Headlines

തിരുവനന്തപുരത്ത് സഹോദരിയെ ശല്യം ചെയ്തത് ചോദ്യംചെയ്ത ഡിഗ്രി വിദ്യാർത്ഥിക്ക് കുത്തേറ്റു, പ്രതി ഒളിവിൽ

    തിരുവനന്തപുരം : സഹോദരിയെ ശല്യം ചെയ്യരുതെന്ന് വിലക്കിയ ഡിഗ്രി വിദ്യാർത്ഥിയായ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. പൂവാർ മദർ തെരേസ നഗറിൽ മാർട്ടിൻ ബാബു (23) വിനാണ് കൈയിൽ കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം സ്വദേശിയായ പ്രതിക്കെതിരെ വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സഹോദരിയെ പ്രതി ഫോണിൽ വിളിച്ച് സംസാരിക്കുന്നത് മാർട്ടിൻ വിലക്കിയിരുന്നു. ഇതേച്ചൊല്ലി അസഭ്യം പറഞ്ഞപ്പോൾ സംഭവത്തെക്കുറിച്ച് നേരിൽക്കണ്ട് സംസാരിക്കാമെന്ന് മാർട്ടിൻ പറഞ്ഞു. തുടർന്ന് സംഭവദിവസം രാത്രി മാർട്ടിനും അഞ്ച് സുഹൃത്തുക്കളും…

Read More

മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ഡെപ്പോസിറ്റ് രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതൽ;പുതിയ പ്രഖ്യാപനവുമായി മന്ത്രി

  തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. ഡെപ്പോസിറ്റ് 20 രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾക്കാണ് 20 രൂപ നൽകുക. വാങ്ങിയ ഔട്ട്ലെറ്റുകളിൽ തിരികെ നൽകിയാൽ മാത്രമാണ് ആദ്യഘട്ടത്തിൽ പണം തിരികെ കിട്ടുക. . 20 രൂപ ഡെപ്പോസിറ്റ് വാങ്ങുന്നത് എല്ലാ കുപ്പികൾക്കും…

Read More

എ എം എം എ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും മത്സരിക്കും

താരസംഘടന എ എം എം എയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള മത്സര ചിത്രം തെളിഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും മത്സരിക്കും മത്സര ചിത്രത്തെ ആകെ മാറ്റി മറിക്കുന്നതായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് നടൻ ബാബുരാജും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നവ്യാ നായരും പിന്മാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വർ, രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മി പ്രിയ, നാസർ ലത്തീഫ് എന്നിങ്ങനെയാണ്…

Read More

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഓണം ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുദിവസം നീളുന്ന ഫെയറുകളും നടത്തും. നിയമസഭാ മണ്ഡലങ്ങളിൽ സപ്ലൈക്കോ പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ ഫെയറുകൾ…

Read More

കേരളത്തിലെ  മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസുകളിൽ എഐ റിസപ്ഷനിസ്റ്റ്

സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലുള്ള കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളിലും എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുന്നത് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസപ്ഷനിസ്റ്റുകൾ. നിർമിത ബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റിസപ്ഷൻ പ്ലാറ്റ്‌ഫോമിലൂടെ ഓഫീസുകളുടെ പ്രാഥമിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും, നിർദ്ദേശങ്ങൾ നൽകുന്നതിനും, സംശയനിവാരണത്തിനും സാധിക്കും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് ആദ്യമായി എഐ റിസപ്ഷനിസ്റ്റ് കിയോസ്‌ക് –  ‘കെല്ലി’ സ്ഥാപിച്ചത്. ഇതിന്റെ തുടർച്ചയായി കൊല്ലത്തുള്ള ചീഫ് എക്‌സികുട്ടീവ് ഓഫീസിലും മറ്റു ജില്ലാ ഓഫീസുകളിലും കെല്ലി എഐ…

Read More

വോട്ട് ചേർക്കാൻ ഇനി 8 ദിവസം മാത്രം  അവസരം; പാഴാക്കരുത്

കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇനി എട്ട് ദിവസം മാത്രം. അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിനും നിലവിലുള്ള പട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും ആഗസ്റ്റ് 7 വൈകുന്നേരം 5 മണി വരെ അവസരമുണ്ട്.പുതിയ വോട്ടർമാരെ ചേർക്കുന്നതിനും, മരണപ്പെട്ടവരെ ഒഴിവാക്കുന്നതിനും, വിലാസം മാറ്റുന്നതിനും, മറ്റു തിരുത്തലുകൾ വരുത്തുന്നതിനും ഈ സമയം പ്രയോജനപ്പെടുത്താം. 2025 ജനുവരി 1-ന് 18 വയസ്സ് പൂർത്തിയായവർക്കാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ യോഗ്യതയുള്ളത്. ഓൺലൈനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ…

Read More

കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം;നിർബന്ധമാക്കി മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം: കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് സംവരണം നിർബന്ധമാക്കി മനുഷ്യാവകാശ കമ്മീഷൻ. ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ യാത്രാവിഭാഗങ്ങൾ പരിഗണിക്കാതെ എല്ലാ സർവീസുകളിലും ഈ സൗകര്യം ലഭ്യമാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും കമ്മീഷൻ നിർദ്ദേശിച്ചു. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള സർവീസുകളിൽ മുതിർന്ന പൗരന്മാർക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്നും, ഇത്തരം ബസുകളിൽ…

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 320 രൂപ കുറവ് 

ഇന്നലത്തെ സ്വർണവില വർധനയിൽ നിരാശപ്പെട്ട് ഇരുന്നവർക്ക് ഒരു സന്തോഷവാർത്ത. സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിഞ്ഞു. ഒരു ഗ്രാം പൊന്നിന് 9,170 രൂപയാണ് വില. ഒരു പവന് 73,360 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. രണ്ട് ദിവസമായി താഴ്ന്നിരുന്ന സ്വർണവില ഇന്നലെ ഉയർന്നിരുന്നു. ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്. ഈ മാസം ഇരുപത്തിമൂന്നാം തീയതി വില 75,040 രൂപയില്‍ എത്തിയിരുന്നു. അതിൽ നിന്നും ഏറെ താ‍ഴെയാണിപ്പോൾ സ്വർണവില.ഓരോ വര്‍ഷവും ടണ്‍…

Read More

വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തി; നടി നന്ദിനി കശ്യപ് അറസ്റ്റിൽ

ഗുവഹാത്തി; പോളി ടെക്‌നിക് വിദ്യാര്‍ഥിയായ 21കാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അസമിസ് നടി നന്ദിനി കശ്യപ് അറസ്റ്റില്‍. അപകടത്തിന് ശേഷം നന്ദിനി വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞിരുന്നു. ജൂലൈ 25ന് രാത്രിയിലായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ദിസ്പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദഖിന്‍ഗാവിലായിരുന്നു വാഹനാപകടം നടന്നത്. കേസില്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇവരെ പാന്‍ബസാര്‍…

Read More

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial