Headlines

ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയെയും മാനേജരെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയെയും മാനേജരെയും മരിച്ച നിലയിൽ കണ്ടെത്തി. ആയൂരിൽ ഇവരുടെ കടയുടെ പിന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട ഉടമ കോഴിക്കോട് സ്വദേശി അലി. സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടയ്ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്. ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ…

Read More

പുതിയ ബിജെപി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കില്ല; ആർഎസ്എസിന് അതൃപ്തി

ന്യൂഡല്‍ഹി: പുതിയ ബിജെപി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കില്ല. ജൂലായില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് അധ്യക്ഷനെ പ്രഖ്യാപിക്കും എന്നായിരുന്നു സൂചനയെങ്കിലും ഓഗസ്റ്റ് 15ന് ശേഷം മാത്രമായിരിക്കും ഇനി തിരഞ്ഞെടുക്കുന്നത് എന്നാണ് സൂചന. 2023ല്‍ കാലാവധി കഴിഞ്ഞിട്ടും ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെ പി നദ്ദ തന്നെ തുടരുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുമ്പോള്‍ അധ്യക്ഷ പ്രഖ്യാപനം നീണ്ടുപോകുന്നതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ആര്‍എസ്എസും ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന. ധര്‍മ്മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ്, ശിവരാജ് സിംഗ്…

Read More

കണ്ണൂരിൽവീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു

കണ്ണൂർ: കണ്ണൂരിൽ കനത്ത മഴ തുടരുന്നതിനിടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ചെറുപുഴ പാടിയോട്ടുചാലിലാണ് സംഭവം. പി. രാജൻ എന്നയാളുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ആൾമറ ഉൾപ്പെടെ തകരുകയും കിണറിനുള്ളിലേക്ക് പതിക്കുകയും ചെയ്തു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. പൊതുപരിപാടിക്ക് മുമ്പായി രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 12 വീടുകളുടെ താക്കോൽദാനം ചടങ്ങിൽ നടക്കും. കേൾവി ശക്തി നഷ്ടപ്പെട്ട കുട്ടികൾക്കായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ ശ്രുതിതരംഗം…

Read More

ഭർതൃവീട്ടിൽ ഗാർഹിക പീഡനം; സ്വന്തം ശരീരത്തിൽ ആത്മഹത്യാകുറിപ്പെഴുതിയ ശേഷം യുവതി ജീവനൊടുക്കി

ബാഗ്പത്: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും വീട്ടുകാരെയും കസ്റ്റഡിയിലെടുത്ത് പൊലീസ്. ക്രൂരമായ ഗാർഹിക പീഡനങ്ങൾക്ക് യുവതി ഇരയായെന്ന പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ റാത്തോഡ ഗ്രാമവാസിയായ മനീഷയുടെ മരണത്തിലാണ് ഭർത്താവ് ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടിയത്. ഇരുപത്തിനാലുകാരിയായ മനീഷ ചൊവ്വാഴ്ച്ച രാത്രിയിലാണ് കീടനാശിനി കുടിച്ച് ജീവനൊടുക്കിയത്. ബുധനാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. താൻ ഭർത്താവിൽ നിന്നും അയാളുടെ വീട്ടുകാരിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് ശരീരത്തിൽ എഴുതിയ ശേഷമായിരുന്നു മനീഷ ആത്മഹത്യ ചെയ്തത്. വിവാഹശേഷം…

Read More

ആലപ്പുഴയിൽ നാലംഗ കുടുംബത്തെ സി.പി.എം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി

ആലപ്പുഴ: ആലപ്പുഴ നൂറനാട് ഒരു നാലംഗ കുടുംബത്തെ സി.പി.എം പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കൈക്കുഞ്ഞടക്കം താമസിക്കുന്ന വീട്ടിൽ പാർട്ടി കൊടി നാട്ടി വീട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിക്കാട്ടുകുളങ്ങര സ്വദേശികളായ അർഷാദ്, ഭാര്യ റജൂല, ഇവരുടെ രണ്ട് മക്കൾ എന്നിവർക്കാണ് ദുരനുഭവം നേരിട്ടത്. സി.പി.എം പാലമേൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി നൗഷാദ്, മുഹമ്മദലി, അൻഷാദ് എന്നിവർക്കെതിരെ കുടുംബം നൂറനാട് പോലീസിൽ പരാതി നൽകി. പോലീസെത്തിയാണ് വീട് തുറന്നു നൽകിയത്. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ്…

Read More

നാളെ സംസ്ഥാന വ്യാപകമായി                   കെ എസ് യു പഠിപ്പുമുടക്ക്

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ പ്രതിഷേധം ശക്തമാക്കുന്നു.. നാളെ സംസ്ഥാന വ്യാപകമായി സ്കൂ‌ളുകളിൽ കെ എസ് യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്‌തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.

Read More

അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ലെന്ന നിർണായക വിധിയുമായി മുംബൈ ഹൈക്കോടതി

മുബൈ: അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ലെന്ന നിർണായക വിധിയുമായി മുംബൈ ഹൈക്കോടതി. ബന്ധുക്കളായാൽപ്പോലും ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞു. യു.എസ് പൗരത്വമുള്ള തങ്ങളുടെ ബന്ധുവിന്‍റെ കുഞ്ഞിനെ ദത്തെടുക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ദമ്പതികൾ നൽകിയ ഹർജിയിലാണ് നിർണായക കോടതി വിധി. ജസ്റ്റിസ് രേവതി മോഹിത് ഡേരേ, നീര ഗോഖലെ എന്നിവരടങ്ങുന്ന ബഞ്ചാണ് ബുധനാഴ്ച വിധി പ്രഖ്യാപിച്ചത്. കേസിൽ പറയുന്ന കുട്ടി ഏതെങ്കിലും തരത്തിലുള്ള സംരക്ഷണം ആവശ്യമുള്ള സാഹചര്യത്തിലല്ല…

Read More

ഓടുന്ന ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ യുവതി റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു

മുംബൈ: ഓടുന്ന ബസിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ യുവതി റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ പർഭാനിയിലാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ 19കാരിയായ റിഥികയെയും കാമുകനായ അൽത്താഫ്(21)നെയും അറസ്റ്റ് ചെയ്തു. യുവാവ് ഭർത്താവാണെന്ന് യുവതി പറയുന്നുണ്ടെങ്കിലും ഇതിന് തെളിവില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാവിലെ 6:30 ഓടെയാണ് സംഭവം. പൂനെയിൽ നിന്ന് പർഭാനിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന റിതിക ധേരെയും അൽതാഫ് ഷെയ്ഖും. പ്രൈവറ്റ് സ്ലീപ്പർ ബസിനുള്ളിൽ വെച്ചാണ് റിഥിക പ്രസവിച്ചത്. കുഞ്ഞ് ജനിച്ച ഉടനെ തുണിയിൽ…

Read More

കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറി; കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ്‌ മരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ആണ് മരിച്ചത്. കൊല്ലം തേവലകരയിലെ ബോയ്സ് സ്‌കൂളിൽ രാവിലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. കെട്ടിടത്തിന്റെ മുകളിൽ ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് ചെരുപ്പ് വീണത്. അപകടത്തെ തുടർന്ന് സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial