പണിമുടക്കിൽ സ്തംഭിച്ചു സെക്രട്ടറിയേറ്റ്; 91 ശതമാനത്തിലധികം ജീവനക്കാർ പണിമുടക്കി

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സെക്രട്ടറിയേറ്റിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചു. ഇന്ന് സെക്രട്ടറിയേറ്റിൽ ആകെ ജോലിക്കെത്തിയത് 423 പേർ മാത്രമാണ്. ആകെ 4686 പേരിൽ 423 പേർ മാത്രമാണ് ഇന്ന് പ‌ഞ്ച് ചെയ്തിട്ടുള്ളത്. 90% ജീവനക്കാരും പണിമുടക്കി. പൊതു ഭരണ വകുപ്പിൽ 320 പേരാണ് എത്തിയത്. ഫിനാൻസിൽ 99 പേരും നിയയമ വകുപ്പിലെ 4 പേരുമാണ് ഇന്ന് സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്

Read More

‘ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു; അവസാനമായി ബിഗ് ഡീൽ നടത്താൻ ശ്രമിച്ചു’; പ്രതി എഡിസൺ

       ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന് മുഖ്യപ്രതി എഡിസൺ. കേസിൽ പിടിയിലായ നാല് പേരും ഒരേ കോളജിൽ ഒരേ ബാച്ചിൽ പഠിച്ചവരാണെന്നും എഡിസൻ മൊഴി നൽകി. ലഹരിക്കച്ചവടം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചതിനിടയിലാണ് പിടിയിലായതെന്നും പ്രതിയുടെ മൊഴി. അവസാനമായി ബിഗ് ഡീൽ നടത്തുന്നതിനിടെയാണ് പിടിയിലായതെന്ന് എഡിസൺ പറഞ്ഞു. അവസാനമായി 25 കോടിരൂപയുടെ ലഹരിമരുന്ന് എത്തിച്ച് രാജ്യത്താകമാനം വിതരണം ചെയ്യാനായിരുന്നു തീരുമാനം. ആ വലിയ ഡീലിനായി നീക്കം നടത്തുന്നതിനിടയിലാണ് പിടിയിലായതെന്നാണ് എഡിസന്റെ മൊഴി. ആദ്യം താൻ…

Read More

ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുത്തതിന്റെ പേരിൽ ജീവനക്കാരനെ തിരുപ്പതി ദേവസ്വം സസ്പെൻഡ് ചെയ്തു

തിരുമല: ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുത്തതിന്റെ പേരിൽ ജീവനക്കാരനെ തിരുപ്പതി ദേവസ്വം സസ്പെൻഡ് ചെയ്തു. തിരുപ്പതി ദേവസ്വം അസിസ്റ്റൻഡ് എക്സിക്യുട്ടിവ് ഓഫിസറായ എ.രാജശേഖർ ബാബുവിനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഹിന്ദുമത വിശ്വാസം പിന്തുടരുന്നവർക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തിൽ ജോലിക്ക് അർഹത എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജശേഖർ ബാബു എല്ലാ ഞായറാഴ്ച്ചകളിലും ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുക്കുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തിരുപ്പതി ദേവസ്വം ജീവനക്കാർക്കായുള്ള സർവീസ് നിയമത്തിൽ ‘ഹിന്ദുമതം പിന്തുടരുന്നവർക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തിൽ ജോലി ചെയ്യാൻ അർഹതയുള്ളത്…

Read More

മുക്കത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരന്റെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങി; രക്ഷകരായെത്തി അഗ്നിരക്ഷാ സേന

കോഴിക്കോട്: മുക്കത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരന്റെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങി. രക്ഷകരായെത്തി അഗ്നിരക്ഷാ സേന. മലപ്പുറം വാഴക്കാട് സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസ്സുകാരനായ മകനന്റെ തലയിലാണ് അലുമിനിയം പാത്രം കുടുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഇതിന് തൊട്ടുമുമ്പ് വരെ കുട്ടിയുടെ അച്ചച്ചൻ കുട്ടിയോടൊപ്പം ഉണ്ടായിരുന്നു. അച്ചച്ചൻ കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയിൽ കുട്ടി അവിടെ ഉണ്ടായിരുന്ന അലൂമിനിയം പാത്രം തലയിൽ ഇടുകയായിരുന്നു. വീട്ടുകാർ പാത്രത്തിൽ നിന്ന് തല പുറത്ത് എടുക്കുന്നതിനു…

Read More

പാലക്കാട് അട്ടപ്പാടിയിൽ വൻ ചാരായ വേട്ട; വീട്ടിൽ വാറ്റിയ 387 ലിറ്റർ കോടയും ചാരായവുമായി 65 കാരി പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിലെ അഗളിയിൽ സ്വന്തം വീട്ടിൽ ചാരായം വാറ്റിവരികയായിരുന്ന 65 വയസ്സുകാരി എക്സൈസിന്റെ പിടിയിലായി. ഗൂളിക്കടവ് സ്വദേശിനിയായ ഉഷയെയാണ് 387 ലിറ്റർ കോടയും 3 ലിറ്റർ ചാരായവുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. വീട്ടിൽ ചാരായ വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ.ആർ. അജിത്തും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് ഉഷ പിടിയിലായത്. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മണി, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ്, അഷ്‌കർ,…

Read More

ഓൺലൈൻ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു; 22 കാരൻ പിടിയിൽ

ഇടുക്കി: ഓൺലൈൻ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയായ 22 വയസ്സുകാരനെ കർണ്ണാടക പോലീസ് ഇടുക്കിയിൽ നിന്ന് പിടികൂടി. രാജാക്കാട്, മുക്കുടിൽ സ്വദേശിയായ അദ്വൈത് തൈപറമ്പിൽ ആണ് കർണ്ണാടക സൈബർ പോലീസിന്റെ പിടിയിലായത്. നാട്ടിൽ വാഹനക്കച്ചവടക്കാരൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇയാളുടെ നേതൃത്വത്തിൽ വലിയൊരു സംഘം പ്രവർത്തിച്ചിരുന്നതായി പോലീസ് സൂചിപ്പിക്കുന്നു. കർണ്ണാടകയിലെ ഗാഥായി സൈബർ പോലീസ് ഇടുക്കിയിലെത്തി, ഉടുമ്പൻചോല പോലീസിന്റെ സഹായത്തോടെ മുക്കുടിലിലെ വീട്ടിൽ നിന്നാണ് അദ്വൈതിനെ കസ്റ്റഡിയിലെടുത്തത്. ഗാഥായി പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം…

Read More

ദേശീയ പണിമുടക്ക് തുടരുന്നു, കേരളത്തിലും ഡയസ്‌നോണ്‍, പരീക്ഷകള്‍ മാറ്റി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. പത്ത് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച 24 മണിക്കൂര്‍ പണിമുടക്കില്‍ വിവിധ മേഖലകളിലെ 25 കോടിയിലധികം തൊഴിലാളികള്‍ ഭാഗമാകും. സര്‍ക്കാര്‍ അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് പണിമുടക്കിന്റെ ഭാഗമല്ല. പണിമുടക്കിനോട് രാജ്യം സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. പണിമുടക്ക് ഏഴ് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹര്‍ത്താലിന്റെ പ്രതീതി നല്‍കുന്നുണ്ടെങ്കിലും മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സാധാരണ നിലയിലാണ്. അതേസമയം, ബിഎംഎസ് ഉള്‍പ്പെടെ …

Read More

ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളായ ജീവനക്കാര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍  പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ ശേഷം ഇവര്‍ ഒളിവില്‍ പോയിരുന്നു കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ ആണ് ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം….

Read More

തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ ആണ് ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. ഹോട്ടല്‍ ജീവനക്കാരില്‍ രണ്ടു ഇതര സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്….

Read More

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ 16ന്; ഉത്തരവ് കൈമാറി

ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല. തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും ന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial