Headlines

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിൽ

സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്. ഇരുവര്‍ക്കും ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലിന്റെയും സോണിയയുടെയും ഒരുമിച്ചുള്ള വരവ്. സ്വകാര്യസന്ദര്‍ശനം എന്ന നിലയിലാണ് യാത്രയെന്നതിനാല്‍ ഇതുവരെ മറ്റു പരിപാടികള്‍…

Read More

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: പേട്ടയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ വിനോദ് കണ്ണന്‍, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്. കൊല്ലം- തിരുനെല്‍വേലി ട്രെയിന്‍ ഇടിച്ചാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് സംഭവം. ഇരുവരും മധുര സ്വദേശികളാണ്. ഗാര്‍ഡുമാരാണ് ട്രെയിന്‍ തട്ടിയ വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് ഒരു പുരുഷന്റെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ഇരുവരും സുഹൃത്തുക്കള്‍…

Read More

കർണാടക മുൻ മുഖ്യമന്ത്രിയുടെ അക്കൗണ്ടുകളിൽ നിന്ന് മൂന്ന് ലക്ഷം കവർന്നു

മംഗളൂരു:കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം രൂപ കവർന്നതായി പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ആർഎംവി എക്സ്റ്റൻഷനിലെ ബിബിഎംപി പാർക്കിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗഡയുടെ വെളിപ്പെടുത്തൽ. 75 സിവിൽ തൊഴിലാളികളെ ആദരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം തന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഓരോ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ…

Read More

ബിജെപി നേതാവ് കെ എ ബാഹുലേയൻ സിപിഎമ്മിലേക്ക്; എം വി ഗോവിന്ദനെ സന്ദർശിച്ചു

തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയൻ സിപിഐഎമ്മിലേക്ക്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എകെജി സെന്ററിലെത്തി ബാഹുലേയൻ കണ്ടു. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ മാത്രം ഏൽപിച്ചതിൽ പ്രതിഷേധിച്ച് ബാഹുലേയൻ ബിജെപിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച് രാജി പ്രഖ്യാപനം നടത്തിയിരുന്നു. ചതയ ദിനാഘോഷം നടത്താൻ ബിജെപി ഒബിസി മോർച്ചയെ ഏൽപിച്ച സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ച് താൻ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയൻ ഫേസ്ബുക്കിൽ കുറിച്ചത്. ഗുരുദേവനെ അവഹേളിക്കാനും ഹിന്ദു…

Read More

വനിതാ ഹെഡ് കോൺസ്റ്റബിളിനെ ഭർത്താവ് ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊന്നു

സിധി: മധ്യപ്രദേശിൽ വനിതാ ഹെഡ് കോൺസ്റ്റബിളിനെ ഭർത്താവ് ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊന്നു. ദമ്പതികൾ തമ്മിലുള്ള രൂക്ഷമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മധ്യപ്രദേശിലെ സിധിയിലെ പൊലീസ് ക്വാട്ടേഴ്സിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല എന്ന് പറഞ്ഞാണ് ഭാര്യയായ സവിത സാകേതിനെ ഭർത്താവ് അടിച്ച് കൊന്നത്. ഇവരുടെ ഭർത്താവ് വീരേന്ദ്ര സാകേതിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാൾ നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേയ്ക്കും ഭർത്താവ് സംഭവ സ്ഥലത്ത്…

Read More

കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാമ്പ് കടിയേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശിനിയായ മാധവിയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെയാണ് മാധവിയെ പാമ്പ് കടിച്ചത്. ഇതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് മാധവിക്ക് പാമ്പിന്റെ കടിയേറ്റത്ത്. ഇതേതുടർന്ന് മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൾ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് മാധവി മരിച്ചത്. മറ്റൊരു സംഭവത്തിൽ, കാലങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പുകടിയേറ്റു. പോത്തൻകോട്…

Read More

ഇടുക്കി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

       ഇടുക്കി: ഇടുക്കി അടിമാലിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അടിമാലി സ്വദേശി രാജീവൻ ,ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. അനധികൃതമെന്ന് കണ്ടെത്തി റവന്യുവകുപ്പ് സീൽ ചെയ്ത കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. അടിമാലിക്ക് സമീപം ചിത്തിരപ്പുരത്താണ് നിർമ്മാണ പ്രവർത്തനത്തിനിടെ തൊഴിലാളികളായആനച്ചാൽ സ്വദേശി രാജീവനും, ബൈസൺവാലി സ്വദേശി ബെന്നിക്കും ജീവൻ നഷ്ടമായത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനായി മണ്ണ് എടുക്കവേ മറുവശത്ത് തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. ഒരുമണിക്കൂറിലേറെ തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി മൂന്നാർ…

Read More

എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: എഐഎസ്ഫ് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ജെ അരുൺ ബാബു ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി സ്വീകരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന നിരവധി പേരും ബി ജെ പിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും സെനറ്റ് മെമ്പറുമായിരുന്ന പ്രഭാത് ജി പണിക്കർ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റായിരുന്ന മുല്ലൂർ മോഹനചന്ദ്രൻ നായർ, പ്രശസ്ത കാർഡിയോളജി വിദഗ്ധൻ ഡോ. രാജേഷ് രാജൻ, പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ….

Read More

പാലക്കാട്ട് രണ്ടുപേർക്ക് അമീബിക് മസ്‌തിഷ്‌കജ്വരം

പാലക്കാട് : ജില്ലയിൽ 2 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയതോടെ അതീവ ജാഗ്രത. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിക്കും നെന്മാറ സ്വദേശിക്കുമാണു നട്ടെല്ലിൽ നിന്നുള്ള സ്രവ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ പട്ടാമ്പി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാണിയംകുളത്തെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു.കുളത്തിൽ കുളിച്ചതുവഴിയാണു രോഗബാധയെന്നാണു പ്രാഥമിക നിഗമനം. നെന്മാറ സ്വദേശി തിരുവനന്തപുരത്താണു ചികിത്സയിലുള്ളത്. സാരമായ ആരോഗ്യപ്രശ്‌നമുള്ള ഇദ്ദേഹം കിണർ വെള്ളത്തിൽ കുളിച്ചതു വഴിയാണു രോഗബാധയെന്നു…

Read More

പാലക്കാട് കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി

പാലക്കാട് : കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വീട്ടിൽനിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ അവിടെ നിന്നും മടങ്ങിയതെന്ന് പൊലീസ് പറയുന്നു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് വിവരം. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ 9497947216 നമ്പരിൽ ബന്ധപ്പെടാം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial