Headlines

ആറ് മാസത്തിനകം ഇവിക്കും പെട്രോള്‍ വാഹനങ്ങള്‍ക്കും ഒരേ വില, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് സാമ്പത്തിക ബാധ്യതയാണെന്നും, ഇന്ധന ഇറക്കുമതിക്കായി രാജ്യം പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പുരോഗതിക്ക് ക്ലീന്‍ എനര്‍ജിയിലേക്ക് മാറുന്നത് നിര്‍ണായകമാണെന്ന് ഗഡ്കരി പറഞ്ഞു. ‘അടുത്ത 4-6 മാസത്തിനുള്ളില്‍, ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും,’…

Read More

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സംഭവം; 62 കാരനെതിരെ കേസെടുത്തു

തിരുവനന്തപുരം: വീട്ടുവളപ്പിൽ അനധികൃതമായി നട്ടുവളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ 62 വയസ്സുകാരനെതിരെ എക്‌സൈസ് കേസെടുത്തു. തലസ്ഥാന ജില്ലയിലെ നെയ്യാറ്റിൻകരയ്ക്ക് സമീപം പള്ളിച്ചൽ ഇടയ്‌ക്കോട് സ്വദേശിയായ വേണുവിന്‍റെ വീട്ടുവളപ്പിൽ നിന്നുമാണ് ഏകദേശം 102 സെന്‍റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി എക്‌സൈസ് സംഘം പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, എക്‌സൈസ് ഇൻസ്‌പെക്‌ടർ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വേണുവിന്‍റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. വീടിനോട് ചേർന്ന് ശ്രദ്ധയോടെ പരിപാലിച്ചു വളർത്തിയ നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് കൃഷി ചെയ്ത…

Read More

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; വോട്ടെടുപ്പ് നവംബർ 6, 11 തീയതികളിൽ

ദില്ലി: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബർ 6,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നവംബർ 14 നാണ്. വോട്ടർ പട്ടികയില്‍ പരാതികളുണ്ടെങ്കില്‍ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. 90,712 പോളിംഗ് സ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതല്‍ കേന്ദ്രസേനയെ…

Read More

കണ്ണൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിൽ സ്വദേശി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനിയാണ് മരിച്ചത്. കോളേജിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല

Read More

ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലി; ഏലം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി (62) യാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചക്കക്കൊമ്പൻ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം ആർ ആർ ടി എത്തിയാണ്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ചൂണ്ടൽ പന്തടിക്കളം മേഖലയിൽ കാട്ടാന കൂട്ടവും, ചക്കക്കൊമ്പനും ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. ചക്കകൊമ്പൻ അക്രമകാരിയാണെന്നാണ്…

Read More

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി; നിരവധി കുട്ടികൾ നിരീക്ഷണത്തിൽ

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അതിൽ തന്നെ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ മരിച്ച 14 കുട്ടികളിൽ 11 പേരും ഉപയോഗിച്ചത് കോൾഡ്രിഫ് സിറപ്പ് എന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ കോൾഡ്രിഫ് ചുമ മരുന്ന് നിരോധിച്ചു. കഫ് സിറപ്പുകൾ പിടിച്ചെടുക്കാൻ ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്….

Read More

വെറും മൂന്ന് ദിവസത്തെ ചാറ്റിംഗ് പരിചയം, വീട്ടമ്മ ഊരിനല്‍കിയത് 10 പവൻ; സ്വര്‍ണവുമായി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

കോഴിക്കോട് : സാമൂഹിക മാധ്യമം വഴി ബന്ധം സ്ഥാപിച്ച ശേഷം കോഴിക്കോട് സ്വദേശിയായ വീട്ടമ്മയുടെ പത്ത് പവന്‍ സ്വര്‍ണാഭരണം തട്ടിയ പ്രതി പിടിയില്‍. നീലേശ്വരം സ്വദേശി ഷെനീര്‍ കാട്ടിക്കുളത്തെയാണ് കോഴിക്കോട് മെഡിക്കല്‍ പൊലീസ് പിടികൂടിയത്. കൂടൂതല്‍ തുകയ്ക്ക് പണയം വെക്കാമെന്ന് പറഞ്ഞ് സ്വര്‍ണം വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. മൂന്നു ദിവസത്തെ പരിചയത്തിന്‍റെ പുറത്താണ് വീട്ടമ്മ സ്വര്‍ണം കൈമാറിയത്. ഷാനു എന്‍എല്‍ എന്ന പേരില്‍ ആദ്യം ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കി. പിന്നെ കോഴിക്കോട് സ്വദേശിയായ വീട്ടമ്മക്ക് റിക്വസ്റ്റയച്ചു….

Read More

പൂജാ അവധിക്ക് ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തി; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

      തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്പതികളുടെ മകള്‍ സൗപർണികയാണ് മരിച്ചത്. പതിനഞ്ചുകാരിയായ സൗപർണികയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സൗപർണിക ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആലപ്പുഴ കലവൂർ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സൗപർണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. പൂജാ അവധിയ്ക്ക് നാട്ടില്‍ എത്തിയതായിരുന്നു വിദ്യാർത്ഥിനി.

Read More

മദ്യലഹരിയില്‍ ഒരു വയസുകാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്

മദ്യലഹരിയില്‍ ഒരു വയസുകാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്. ഉത്തര്‍പ്രദേശിലെ സുരെമന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം കിനു എന്ന ഒരു വയസുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ പരാതിയില്‍ രൂപേഷ് തീവാരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മയും മുത്തശ്ശനും വീട്ടിലില്ലാത്ത സമയത്താണ് പ്രതി കൃത്യം നടത്തിയത്.മദ്യ ലഹരിയിലായിരുന്ന രൂപേഷ് യുവതിയെ ആക്രമിക്കുകയും പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇരുവരും മറ്റൊരു വീട്ടിലേക്ക് ഓടിപ്പോയി. ഈ സമയത്താണ് പ്രതി കുഞ്ഞിനെ ആക്രമിച്ചത്. രൂപേഷ് മകന്റെ താടിയെല്ലില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു….

Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിർണയം; പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍

   സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി നടൻ പ്രകാശ് രാജിനെ തിരഞ്ഞെടുത്തുക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 128 സിനിമകളാണ് അവാര്‍ഡിനായി ഇക്കുറി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധി നിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെയും അംഗങ്ങളുമായിരിക്കും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial