മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കിയിൽ 95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വർണ്ണ മാല കവർന്ന (Idukki theft case) കൊച്ചുമകൻ അറസ്റ്റിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ മേരിയുടെ ആഭരണമാണ് കവർന്നത്. മേരിയുടെ മകന്റെ മകനായ അഭിലാഷിനെ പൊലീ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അടിമാലി മച്ചിപ്ലാവ് പുളിക്കൽ മേരി, മകനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് കൊച്ചുമകൻ അഭിലാഷ് തലയിണ അമർത്തി…

Read More

ആർസിബി കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു

ബംഗളൂരൂ: ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ‌് ബംഗളൂരുവിൻ്റെ(ആർസിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ടീമിനെ അനുമോദിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കായി എത്തിയതായിരുന്നു ആരാധകർ. പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ…

Read More

ജഡ്ജിയായി ചുമതലയേറ്റ് 16 വയസ്സുകാരൻ

ജഡ്ജിയായി ചുമതലയേറ്റ് 16 വയസ്സുകാരൻ. ഇതോടെ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി ഹെൻറി ബക്ക്ലി. മസാച്യുസെറ്റ്സിലെ ഹിംഗാം ആണ് ഹെൻറി ബക്ക്ലിയുടെ സ്വദേശം. ചരിത്രപരമായ നേട്ടം എന്നാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. 16 വയസ്സും മൂന്ന് ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ്, ഹെൻറി ബക്ക്ലി ‘ജസ്റ്റിസ് ഓഫ് ദി പീസ്’ ആയി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചത്. അതും തന്റെ ഇരട്ടിയിലധികം പ്രായമുള്ള ഉദ്യോഗസ്ഥരോടൊപ്പം. ‘ഞാൻ ജസ്റ്റിസ് ഓഫ് പീസ് ആയി ചുമതലയേറ്റു എന്ന് പറയുമ്പോൾ ആളുകൾക്ക്…

Read More

ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇൻഡോർ: ഹണിമൂണിനിടെ കാണാതായ ദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മേയ് പതിനൊന്നിനായിരുന്നു ഇവരുടെ വിവാഹം. മേഘാലയിലെ ചിറാപുഞ്ചിയിൽ ഹണിമൂണിന് പോയതായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ‘കൊലപാതകമാണെന്നതിൽ സംശയമില്ല. ആയുധം കണ്ടെടുത്തു. അത് പുതിയതും കൊലപാതകത്തിനായി ഉപയോഗിച്ചതുമാണ്. കുറ്റവാളികൾക്കായി തെരച്ചിൽ തുടരുന്നു. ഇരയുടെ മൊബൈലും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘മോഷണമോ, പകയോ, പ്രതികളും…

Read More

പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ നടത്തിയ വൻ തട്ടിപ്പ് പുറത്ത് വന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ നടത്തിയ വൻ തട്ടിപ്പ് പുറത്ത് വന്നു. രണ്ട് വർഷം മുമ്പ് നടന്ന പരീക്ഷയിലാണ് ഉദ്യോഗാർത്ഥികളുടെ ആധാറിലെ ഫോട്ടോയും വിരലടയാളങ്ങളും വരെ മാറ്റി ഗുരുതരമായ ക്രമക്കേടുകൾ നടത്തിയത്. പ്രത്യേക സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പരീക്ഷയിൽ മാത്രം നടന്നിരിക്കാൻ സാധ്യതയുള്ള തട്ടിപ്പായിരിക്കില്ല ഇതെന്ന് മനസിലാക്കി അന്വേഷണം കൂടുതൽ വിപുലമാക്കിയിരിക്കുകയാണ് അധികൃതർ. നേരത്തെ നടന്ന പരീക്ഷയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ശാരീരികക്ഷമത പരിശോധനയും നടന്നു. ഇതിനിടെയാണ്…

Read More

  യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു.

ഫുജൈറ: വാഹനാപകടത്തിൽ കണ്ണൂര്‍ അഴീക്കോട് സ്വദേശി യുഎഇയില്‍ നിര്യാതനായി. മാവില വീട്ടില്‍ മുരളീധരന്‍ എന്ന മുരളി നമ്പ്യാര്‍ ആണ് ഫുജൈറയില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാന്‍ പോയി തിരിച്ചു വരുന്ന വഴി റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഫുജൈറ കോര്‍ണിഷില്‍ വെച്ചാണ് അപകടം ഉണ്ടായത്. 56 വയസായിരുന്നു. അല്‍ ബഹര്‍ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്നു. ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കളും…

Read More

മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി.

കോഴിക്കോട്: മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. തലപ്പാറ വലിയപറമ്പിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെ ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളലുണ്ടായത്. ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള ഓവുപാലം അപകടകരമായ രീതിയില്‍ താഴ്ന്നിട്ടുമുണ്ട്. ഇതോടെ ദേശീയപാതയിൽ സുരക്ഷാഭീഷണി ഉയർന്നതിനാൽ…

Read More

വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം

മക്ക: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീർഥാടകർ ഇന്ന് (ദുൽഹജ് 8) മിനായിലെ കൂടാരങ്ങളിൽ 5 നേരത്തെ നമസ്കാരം നിർവഹിച്ച് പ്രാർഥനകളിൽ മുഴുകി രാപാർക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കം. നാളെ അറഫ സംഗമം നിർവഹിക്കാനുള്ള മാനസിക ഒരുക്കമാണ് ഇന്നു മിനായിൽ. ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക. ചൂട് കണക്കിലെടുത്ത് ഇന്ത്യക്കാർ ഉൾപ്പെടെ ഭൂരിഭാഗം തീര്‍ത്ഥാടകരെയും…

Read More

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി വ്ലോഗർ മുകേഷ് എം നായർ മുഖ്യാതിഥി; അടിയന്തര റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിലെ പ്രവേശനോല്‍സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് വിവാദമായി. സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാൻ വിദ്യാഭ്യാസ മന്തി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. പ്രായൂപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയാണ് വ്ലോഗറായ മുകേഷ് എം നായര്‍. പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ  മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. മികച്ച വിജയം…

Read More

കണ്ണൂരില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ വിദ്യാർഥിയെ സ്കൂള്‍ ബസില്‍ നിന്നും ഇറക്കി വിട്ടതായി പരാതി

കണ്ണൂർ: കണ്ണൂരില്‍ ഫീസ് അടയ്ക്കാത്തതിനാല്‍ വിദ്യാർഥിയെ സ്കൂള്‍ ബസില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂള്‍ ജീവനക്കാരനായ ഇസ്മയിലിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിലും പരാതി നല്‍കി പ്രവേശന ദിവസം തന്നെ കുട്ടിയെ ഷർട്ടില്‍ പിടിച്ച്‌ ബസില്‍ നിന്നും വലിച്ചിറക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറ‍യുന്നത്. അതേസമയം, കുട്ടിയെ ഇറക്കി വിട്ടെന്ന പരാതിയില്‍ വീഴ്ച്ച സമ്മതിച്ച്‌ എസ്‌എബിടിഎം (SABTM) സ്കൂള്‍ അധികൃതർ രംഗത്തെത്തി. കുട്ടി നേരിട്ട അപമാനത്തില്‍ ഖേദമുണ്ടെന്നും ഇസ്മയിലിനെതിരേ നടപടിയെടുക്കുമെന്നും സ്കൂള്‍‌ അധികൃതർ‌ അറിയിച്ചു. ഇസ്മായില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial