Headlines

പോത്തൻകോട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം പോത്തൻകോട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു. രണ്ടുപേർക്ക് ഗുരുതര പരിക്ക്. ശ്രീകാര്യം സ്വദേശി സനൂപ് മറ്റൊരു അതിഥി തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോത്തൻകോട് പൊലീസ് സ്റ്റേഷന് സമീപം പഴയവീട് പുതുക്കി പണിയുന്നതിനിടെയാണ് വീടിൻ്റെ ഭാഗം തകര്‍ന്നു വീണത്. രണ്ടാമത്തെ നിലയിൽ സുരക്ഷയില്ലാതെ വാർത്ത ഭാഗമാണ് തകർന്നു വീണത്. സനൂപിൻ്റെ രണ്ട് കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു.ഇരുവരും കോൺക്രീറ്റ് പാളികള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളി രണ്ടാമത്തെ നിലയിൽ…

Read More

പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കോളജില്‍ വീണ്ടും ലൈംഗിക അതിക്രമം, വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ദുര്‍ഗാപൂരിലെ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്, മെഡിക്കല്‍ കോളജ് വളപ്പിനകത്തു വെച്ച് ബലാത്സംഗത്തിന് ഇരയായത്. ഒഡീഷ ജലേശ്വര്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. ദുര്‍ഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനി ആണ്‍സുഹൃത്തുമെന്ന് രാത്രി 8.30 ന് മെഡിക്കല്‍ കോളജ് കാംപസിന് വെളിയിലേക്ക് വരുന്നതിനിടെയായിരുന്നു അക്രമം. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെണ്‍കുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു….

Read More

‘ട്വന്റി-20 വർണക്കടലാസിൽ പൊതിഞ്ഞ കൊടിയ വിഷം’; എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജിവെച്ചു

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വന്റി-20 പാർട്ടിക്ക് തിരിച്ചടിയായി, എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജിവെച്ചു. എടത്തല സ്വദേശി അഡ്വ. അസ്ലഫ് പാറേക്കാടൻ ആണ് പാർട്ടി അംഗത്വം രാജിവെച്ചത്. വർണക്കടലാസിൽ പൊതിഞ്ഞ്‌ ആകർഷകമാക്കിയ കൊടിയ വിഷമാണ് ട്വന്റി-20 പാർട്ടിയെന്ന് രാജി തീരുമാനം അറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിൽ അസ്ലഫ് പാറേക്കാടൻ പറഞ്ഞു. ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കാൻ അയാൾ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് ട്വന്റി-20. സാബു എം ജേക്കബ്…

Read More

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 1.2 കോടി രൂപ, പ്രതിപിടിയിൽ

കോഴിക്കോട്: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 1.2 കോടി രൂപ. പ്രതിയെ പിടികൂടി പോലീസ്. ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് സംഘത്തിലെ പ്രധാന പ്രതിയാണ് അറസ്റ്റിലായത്. എറണാകുളം സ്വദേശി സൈനുൽ ആബിദാണ് കോഴിക്കോട് സിറ്റി ക്രൈം സൈബർ പൊലീസിന്റെ പിടിയിലായത്. ‘സെറോദ്ധ’ എന്ന പേരിൽ വ്യാജ ട്രേഡിംഗ് വെബ്സൈറ്റ് വഴിയാണ് ഇയാൾ പണംതട്ടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് 56-ലധികം അക്കൗണ്ടുകൾ കണ്ടെത്തി

Read More

പ്രശസ്ത കവി ചായം ധർമ്മരാജൻ അന്തരിച്ചു

വിതുര: പ്രശസ്ത കവി ചായം ധർമ്മരാജൻ (57) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.1968 ൽ വിതുര ചായത്താണ് ജനനം. ചായം എൽ പി എസ്, വിതുര എച്ച് എസ്, പെരിങ്ങമ്മല ഇക്ബാൽ കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠിച്ച ഇദ്ദേഹം ഭാരതീയ കവിതയിലെ നാനാത്വവും ഏകത്വവും എന്ന വിഷയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളം അധ്യാപകനായി തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജ് ഗവ: വിമൻസ് കോളേജ് പാലക്കാട് ചിറ്റൂർ ഗവ: കോളേജ് ആറ്റിങ്ങൽ ഗവ: കോളേജ്,…

Read More

പോളിയോ തുള്ളിമരുന്ന് വിതരണം; ഒക്ടോബര്‍ 12ന്

തിരുവനന്തപുരം: പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് വയസിനു താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. അഞ്ച് വയസിനു താഴെയുളള 21,11,010 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുളളിമരുന്ന് നല്‍കും. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് പ്രവര്‍ത്തിക്കുക. ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 44,766 വോളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കും. എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ച് വയസുവരെയുളള എല്ലാ കുട്ടികള്‍ക്കും…

Read More

15 ലക്ഷത്തിന്‍റെ ബൈക്ക് വാങ്ങിയത് ദിവസങ്ങൾക്ക് മുമ്പ്, പിന്നാലെ കാറിനായി വഴക്ക്; കമ്പിപ്പാരകൊണ്ട് അച്ഛന്‍റെ അടിയേറ്റ 28കാരൻ ഐസിയുവിൽ

തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി മകൻ അച്ഛനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൃത്വിക്ക് എന്ന 28കാരനാണ് ലക്ഷങ്ങൾ വരുന്ന കാറിനായി അച്ഛനെ ആക്രമിച്ചത്. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ചടിക്കുകായിരുന്നു. 28കാരനായ മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള…

Read More

പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി പിതാവിൽ നിന്ന് ആറരലക്ഷം ആവശ്യപ്പെട്ടു; രണ്ടുപേർ പിടിയിൽ

കാസർഗോഡ് : ചട്ടഞ്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവിനെയും കൂട്ടുനിന്ന യുവാവിന്റെ സുഹൃത്തിനെയും മേൽപ്പറമ്പ് പൊലിസ് അറസ്റ്റുചെയ്തു. കോളിയടുക്കം സ്വദേശിയായ കെ എം മുഹമ്മദ് അഫ്രീദ്(23), അണങ്കൂർ സുൽത്താൻ നഗറിൽ ബി എം അബ്ദുൾഖാദർ(28) എന്നിവരെയാണ് പൊലിസിന്റെ പിടിയിലായത്. പ്രതിയായ മുഹമ്മദ് അഫ്രീദിന് 2019 മുതൽ പെൺകുട്ടിയുമായി പരിചയമുണ്ട്. സമൂഹമാധ്യമം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം പ്രണയിക്കുന്നു എന്ന വ്യാജേന പലയിടങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് കുട്ടിയുടെ സ്വകാര്യ…

Read More

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് അതായത് ബിപിഎല്‍ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സിവില്‍ സപ്ലൈസ് വെബ്സൈിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ആണ് അപേക്ഷിക്കേണ്ടത്.അവസാന തീയതി നീട്ടുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. ഇനി ഒട്ടും സമയം നഷ്ടപ്പെടുത്താതെ അപേക്ഷിക്കാം അപേക്ഷിക്കാൻ സാധിക്കുന്നവർ തദ്ദേശ സ്വയംഭരണ സെക്രട്ടറി നൽകുന്ന ബിപിഎൽ സർട്ടിഫിക്കറ്റുള്ളവർ (മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാനുള്ള അർഹതയുണ്ടെന്ന സാക്ഷ്യപത്രം). മാരക രോഗമുള്ളവർ പട്ടികജാതി വിഭാഗക്കാർ പരമ്പരാഗത…

Read More

നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാക കത്തിച്ചു; യുവാവിനെതിരെ കേസ്

കാസര്‍കോട് : നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാക കത്തിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഷിറിബാഗിലു മായിപ്പാടി തൈവളപ്പിലെ അബ്ദുല്ലയുടെ പരാതിയില്‍ ഷിറിബാഗിലുവിലെ നവീന്‍ കുമാറിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. സെപ്തംബര്‍ 21ന് തൈവളപ്പില്‍ നബിദിനത്തോടനുബന്ധിച്ച്‌ സ്ഥാപിച്ചിരുന്ന പതാക നവീന്‍ കുമാര്‍ പിഴുതെടുത്ത് കത്തിക്കുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെയും കൂടെയുണ്ടായിരുന്നവരെയും ഭീഷണിപ്പെടുത്തുകയും സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നുമാണ് അബ്ദുല്ലയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial