കണ്ണൂരില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
കണ്ണൂര്‍: കുറ്റിയാട്ടൂരില്‍ വീടിനുള്ളില്‍ കയറി യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉരുവച്ചാല്‍ സ്വദേശി പ്രവീണയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. തീകൊളുത്തിയ കുട്ടാവ് സ്വദേശി ജിജേഷും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി വീടിനകത്തേയ്ക്ക് കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെയാണ് ജിജേഷിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 60 ശതമാനം…

