കുട്ടിക്ക് നൽകാൻ വാങ്ങിയ പാരസെറ്റാമോളിൽ നിന്ന് കമ്പി കഷണം കിട്ടി; പരാതിയുമായി കുടുംബം

പാലക്കാട് : പാരസെറ്റാമോളില്‍ നിന്ന് കമ്പി കഷ്ണം കിട്ടിയെന്ന് പരാതിയുമായി കുടുംബം. മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. കഴിക്കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. മരുന്ന് കമ്പനിക്കെതിരെ കുടുംബം പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്.

Read More

ഐ.ടി.ഐ. വികസനത്തിന് 1,444 കോടിയുടെ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐ.ടി.ഐകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1,444 കോടി രൂപയുടെ പദ്ധതി കേരളം ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ നൈപുണ്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിൽ സമർപ്പിച്ചതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിൽ രൂപകല്പന ചെയ്ത ഈ പദ്ധതി പ്രകാരം തിരുവനന്തപുരം (ചാക്ക), എറണാകുളം (കളമശ്ശേരി), കോഴിക്കോട്, പാലക്കാട് (മലമ്പുഴ) എന്നിവിടങ്ങളിലെ ഐ.ടി.ഐ.കൾ ഹബ്ബുകളായും 16 ഐ.ടി.ഐ.കൾ സ്‌പോക്കുകളായും വികസിപ്പിക്കും. ഓരോ ഹബ്ബിനും 200 കോടിയും…

Read More

ഓഫീസിൽ കയറി തല്ലിത്തകർത്തത് കമ്പ്യൂട്ടറുൾപ്പെടെ, മുൻപും സമാനമായ സംഭവം; പിടികൂടിയയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്

          തിരുവനന്തപുരം : നഗരത്തിലെ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് അതിക്രമിച്ച് കടന്നയാള്‍ ഓഫീസ് തല്ലിത്തകർത്തു. പുലർച്ചെയായിരുന്നു സംഭവം. സുരക്ഷാമതില്‍ ചാടിക്കടന്നെത്തിയ അക്രമി താഴത്തെ നിലയിലെ ഗ്ലാസ് ഡോറുകൾ തകർത്തു. പിന്നാലെ ഓഫീസിലെ മേശയും കസേരയും കംപ്യൂട്ടര്‍ അടക്കുള്ളവയും നശിപ്പിച്ചു. തുടര്‍ന്ന് ചീഫ് എൻജിനീയറുടെ ഓഫീസ് മുറി അടിച്ചുതകര്‍ത്തു. അതിനുശേഷം മുകള്‍നിലയിലെ ജലനിധി ഓഫിസിലെത്തി അവിടത്തെ വസ്തുവകകളും ഫയലും നശിപ്പിക്കുകയായിരുന്നു. 80,000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ. സുരക്ഷാജീവനക്കാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തിയ പ്രതിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍…

Read More

മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു; വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍

    തിരൂർ : മലപ്പുറം തിരൂരില്‍ 9 മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷിച്ചു. കുഞ്ഞിന്റെ അമ്മ കീര്‍ത്തന,രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് തമിഴ്‌നാട് സ്വദേശികള്‍ അറിയിച്ചു. കുഞ്ഞിനെ വാങ്ങിയവരും വിറ്റവരും കേരളത്തിലാണ്…

Read More

ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, ലെമണ്‍ റൈസ് അടിമുടി പരിഷ്‌കരിച്ച് സ്‌കൂള്‍ മെനു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു വിപുലപ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിശോധിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും നിയോഗിച്ച വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, മെനു പരിഷ്‌കരണത്തിന്റെ ഭാഗമായി മെനു പ്ലാനിങ് നടത്തുമ്പോള്‍ ഒരു ദിവസത്തെ കറികളില്‍ ഉപയോഗിക്കുന്ന പച്ചക്കറിയ്ക്ക് ബദലായി അനുചിതമായ മറ്റ് പച്ചക്കറികള്‍ നല്‍കേണ്ടതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇലക്കറി വര്‍ഗ്ഗങ്ങള്‍ കറികളായി ഉപയോഗിക്കുമ്പോള്‍ അവയില്‍ പയര്‍ അല്ലെങ്കില്‍ പരിപ്പ് വര്‍ഗ്ഗമോ ചേര്‍ക്കണം. ആഴ്ചയില്‍ ഒരു…

Read More

വാട്‌സാപ്പില്‍ നിന്ന് വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് ‘മെറ്റ’; വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി

150 കോടി ദൈനദിന ഉപഭോക്താക്കളുള്ള വാട്‌സാപ്പിന്റെ ചരിത്രത്തിൽ സുപ്രധാനമായ മാറ്റം. വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി. വാട്‌സാപ്പിലെ സ്റ്റാറ്റസ് ഫീച്ചര്‍ വഴി സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരിലാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ കോണ്ടാക്ട്‌ലിസ്റ്റിലുള്ളവര്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്കിടയിലാണ് പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുക. മെറ്റയുടെ അക്കൗണ്ട് സെന്ററുമായി വാട്‌സാപ്പ് ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളും വാട്‌സാപ്പ് സ്റ്റാറ്റസില്‍ കാണും. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ…

Read More

നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം; ഇനി നിശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകള്‍

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്റെ അവസാനദിനത്തില്‍ നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് മൂന്നോടെ തന്നെ പ്രവര്‍ത്തകര്‍ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിക്കാനെത്തി. മഴമാറി നിന്ന അന്തരീക്ഷത്തില്‍ വിവിധ കക്ഷികളുടെ പതാകകള്‍ നിറഞ്ഞ വര്‍ണപ്പെരുമഴയായി. സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ ടൗണിലേക്ക് എത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പിവി അന്‍വര്‍ കൊട്ടിക്കലാശത്തിനില്ലായിരുന്നു. ആറുമണിയോടെ പരസ്യപ്രചാരണം അവസാനിച്ചു. 21 ദിവസം നീണ്ടുനിന്ന പ്രചാരണം കടുത്ത മത്സരമെന്ന പ്രതീതി ഉയര്‍ത്തിയാണ് കൊടിയിറങ്ങുന്നത്….

Read More

മുട്ട പൊട്ടിച്ചപ്പോൾ പ്ലാസ്റ്റിക്കും റബറും

വയനാട് കണിയാമ്പറ്റയിൽ തമിഴ്‌നാട് സ്വദേശികളിൽ നിന്നും താറാവ് മുട്ട വാങ്ങിയവർ കബളിപ്പിക്കപ്പെട്ടു. ഇരുചക്രവാഹനങ്ങളിലായിരുന്നു വിൽപ്പനക്കാരുടെ വരവ്. സാധനം വാങ്ങി വീട്ടിലെത്തി പൊട്ടിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞത്. മുട്ടയുടെ മഞ്ഞക്കരുവിനു പകരം കൊഴുത്ത ദ്രാവകം. ഇത് കുറച്ചു കഴിഞ്ഞപ്പോഴേക്കും നിറം മാറി. ചിലതിന്റെ ഉൾവശമാണെങ്കിൽ ജെല്ലി രൂപത്തിലും. പുഴുങ്ങിയ ശേഷം തോട് പൊളിച്ചപ്പോൾ കണ്ടത് അകത്ത് വെളുത്ത നിറത്തിൽ റബർ പന്തിന് സമാനമായ വസ്തു. വിലക്കുറവ് കണ്ടാണ് പലരും മുട്ട വാങ്ങിയത്. 100 രൂപയ്ക്ക് 11 എണ്ണമാണ് കിട്ടിയത്. എന്തായായാലും…

Read More

മലാപ്പറമ്പ് പെൺവാണിഭക്കേസിലെ പ്രതികളായ പൊലീസുകാർ പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിലെ പ്രതികളായ പൊലീസുകാർ പിടിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. ഒളിയിടം മാറുന്നതിനിടെ താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മുകൾ നിലയിലാണ് ഷൈജിത്തും സനിത്തും ഒളിവിൽ കഴിഞ്ഞത്. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ…

Read More

റേഷൻ കടകളിലെ തൂക്ക തട്ടിപ്പിന് അറുതിയാകുന്നു; പുതിയ നടപടികളുമായി സർക്കാർ

കോട്ടയം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവിൽ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവിൽ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികൾ ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതൽ റേഷൻ കടകളിൽ അളവിലും തൂക്കത്തിലുമൊന്നും വെട്ടിപ്പ് നടത്താനാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നീക്കം. 33.50 കോടിയുടെ പദ്ധതിയാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് നടപ്പാക്കുന്നത്. ഈ സാമ്പത്തികവർഷത്തേക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial