Headlines

ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന സംഭവം മന്ത്രി ശാസിച്ചതിന് പിന്നാലെയാണ് നടപടി; ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫിന് സ്ഥലം മാറ്റം

കൊല്ലം: ഗതാഗത മന്ത്രിയുടെ ഗണേഷ് കുമാര്‍ നടത്തിയ മിന്നല്‍ പരിശോധന നടത്തിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന സംഭവത്തില്‍ മന്ത്രി ശാസിച്ചതിന് പിന്നാലെയാണ് നടപടി. ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫിനെ തൃശൂര്‍ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയത്. കൊല്ലം ആയൂരില്‍ വച്ചായിരുന്നു ബസ് തടഞ്ഞു നിര്‍ത്തി കെ ബി ഗണേഷ് കുമാര്‍ ജീവനക്കാരെ ശാസിച്ചത്. കോട്ടയം – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ജീവനക്കാരോട് ആയിരുന്നു മന്ത്രിയുടെ രോഷ പ്രകടനം. ബസുകള്‍ വൃത്തിയായി…

Read More

വയലാർ അവാർഡ് ഇ സന്തോഷ്കുമാറിന് ;തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് ആണ് പുരസ്കാരം

വയലാർ അവാർഡ് ഇ സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് ആണ് പുരസ്കാരം. ടി ഡി രാമകൃഷ്ണൻ, എൻ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത് വയലാർ രാമവർമ്മ മെമ്മോറിയല്‍ ടെസ്റ്റ് പ്രസിഡണ്ട് പെരുമ്പടം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്.ഒക്ടോബർ 27 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച്‌ പുരസ്കാരം സമ്മാനിക്കും. 2024ല്‍ പ്രസിദ്ധീകരിച്ച നോവലാണിത്. 2024 ല്‍ മാധ്യമം വീക്കിലിയിലാണ് തപോമയിയുടെ അച്ഛൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഡി.സി…

Read More

കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അലാറം അടിച്ചു, കള്ളന്‍ ഓടി രക്ഷപ്പെട്ടു; തൃശൂരില്‍ എടിഎമ്മില്‍ മോഷണശ്രമം

തൃശൂര്‍: നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം. മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ അലാറം അടിച്ചതോടെ ഓടി രക്ഷപ്പെട്ടു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി 12.30 ഓടേയാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം നടന്നത്. ഈ എടിഎമ്മിന് സമീപമാണ് റെയില്‍വേ സ്റ്റേഷന്‍. ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എത്തിയ മോഷ്ടാവാണ് കവര്‍ച്ചാശ്രമം നടത്തിയത് എന്ന് കരുതുന്നു. എടിഎമ്മിനുള്ളില്‍ പ്രവേശിച്ച് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാവ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. ഇതിന് തൊട്ടുപിന്നാലെ…

Read More

ഓണ്‍ലൈൻ ഷോപ്പിങ് നടത്തുമ്പോള്‍ ക്യാഷ് ഓണ്‍ ഡെലിവറിക്ക് പിന്നിലെ തട്ടിപ്പ് തന്ത്രങ്ങള്‍: ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

  ന്യൂഡല്‍ഹി : ഓണ്‍ലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളില്‍ ക്യാഷ് ഓണ്‍ ഡെലിവറി (സിഒഡി) തിരഞ്ഞെടുക്കുമ്പോള്‍ ഓണ്‍ലൈൻ പേയ്മെന്റിനെ അപേക്ഷിച്ച്‌ അധികഫീസ് ഈടാക്കുന്നത് ഇത്തരം ആപ്പുകളുടെ തന്ത്രങ്ങള്‍ ആണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. അധിക ഫീസ് ഈടാക്കുന്നതിനെതിരെ യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് ഫ്ലിപ്കാർട്ട്, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്സ് സൈറ്റുകള്‍ക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇത്തരം തന്ത്രങ്ങള്‍ ഉപഭോക്താക്കളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നതാണെന്നും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാൻ…

Read More

കോൾഡ്രിഫ്’ ചുമ മരുന്നിന് കേരളത്തിലും നിരോധനം.

തിരുവനന്തപുരം: ‘കോൾഡ്രിഫ്’ ചുമ മരുന്നിന് കേരളത്തിലും നിരോധനം. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ13 ബാച്ചിൽ പ്രശ്ന‌ം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടിയെന്ന് വീണ ജോർജ് അറിയിച്ചു. ഈ സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ കൊടുക്കാനോ പാടില്ല. ഈ ബാച്ച് മരുന്നിൻ്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൻ്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. കെ.എം.എസ്.സി.എൽ വഴിയും വിതരണമില്ല. എങ്കിലും സുരക്ഷയെ കരുതിയാണ് മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണമായും നിർത്തി…

Read More

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; മനംനൊന്ത യുവാവ് തന്റെ നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി

ലഖ്നൗ: ഭാര്യ കാമുകനൊപ്പംഒളിച്ചോടിപ്പോയതിനെ തുടർന്നു മനംനൊന്ത യുവാവ് തന്റെ നാല് മക്കളുമായി യമുനാ നദിയിലേക്ക് ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി നദിയിലേക്ക് ചാടിയത്. മഹാക് (12), ഷിഫ (5), അമൻ (3), എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് സൽമാനൊപ്പമുണ്ടായിരുന്നത്. ഒരാഴ്ച്‌ച മുമ്പാണ് സൽമാൻ്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയത്. യുവതി ഒളിച്ചോടിയതിലുള്ള നിരാശ പ്രകടിപ്പിക്കുന്ന വീഡിയോകൾ സൽമാൻ മാതാപിതാക്കൾക്കും സഹോദരിമാർക്കും അയച്ചുനൽകിയിരുന്നു. വെള്ളിയാഴ്ച്‌ച, സൽമാൻ തന്റെ നാല് മക്കളോടൊപ്പം യമുന പാലത്തിൽ…

Read More

ആലപ്പുഴയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു; 17 വയസുകാരി പെൺകുട്ടി ചികിത്സയിൽ

ആലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരിച്ചു. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൾ കലാമിൻ്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇന്നലെ രാവിലെ ദേശീയപാതയിൽ പുന്നപ്ര ചന്തയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സൈക്കിൾ ചവിട്ടി വരികയായിരുന്നു പുന്നപ്ര എംഎസ്. മൻസിലിൽ സിയാദിൻ്റെ മകൾ ഐഷ (17) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

‘സ്ത്രീത്വത്തെ അപമാനിച്ചു’; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് മീഡിയ സെല്‍ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സിന്റെ പരാതിയില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാദമായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ യുവനടി റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ സെപ്തംബര്‍ 18ന് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരുന്നു റിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. വിഡിയോ കോളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറഞ്ഞ റിനി…

Read More

വീണ്ടും പേ വിഷബാധ മരണം; പത്തനംതിട്ടയില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ചികിത്സയിലിരിക്കെയാണ് മരണം

പത്തനംതിട്ട : പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക് തെരുവുനായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന്…

Read More

25 കോടി ആർക്ക്? തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം:കേരള ഭാഗ്യക്കുറിയുടെ 25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പര്‍ ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന് നടക്കും. ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പും പ്രകാശനവും നിര്‍വഹിക്കുന്നത്. കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് കഴിഞ്ഞ മാസം 27-ന് നടത്താനിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിയത്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial