കോഴിക്കോട് സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് സ്‌കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവർന്നു

കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് സ്‌കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവർന്നു. കോഴിക്കോട് പന്തീരാങ്കാവിൽ നടന്ന സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർച്ച ചെയ്‌തത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. രാമനാട്ടുകര പന്തീരംകാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ച് ഷിബിൻ ലാൽ…

Read More

ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പ്രതിഭാസംഗമം സംഘടിപ്പിച്ചു

പത്തനാപുരം:വിവിധരംഗങ്ങളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി ടോപ്പ് വ്യൂ പബ്ലിക്കേഷൻസ് പ്രതിഭാസംഗമം സംഘടിപ്പിച്ചു.പത്തനാപുരം, ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.സംസ്കാര കാവ്യവേദി പ്രസിഡൻറ്  അനി.പിഅദ്ധ്യക്ഷനായി. സംഗീതനാടക അക്കാഡമി അവാർഡ് ജേതാവ് കേരളപുരം ശ്രീകുമാറിന് പ്രമുഖ ഡബ്ബിംഗ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ ഉപഹാരം നൽകി. ചെറുകഥകൃത്ത് കെ.രാജേന്ദ്രൻ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി.ഭുവനചന്ദ്രൻ,ഷിബു സുരേന്ദ്രൻ അഭിജിത്ത്പ്രഭ എന്നിവർ പങ്കെടുത്തു.

Read More

തന്നോടൊപ്പം നാല് ആൺമക്കളെയും ചേർത്ത് പിടിച്ച് ട്രെയിനിന് മുന്നിൽ അച്ഛൻ ജീവനൊടുക്കി

ഫരീദാബാദ്: തന്നോടൊപ്പം നാല് ആൺമക്കളെയും ചേർത്ത് പിടിച്ച് ട്രെയിനിന് മുന്നിൽ അച്ഛൻ ജീവനൊടുക്കി. 36 കാരൻ നാലുകുട്ടികളുമായി പാർക്കിലേക്ക് പോയതാണ്. ഗോൾഡൻ ടെംപിൾ എക്സ്പ്രസിന് മുന്നിലാണ് മൂന്ന് വയസിനും 9 വയസിനും ഇടയിലുള്ള നാല് ആൺമക്കളെയാണ് മനോജ് മെഹ്തോ എന്ന ദിവസവേതനക്കാരൻ തന്നോടൊപ്പം ചേർത്ത് പിടിച്ചത്. ഫരീദാബാദിലെ ബല്ലാഗഡിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ഉച്ചയ്ക്ക് 12.15ഓടെയാണ് സുഭാഷ് കോളനിയിലെ വീട്ടിൽ നിന്ന് സമീപത്തെ പാർക്കിലേക്കെന്ന പേരിൽ മനോജ് കുട്ടികളുമായി പോയത്. എന്നാൽ പാർക്കിലേക്ക് പോവുന്നതിന് പകരം…

Read More

ബൈക്ക് പാർക്ക്‌ ചെയുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ ബൈക്ക് യാത്രികനെ ഓട്ടോ ഡ്രൈവര്‍ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.

എടപ്പാള്‍ : ബൈക്ക് യാത്രികനെ ഓട്ടോ ഡ്രൈവര്‍ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു.വട്ടംകുളം സ്വദേശി ഷറഫുദീനാണ് ആക്രമിക്കപ്പെട്ടത്.ഇന്നലെ രാത്രി 8 മണിക്ക് എടപ്പാള്‍ ജംങ്ഷനിലെ പട്ടാമ്പി റോഡില്‍  വെച്ചാണ് അക്രമം നടന്നത്.ഷറഫുദീന്‍ ബൈക്ക് ഇവിടെ നിര്‍ത്താന്‍ ശ്രമിച്ചതിനെതിരെയാണ് ഓട്ടോ ഡ്രൈവര്‍ പ്രകോപിതനായി അക്രമം നടത്തിയത്.ഗുരുതരമായി പരിക്കേറ്റ ഷറഫുദീനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു .

Read More

മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു

കൊച്ചി : സിനിമാ താരം മമ്മൂട്ടിയുടെ ഭാര്യാ പിതാവ് സ്റ്റാര്‍ ജംഗ്ഷന്‍ ഗിരിധര്‍ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്റെ മകന്‍ പി.എസ്.അബു (90) നിര്യാതനായി. കബറടക്കം ബുധനാഴ്ച്ച രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍. മാതാവ്: പരേതയായ ആമിന. ഭാര്യ:പരേതയായ നബീസ.മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്.മരുമക്കള്‍: മമ്മുട്ടി (പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീന്‍, ജമീസ് അസീബ.

Read More

പ്രകൃതിക്ഷോഭംമൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരത്തിനു കർഷകർ ചെയ്യേണ്ടകാര്യങ്ങൾ ഇവയൊക്കെയാണ്

ആലപ്പുഴ : പ്രകൃതിക്ഷോഭം മൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരത്തിന് എന്തു ചെയ്യണമെന്ന് അറിയാത്ത കർഷകരുണ്ട്. ഇവർ ഇതിനായി ഓഫീസുകൾ കയറിയിറങ്ങുകയും ചെയ്യും. കർഷകർക്ക് കൃഷിവകുപ്പിന്റെ എയിംസ് (അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) പോർട്ടൽ വഴി അപേക്ഷിക്കാം. സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ കർഷകരുടെ ഐഡി വെച്ചാണ് അപേക്ഷിക്കേണ്ടത്. ആദ്യമായി അപേക്ഷിക്കുന്നവരാണെങ്കിൽ ഐഡി ഉണ്ടാക്കി അപേക്ഷിക്കണം. ഈ സമയത്ത് കർഷകർ അവരുടെ വ്യക്തിഗത വിവരങ്ങൾക്കൊപ്പം സ്ഥലം, വിള, അക്കൗണ്ട് വിവരങ്ങളും നൽകണം. പോർട്ടലിൽ ലോഗിൻ ചെയ്തശേഷം കൃഷിനാശത്തിന്റെ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യണം….

Read More

ഗുരുതരാവസ്ഥയിലായ നവജാതശിശു മരിച്ചതിനെ തുടര്‍ന്ന്  വനിതാ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു

ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലായ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. ജൂൺ 9 ന് ഉച്ചയ്ക്ക് 2 മണിയോടെ ആശുപത്രി പരിസരത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ഡൽഹിയിലെ രോഹിണിയിലെ ബാബാ സാഹിബ് അംബേദ്കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഡോക്ടർക്കാണ് മർദനമേറ്റത്. രോഗിയെ സഹായിക്കാന്‍ എത്തിയ അഞ്ചു സ്ത്രീകള്‍ ചേര്‍ന്നാണ് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചത്. പ്രസവചികിത്സ, ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്കാണ് ആക്രമണം നേരിടേണ്ടി വന്നതെന്ന് ഡൽഹി പോലീസ് പറഞ്ഞു. കുറ്റാരോപിതരായ സ്ത്രീകൾ ഡോക്ടറെ ഒരു ഇടനാഴിയിൽ…

Read More

സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി, ഇ.എസ്.ബിജിമോൾക്ക് ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി സിപിഐ

സിപിഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. പാർട്ടി സംസ്ഥാന കൗൺസിലിലെ ക്ഷണിതാവായ മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഎസ് ബിജിമോൾക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്. ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കത്തിൽ ഒരു ഭാഗത്ത്…

Read More

കല്ലേകാട് വഴിയോരക്കടകൾക്ക് തീപിടിച്ച സംഭവത്തിൽ വഴിത്തിരിവ് പ്രതി അക്രമം നടത്തിയതു വ്യക്തി വൈരാഗ്യം മൂലമെന്ന് പോലീസ്

പാലക്കാട് : കല്ലേക്കാട് പോലീസ് എആർ ക്യാംപിനു സമീപം വഴിയോരക്കടകൾക്ക് തീപിടിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട അയൽവാസിയായ ഒരാൾ അറസ്റ്റിലായി. കല്ലേക്കാട് വടക്കേപ്പുര വീട്ടിൽ വി.രാധാകൃഷ്ണനാണ് (67) ആണ് അറസ്റ്റിലായത്. കടകൾ കത്തി നശിച്ചതല്ല മറിച്ച് പ്രദേശവാസി കത്തിച്ചതെന്നാണ് കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പച്ചക്കറികട നടത്തിയിരുന്ന പറളി തേനൂർ സ്വദേശി…

Read More

നഗര മധ്യത്തിൽ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സദാചാര പൊലീസ് കളിച്ച രണ്ടപേര്‍ അറസ്റ്റിൽ.

ബെംഗളൂരു: നഗര മധ്യത്തിൽ സദാചാര പൊലീസ് കളിച്ച രണ്ടപേര്‍ അറസ്റ്റിൽ. വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും വിരട്ടുകയും ചെയ്ത രാമനഗര സ്വദേശികളായ അക്മൽ പാഷ, മുക്മൽ എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരു-മൈസൂരു പഴയ ദേശീയപാതയിൽ ബിഡദിയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സുഹൃത്തുക്കളായ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തടഞ്ഞുനിർത്തിയ സംഘം ചോദ്യംചെയ്യാൻ തുടങ്ങി. തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റു വ്യക്തിപരമായ വിവരങ്ങളും ആരാഞ്ഞു. യുവതിയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial