മന്ത്രി പി പ്രസാദിന്റെ വീടിന് മുൻപിൽ ആർഎസ്എസ് ഭാരതാംബയുടെ ചിത്രവുമായി ബിജെപി പ്രവർത്തകർ; സിപിഐ പ്രവർത്തകരെത്തി തടഞ്ഞു; പ്രദേശത്ത് സംഘർഷം

ആലപ്പുഴ: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ആർഎസ്എസ് ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ് പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ്ഭവൻ നിർദേശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇതിൽ വിസമ്മതിച്ചുകൊണ്ട് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ…

Read More

രാമക്ഷേത്രത്തിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്, പ്രസാദം നല്‍കാമെന്നു പറഞ്ഞ് പിരിച്ചത് 3.85 കോടി, സൂത്രധാരന്‍ പിടിയില്‍

. ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റേതെന്ന പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് കോടികളുടെ തട്ടിപ്പ്. ക്ഷേത്രവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് വിശ്വാസികളില്‍ നിന്ന് പിരിച്ചത് പത്ത് കോടിയില്‍ അധികമെന്ന് ഉത്തര്‍ പ്രദേശ് പൊലീസ്. രാമ ക്ഷേത്രത്തിലെ പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടിയുടെ തട്ടിപ്പാണ് നടന്നത്. വ്യാജ വെബ്‌സൈറ്റിലൂടെ ഭക്തരില്‍ നിന്ന് പണം പിരിച്ച സംഭവത്തില്‍ ഒരാളെ യുപി പൊലീസ് പിടികൂടി. തട്ടിപ്പിന്റെ സൂത്രധാരനാണ് പിടിയിലായത് എന്നാണ് വിവരം. രാമ ക്ഷേത്രത്തിലെ പ്രസാദം വീട്ടിലെത്തിക്കും എന്ന്…

Read More

ഭാരതാംബ ചിത്രത്തിന്റെ പേരിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു; ചിത്രങ്ങൾ പുറത്ത് വിട്ട് രാജ്ഭവൻ

ഭാരതാംബ ചിത്രത്തിന്റെ പേരിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. പരിസ്ഥിതി ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴം രാവിലെ രാജ്ഭവനിൽ നടക്കാനിരിക്കെ അതിനായി വച്ച ഭാരതാംബയുടെ ഫോട്ടോ മാറ്റണമെന്ന കൃഷിമന്ത്രി പി പ്രസാദിൻ്റെ നിലപാടാണ് പ്രശ്നമായത്. ആർഎസ്എസ് ഉപയോഗിക്കുന്നത് മാതിരിയുള്ള ചിത്രമാണ് അത് എന്നതായിരുന്നു കാരണം. അത് മാറ്റിവയ്ക്കാൻ തയ്യാറില്ലെന്ന് രാജ്ഭവൻ അറിയിച്ചതോടെ പരിപാടി സെക്രട്ടേറിയറ്റ് വളപ്പിലെ ദർബാർ ഹാളിൽ നടത്തി. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരിസ്ഥിതി ദിന പരിപാടി നടത്തിയ രാജ്ഭവൻ, അതേ…

Read More

വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറിയും ബാങ്ക് ജീവനക്കാരിയും പണം തട്ടിയ കേസിൽ സൊസൈറ്റി പ്രസിഡൻറ്  ആത്മഹത്യകുറിപ്പ് എഴുതി വച്ചു ജീവനൊടുക്കി.

പാലക്കാട്: പാലക്കാട് പാൽ സൊസൈറ്റി പ്രസിഡൻറ് ആത്മഹത്യ ചെയ്തു. വി കെ പ്രഭാകരൻ (70) ആണ് ആത്മഹത്യ ചെയ്തത്. തെക്കേപ്പറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം അധ്യക്ഷനായിരുന്നു പ്രഭാകരൻ. ആത്മഹത്യാക്കുറിപ്പെഴുതി വെച്ചാണ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കുടുംബാംഗങ്ങളാണ് പ്രഭാകരനെ വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ ആത്മഹത്യാക്കുറിപ്പിൽ മരണ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. തൻറെ വ്യാജ ഒപ്പ് ഉപയോഗിച്ച് സൊസൈറ്റിയിൽ നിന്നും സെക്രട്ടറി പണം തട്ടിയെന്നാണ് കുറിപ്പിൽ പറയുന്നത്. സെക്രട്ടറിയായ ശരത്കുമാറും ജീവനക്കാരി രമയും കബളിപ്പിച്ച് 15…

Read More

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി റെയില്‍വേ

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി റെയില്‍വേ. ഏജന്റുമാര്‍ ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഉപയോഗിച്ച് നിരവധി ടിക്കറ്റുകള്‍ വാങ്ങുന്നു എന്ന് കണ്ടെത്തിയതോടെയാണ് റെയില്‍വേയുടെ ഈ നീക്കം. ഈ മാസം അവസാനത്തോടെ പദ്ധതി നടപ്പിലാകും. കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ആധാര്‍ വിവരങ്ങള്‍ നല്‍കുന്ന ഉപയോക്താക്കള്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 10 മിനിറ്റ് മുന്‍ഗണനാ സമയം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അംഗീകൃത…

Read More

ഇന്ത്യൻ റെയിൽവെയുടെ മികച്ച ട്രെയിൻ യാത്രാ സംവിധാനമായ മെമുവിന്റെ കൂടുതൽ വണ്ടികൾ കേരളത്തിലേക്ക് വരുന്നു

ഇന്ത്യൻ റെയിൽവെയുടെ മികച്ച ട്രെയിൻ യാത്രാ സംവിധാനമായ മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് അഥവാ മെമുവിന്റെ കൂടുതൽ വണ്ടികള്‍ കേരളത്തിലേക്ക് വരുന്നു. ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശ പ്രകാരം മെമു ഓടിക്കാന്‍ പരിശീലനം ലഭിച്ച ലോക്കോപൈലറ്റുമാരുടെ എണ്ണം ഇതിനോടകം തന്നെ ശേഖരിച്ചു. തീവണ്ടികൾ തിങ്ങിഞെരുങ്ങി ഓടുമ്പോഴും കേരളത്തിന് ആവശ്യത്തിന് മെമു ഇല്ലെന്ന പരാതി ഉണ്ടായിരുന്നു. പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളില്‍ 64 പേരും, തിരുവനന്തപുരം ഡിവിഷനില്‍ 76 പേരുമാണ് മെമു വണ്ടികള്‍ ഓടിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ളത്. ഡിവിഷനുകള്‍…

Read More

കാമുകനുമായുള്ള രഹസ്യ ബന്ധം തുടരാൻ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

മൈസൂരു: കാമുകനുമായുള്ള രഹസ്യ ബന്ധം തുടരാൻ ഭർത്താവിനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കുടുംബത്തിന്റെ പരാതിയിൽ യുവതി അറസ്റ്റിൽ. ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ കെരളൂരു വില്ലേജിലായിരുന്നു സംഭവം. ഗജേന്ദ്ര എന്ന ആളുടെ ഭാര്യയായ ചൈത്രയെയാണ് അറസ്റ്റിലായത്. 11 വര്‍ഷം മുന്‍പാണ് ഗജേന്ദ്രയും ചൈത്രയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. സമീപകാലത്ത് ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ചൈത്ര അടുപ്പത്തിലായി. ഈ അടുപ്പം വീട്ടുകാർ വിളിക്കിയതോടെ ചൈത്രയും വീട്ടുകാരും തമ്മിൽ തർക്കവും വഴക്കും പതിവായി.ചൈത്രയും രണ്ടുമക്കളും…

Read More

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1977-ലും 1982-ലും അടൂരിൽനിന്ന് നിയമസഭയിലെത്തി. 1998ലും 2004ലും കെ.പി.സി.സി അധ്യക്ഷനായിരുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് 11നായിരുന്നു ജനനം. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സി യിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി. കോൺഗ്രസിന്‍റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡന്‍റായി രാഷ്ട്രീയ ജീവിതം തുടങ്ങി….

Read More

ഏഴ് പുരുഷന്മാർക്ക് മനഃപൂർവ്വം എച്ച്ഐവി പകർത്തുകയും, 5 പുരുഷന്മാരെ പീഡിപ്പിക്കുകയും ചെയ്ത 42കാരൻ അറസ്റ്റിൽ

വാഷിംഗ്ടണ്‍: ഏഴ് പുരുഷന്മാർക്ക് മനഃപൂർവ്വം എച്ച്ഐവി പകർത്തുകയും, 5 പുരുഷന്മാരെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ പിടിയിൽ. നിരവധി ലൈംഗികാതിക്രമങ്ങൾക്കും ഗുരുതരമായ ശാരീരിക ഉപദ്രവത്തിനും പുരുഷന്മാരെ വിധേയനാക്കിയ വാഷിങ്ടണിൽ നിന്നുള്ള ആഡം ഹാൾ എന്ന 42കാരനാണ് അറസ്റ്റിലായത്. ഇത് കൂടാതെ ക്ലാസ് ബി പദാർത്ഥമായ ഡിസൈനർ മയക്കുമരുന്ന് ജിഎച്ബി വിതരണം ചെയ്തതിനും ഒരു കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന ആഡം ഹാളിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 2 ന് ന്യൂകാസിൽ ക്രൗൺ കോടതിയിൽ…

Read More

ബലി പെരുന്നാള്‍ അവധിയെ ചൊല്ലി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ബലി പെരുന്നാള്‍ അവധിയെ ചൊല്ലി പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അവധി നൽകാൻ സർക്കാരിന് ഒരു മടിയുമില്ലെന്നും മറ്റാരെക്കാളും സർക്കാരിന് താൽപര്യമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞു. നിലമ്പൂരിൽ പരാജയപ്പെടുമെന്ന ഭീതിയിൽ പ്രതിപക്ഷം എന്തും വിളിച്ചു പറയുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നതാണ് അവസ്ഥയാണുള്ളതെന്നും ശിവൻകുട്ടി വിമർശിച്ചു. അതേസമയം, പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതെര‍ഞ്ഞെടുപ്പ് സിപിഎം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial