Headlines

നെടുമങ്ങാട് ഡിവൈഎഫ്‌ഐ-എസ്ഡിപിഐ സംഘർഷം; ഇരുവിഭാഗങ്ങളുടെയും ആംബുലന്‍സുകൾ കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ആംബുലന്‍സുകള്‍ കത്തിനശിച്ചു. ഡിവൈഎഫ്‌ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സും എസ്ഡിപിഐയുടെ ആംബുലന്‍സുകളാണ് കത്തി നശിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ്. ഫയര്‍ഫോഴ്‌സും പൊലീസും എത്തി തീ അണച്ചു. ആംബുലന്‍സ് മനപ്പൂര്‍വം കത്തിച്ചതാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘര്‍ഷത്തിന്റെ ഭാഗമായാണ് ആംബുലന്‍സ് കത്തിച്ചതെന്നും സമഗ്ര അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റത്. അഴീക്കോട് വെച്ച് മുല്ലശ്ശേരി ബ്രാഞ്ച്…

Read More

കേന്ദ്ര സർക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരാണ് മുസ്‍ലിംകൾ;വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

പട്ന: കേന്ദ്ര സർക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരാണ് മുസ്‍ലിംകൾ. വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. അവരെ വഞ്ചകർ എന്നേ വിശേഷിപ്പിക്കാനാവൂ എന്നും ബിഹാറിലെ ബെഗുസറായ് മണ്ഡലത്തിൽനിന്നുള്ള ബി.ജെ.പി എം.പിയായ ഗിരിരാജ് സിങ് പറഞ്ഞു. ‘‘നിങ്ങൾക്ക് ആയുഷ്മാൻ ഭാരത് ഹെൽത് കാർഡ് ഉണ്ടോ എന്ന് ഞാൻ ഒരു മൗലവിയോട് ചോദിച്ചു. അയാൾ ഉണ്ടെന്ന് പറഞ്ഞു. എനിക്ക് വോട്ടുചെയ്യുമോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. വഞ്ചകരുടെ വോട്ട് എനിക്ക് വേണ്ടെന്ന്…

Read More

മകളുടെ വിവാഹം കഴിഞ്ഞ് മണിക്കൂർകൾക്കകം പിതാവ് മരിച്ചു

പാലോട്:മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പാലോട് പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് ചതുപ്പിൽ ഷാഫിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം . ചടങ്ങുകൾ കഴിഞ്ഞ് ഷാഫി ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്നലെ വൈകുന്നേരം 5 മണിക്ക് പെരിങ്ങമ്മല ചിറ്റൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. റജിലയാണ് ഭാര്യ

Read More

ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ  ആംബുലൻസ് തീവച്ച് നശിപ്പിച്ചു

നെടുമങ്ങാട് : ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് തീവച്ച് നശിപ്പിച്ച നിലയിൽ. നെടുമങ്ങാട്  ജില്ലാ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസാണ്   പൂർണമായി കത്തി നശിച്ചത്. ഇന്നലെ രാത്രി 11.50നു ശേഷമാണ് സംഭവം നടന്നത്. തീ വച്ച് നശിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന്ഡി വൈ എഫ് ഐ നെടുമങ്ങാട് ബ്ലോക്ക് സെക്രട്ടറി കെ ആർ രഞ്ജിത് കൃഷ്ണ, പ്രസിഡൻ്റ് എൻ.നിഷാദ് എന്നിവർ അറിയിച്ചു. ഇന്ന് നെടുമങ്ങാട് ടൗണിൽ പ്രതിഷേധപ്രകടനവും സംഘടിപ്പിക്കും. സിപിഎം നെടുമങ്ങാട് ഏര്യ…

Read More

പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ പാർട്ടിയിൽ നിന്നു പോവുകയല്ല; നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നു മാത്രം എം.എ. ബേബി

കുട്ടനാട്: ആലപ്പുഴയിൽ സിപിഐഎം-ജി.സുധാകരൻ പോര് തുടരുന്നതിനിടെ അച്ചടക്കം ഓർമിപ്പിച്ച് ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പരോക്ഷ പരാമർശം. പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെട്ടവർ പാർട്ടിയിൽ നിന്നു പോവുകയല്ല, നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നേ ഉള്ളുവെന്ന് എം.എ. ബേബി. കുട്ടനാട് നടക്കുന്ന വിഎസ് പുരസ്കാര സമർപ്പണ വേദിയിലായിരുന്നു എം.എ. ബേബിയുടെ പരാമർശം. പുതിയ തലമുറയ്ക്ക് വേണ്ടിയാണ് അത് നടപ്പിലാക്കിയത്. പുതിയ തലമുറയിൽ പെട്ടവർ പാർട്ടിയുടെ വ്യത്യസ്ത ചുമതലകൾ ഏറ്റെടുക്കാൻ വരണം. അതിൻ്റെ ഭാഗമായി പ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ചില സഖാക്കൾ ചുമതലകളിൽ…

Read More

സിപിഐ വികസന സന്ദേശം ജാഥ സമാപിച്ചു

നെയ്യാറ്റിൻകര: സിപിഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രണ്ട് ദിവസത്തെ വികസന സന്ദേശ കാൽനട വാഹന പ്രചരണ ജാഥ പഴയ ഉച്ചക്കട ജംഗ്ഷനിൽ സമാപിച്ചു. സമാപനയോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി എൽ മധു അധ്യക്ഷനായി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ ശശികുമാർ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ, മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ തുടങ്ങിയവർ…

Read More

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവം; ഇതര സംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം:കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിലായത്. ഇന്നലെ ഇയാളെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് പീഡന വിവരം പുറത്തുവരുന്നത്. ബലാത്സംഗത്തിനിരയായെന്ന് വ്യക്തമാക്കി യുവതി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴക്കൂട്ടത്ത് പെയിന്‍ ഗസ്റ്റായി താമസിച്ചുവരികയായിരുന്നു യുവതി. പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടില്‍…

Read More

തൃശൂരില്‍ എസ്‍സി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; 10 വയസുകാരൻ്റെ കാലൊടിച്ചു, മര്‍ദിച്ചത് 9-ാം ക്ലാസുകാരൻ

തൃശൂർ: അതിരപ്പിള്ളിയില്‍ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലില്‍ വിദ്യാർത്ഥിക്ക് മർദ്ദനം. പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരനായ അനൂപ് ശശീധരനാണ് മർദ്ദനമേറ്റത്. ഇതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിയായ 9-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദ്ദനത്തില്‍ അനൂപിന്റെ കാല് ഒടിഞ്ഞു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. മർദ്ദനമേറ്റ അനൂപിനെ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. മർദനമേറ്റിട്ടും ഹോസ്റ്റല്‍ അധികൃതർ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് അനൂപിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഹോസ്റ്റല്‍ വാർഡന്മാരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള സംഭവമെന്നും കുടുംബം ആരോപിക്കുന്നു.

Read More

“അഹിന്ദുക്കളുടെ വീട്ടിലേക്ക് പോകുന്നത് പെണ്‍മക്കൾ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ അവരെ വിലക്കണമെന്നും അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയൊടിക്കണം” വിവാദ പരാമർശവുമായി പ്രജ്ഞ സിങ് ഠാക്കൂർ

ഭോപ്പാല്‍: ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. അഹിന്ദുക്കളുടെ വീട്ടിലേക്ക് പോകുന്നത് പെണ്‍മക്കൾ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ അവരെ വിലക്കണമെന്നും അനുസരിച്ചില്ലെങ്കിൽ കാല് തല്ലിയൊടിക്കണം എന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂർ പറഞ്ഞത്. പ്രജ്ഞസിങ് ഠാക്കൂറിൻ്റെ വാക്കുകൾ: ”നിങ്ങളുടെ മനസ്സിനെ കരുത്തുള്ളതാക്കണം. നമ്മുടെ പെണ്‍മക്കള്‍ നമ്മളെ അനുസരിക്കാതിരുന്നാല്‍, അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തിൽ മടി കാണിക്കരുത്. നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത്…

Read More

കോട്ടയം അയർക്കുന്നത്ത് ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. അയർക്കുന്നം ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് പശ്ചിമബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് മരിച്ചത്. അല്‍പ്പാനയുടെ ഭര്‍ത്താവ് സോണിയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം അല്‍പ്പാനായെ കാണാൻ ഇല്ലെന്ന് സോണി പരാതി നല്‍കിയിരുന്നു. അയർക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാര്യയെ കാണാൻ ഇല്ലെന്നു പരാതി നല്‍കിയ ശേഷം ഇയാള്‍ കുട്ടികളേയും കൊണ്ട് നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial