പിതാവിൻ്റെ നിരന്തരമായ പീഡനം 14 കാരിയായ മകൾ നാലരമാസം ഗർഭിണി; പിതാവ് അറസ്റ്റിൽ
കാസർകോട്: പിതാവിൻ്റെ നിരന്തരമായ പീഡനത്തിനു ഇരയായ 14 കാരിയായ മകൾ നാലരമാസം ഗർഭിണി. വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് പാസ്പോർട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനെതിരെ ഹൊസ്‌ദുർഗ്ഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കർണ്ണാടക, കുടക് സ്വദേശിയായ 45 കാരനെതിരെയാണ് കേസ്. ഇയാൾ ഹൊസ്‌ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്‌സിൽ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. കല്ലുകെട്ടു ജോലിക്കാരനായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾക്കു കടുത്ത നടുവേദന ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മംഗ്ളൂരുവിലെ ഡോക്ടറെ കാണിക്കാൻ പോയതോടെയാണ് പീഡന…

