Headlines

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. മഞ്ഞപ്പിത്തം ബാധിച്ചതിനെ തു‌ടർന്ന് രണ്ട് ആഴ്ചയായി ചികിത്സയിലായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.

Read More

തേവലക്കര ബോയ്സ് ഹൈസ്കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂൾ സർക്കാർ ഏറ്റെടുത്തു.

തിരുവനന്തപുരം: തേവലക്കരയില്‍ സ്കൂളില്‍വെച്ച്‌ എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് തേവലക്കര ബോയ്സ് ഹൈസ്കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജൂലായ് 17-ന് ക്ലാസ്റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുൻ എം. എന്ന വിദ്യാർഥിക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍…

Read More

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റുന്നു; ഇനി ഏകാന്ത തടവ്

കണ്ണൂർ: സെൻട്രല്‍ ജയിലില്‍നിന്ന് തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നത് അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പോലീസ് ശക്തമായ തിരച്ചില്‍ നടത്തുന്നതിനിടെ രണ്ടു കിലോമീറ്റർ അകലെ കിണറ്റില്‍നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു. ഗോവിന്ദച്ചാമിയെ പാർപ്പിക്കാൻ വിയ്യൂർ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. ഏകാന്ത സെല്ലിലാണ് പാർപ്പിക്കുക. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി…

Read More

കനത്ത മഴ ഇന്ന് മൂന്നുജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് ഇന്ന് മൂന്നുജില്ലകളിൽ അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, മതപഠനസ്ഥാപനങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. കോട്ടയം ജില്ലയിലെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കോട്ടയം…

Read More

മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;കാർ യാത്രക്കാരായ നാല് യുവാക്കൾക്ക് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരുവിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. മടിക്കേരി താലൂക്കിലെ കൊയനാടിനടുത്ത് മണി-മൈസൂരു ദേശീയപാതയിലാണ് ഇന്ന് (വെള്ളിയാഴ്ച) അപകടം നടന്നത്. കുടക് ജില്ലയിലെ ഗോണിക്കോപ്പൽ സ്വദേശികളായ 28 കാരൻ കെ.നിഹാദ്, 30 കാരനായ സി.റിഷാൻ, 32 കാരനായ എം. റാഷിബ്, എന്നിവരും തിരിച്ചറിയാത്ത മറ്റൊരു യുവാവുമാണ് മരിച്ചത്. ഉള്ളാളിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. കൂട്ടിയിടിയുടെ ആഘാതം വളരെ ഗുരുതരമായതിനാൽ കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ സുള്ള്യ…

Read More

ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം. പ്രതി പിടിയിൽ

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം. പ്രതി പിടിയിൽ. തൃശൂർ ലോ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് കടന്നുപിടിക്കാൻ ശ്രമിച്ചത്. സംഭവമുണ്ടായ ഉടൻതന്നെ പെൺകുട്ടി റെയിൽവേ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ ഒരു സർക്കാർ ജീവനക്കാരനാണെന്നാണ് റെയിൽവേ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പ്രതിയെ തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

Read More

ഫറോക്കിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം ; ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

ഫറോക്ക് :ഫറോക്ക് പുതിയ പാലത്തിൽ കെഎസ്ആർടിസി ബസ് രണ്ടു കാറുകളിൽ ഇടിച്ച് വൻ അപകടം. ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ എത്തിയ കെഎസ്ആർടി ബസ് നിയന്ത്രണം വിട്ട് കാറുകളിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം പൂർണമായി സ്തംഭിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്.

Read More

ഗോവിന്ദ ചാമി പിടിയിൽ

കണ്ണൂർ: ജയിൽ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിൽ ഒരു കിണറിനുള്ളിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. ഇന്നലെ രാത്രി രാത്രി 1 .15 ഓടു കൂടിയാണ് ഇയാൾ ജയിൽ ചാടിയത്. ജയിൽ സെല്ലിലെ കമ്പികൾ വളച്ചാണ് ഇയാൾ പുറത്തിറങ്ങിയത്. അതീവ സുരക്ഷയുള്ള ജയിലിലെ മതിൽകെട്ടിന് സമീപത്തേക്ക് ഇയാൾ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. പത്താം ബ്ലോക്കിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഇയാളെ ഒറ്റക്ക് ആണ് സെല്ലിൽ പാർപ്പിച്ചിരുന്നത്. രാത്രി 1…

Read More

ഗോവിന്ദചാമി ജയിൽ ചാടി

കണ്ണൂർ :കേരളത്തിലെ ഞെട്ടിച്ച ക്രൂര കൊലപാതകമായ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ചാടിയിരിക്കുന്നത്. രാവിലെ സെൽ പരിശോധിച്ചപ്പോഴാണ് സെല്ലിൽ ആളില്ല എന്നറിയുന്നത്.സൗമ്യ വധക്കേസിൽ വധശിക്ഷ ഒഴിവാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ഒന്നുകിൽ മുട്ട വിതരണം നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടിസി തരുക; സ്കൂളിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ

മംഗളൂരു: കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നത് തുടർന്നാൽ സ്കൂളിൽ നിന്നും കുട്ടികളെ മാറ്റുമെന്ന് രക്ഷിതാക്കൾ. മാണ്ഡ്യ ഗവ. സ്‌കൂളിലാണ് മുട്ടവിതരണത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്. അളകെരെ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധിച്ചത്. സർക്കാർ ഒന്നുകിൽ മുട്ട വിതരണം നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടിസി തരുക എന്ന ആവശ്യവുമായാണ് രക്ഷിതാക്കൾ സ്‌കൂളിൽ പ്രതിഷേധം നടത്തിയത്. സ്‌കൂളിൽ ആകെയുള്ള 120 വിദ്യാർഥികളിൽ 80 ഓളം പേർ സസ്യാഹാരികളാണെന്നും അവർ മുട്ട കഴിക്കുന്നില്ലെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial