തീവെട്ടി ബാബു പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കുപ്രസിദ്ധ മോഷ്ടാവായ തീവെട്ടി ബാബു പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (സിപിഒ) ജിജിൻ, സിപിഒ ഷിനിൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം, പുതുക്കുളം കുളത്തൂർകോണം സ്വദേശിയായ എ. ബാബു എന്ന ‘തീവെട്ടി ബാബു’ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. ആരോഗ്യപരമായ കാരണങ്ങളാൽ പയ്യന്നൂരിൽ മോഷണക്കേസിൽ പിടിയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ…

