ഏഴു വയസ്സുകാരനെ പീഡിപ്പിച്ച നൃത്ത അധ്യാപകന് 52 വർഷം കഠിന തടവും
കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിനാണ് (46) തിരുവനതപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി അൻജു മീര ബിർള ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നരവർഷം വെറും തടവ് കൂടി അനുഭവിക്കണം. പിഴത്തുക പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നൽകണം. അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. അധ്യാപകൻ എന്ന നിലയിൽ കുട്ടികൾ നൽകിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയത്. “നൃത്തം പഠിക്കാനെത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടർന്ന് നൃത്തം പഠിക്കാൻ പോകുന്നില്ലെന്ന് കുട്ടി വീട്ടുകാരോട്…

