ദലിത് യുവാവിനെ തട്ടിക്കൊണ്ടുപോയി മൂത്രം കുടിപ്പിച്ചെന്ന് പരാതി.
ഭോപാൽ: ദലിത് യുവാവിനെ തട്ടിക്കൊണ്ടുപോയി മൂത്രം കുടിപ്പിച്ചെന്ന് പരാതി. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. ബിന്ദ് നിവാസിയായ സോനു ബറുവ എന്നയാളുടെ ഡ്രൈവറായ യുവാവിനെയാണ് സോനു ബറുവയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തത്. ജോലി നിർത്തിയതിലുള്ള പകയിലായിരുന്നു ക്രൂരത. മൂന്നു ദിവസം മുമ്പാണ് സംഭവം. അലോക് പഥക്, ഛോട്ടു ഓജ എന്നിവരോടൊപ്പമാണ് സോനു ബറുവ യുവാവിന്റെ വീട്ടിലെത്തിയത്. തുടർന്ന് തന്റെ ഡ്രൈവറായി തുടർന്നും ജോലി ചെയ്യണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ,…

