയാമ്മ പാമ്പിനെ തിരയാനായി അങ്ങോട്ട് നടന്നു….

Read More

പിഎം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സിപിഐ; സിപിഐ മന്ത്രിമാര്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദേശം നല്‍കി.

തിരുവനന്തപുരം: പിഎം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സിപിഐ. ഇത് സംബന്ധിച്ച് സിപിഐ മന്ത്രിമാര്‍ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിര്‍ദേശം നല്‍കി. പാര്‍ട്ടി മന്ത്രിമാരുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. ബിനോയ് വിശ്വത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കാബിനറ്റില്‍ ചര്‍ച്ച വന്നാല്‍ ശക്തമായി എതിര്‍ക്കാന്‍ ബിനോയ് വിശ്വം നിര്‍ദേശിച്ചു. ഇന്നത്തെ അജണ്ടയില്‍ പിഎം ശ്രീ പദ്ധതിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാനും സിപിഐ തീരുമാനിച്ചു. പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കില്ലെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ബിനോയ് വിശ്വം പറഞ്ഞു….

Read More

നാഗാലാൻഡിൽ 32 എംഎൽഎമാരുള്ള, മുഖ്യമന്ത്രിയുടെ പാർട്ടി രണ്ട് എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു

കൊഹിമ: നാഗാലാൻഡിൽ 32 എംഎൽഎമാരുള്ള, മുഖ്യമന്ത്രിയുടെ പാർട്ടി രണ്ട് എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു. നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻഡിപിപി)യാണ് നാഗാ പീപ്പിൾസ് ഫ്രണ്ടിൽ (എൻപിഎഫ്) ലയിച്ചത്. 60 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു എൻഡിപിപി. ലയനത്തോടെ നാഗാലാൻഡ് പ്രതിപക്ഷരഹിത നിയമസഭയായി മാറി. എൻഡിപിപി നേതാവായിരുന്ന മുഖ്യമന്ത്രി നെയ്ഫ്യു റിയോ ആണ് എൻപിഎഫിന്റെ പുതിയ പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി അചുംബെമോ കിക്കോൺ തുടരും. നേരത്തേ എൻപിഎഫ് നേതാവായിരുന്ന റിയോ 2017ൽ പാർട്ടി വിട്ട് എൻഡിപിപിയിൽ ചേരുകയായിരുന്നു. അടുത്ത…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial