കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം പറഞ്ഞ് സമൂഹ മാധ്യമത്തിൽ വീഡിയോ ഇട്ടു; ഭിന്നശേഷിക്കാരനായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
മലപ്പുറം : കുടുംബാരോഗ്യ കേന്ദ്രത്തിലെ ദുരനുഭവം പറഞ്ഞ് വീഡിയോ ചെയ്തതിന് ഭിന്നശേഷിക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്. മലപ്പുറം ചേലേമ്പ്ര സ്വദേശി സുബൈറിനെതിരേയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തത്. 80ശതമാനം അംഗപരിമിതിയുള്ള വ്യക്തിയാണ് സുബൈർ. കഴിഞ്ഞ ദിവസമാണ് ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ റാംപ് ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് വിവരിച്ചുകൊണ്ട് സുബൈര്‍ വീഡിയോ ചെയ്തത്. റാംപ് ഇല്ലാത്തതിനാൽ സുബൈർ നിലത്ത് ഇഴഞ്ഞു ചെന്നാണ് മെഡിക്കൽ ഓഫീസറോട് കാര്യങ്ങൾ പറഞ്ഞത്. ഇതിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. സുബൈറിന്‍റെ…

