അമ്മ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി തൂങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് പത്താംക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അലനല്ലൂരിലാണ് പത്താംക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാഴി സ്വദേശി മുഹമ്മദലിയുടെ മകൻ ആദിൽ (14) ആണ് മരിച്ചത്. അമ്മ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകൽ പോലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു.

Read More

നവകേരള സദസിനായി പിരിച്ചെടുത്ത കോടി കണക്കിന് രൂപ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്  റിയാസിന്റെ പോക്കറ്റിലോട്ടാണ് പോയതെന്നു പി വി അൻവർ.

മലപ്പുറം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോൺട്രാക്ടർമാരിൽ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പി വി അൻവർ. നവകേരള സദസിനായി പിരിച്ചെടുത്ത കോടി കണക്കിന് രൂപ റിയാസിന്റെ പോക്കറ്റിലോട്ടാണ് പോയതെന്നും അതിന്റെ ഫോൺ രേഖകൾ സുരക്ഷിതമായി എന്റെ കയ്യിലുണ്ടെന്നും പി വി അൻവർ പറഞ്ഞു. തന്നെ വേട്ടയാടുന്നതും വ്യക്തിഹത്യ നടത്തുന്നതിൽ പ്രധാനിയുമാണ് റിയാസ്. ഈ രീതിയിലാണ് മുൻപോട്ട് പോകുന്നതെങ്കിൽ കോടികൾ വെട്ടിച്ചതിന്റെ രേഖകൾ പുറത്തുവിടുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. റിയാസിന്റെ പേഴ്സണൽ…

Read More

തിരുവനന്തപുരം വിമാനത്താവളത്തിൽ പത്തു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുവായി യുവതിയും യുവാവും പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. പത്തുകോടി രൂപ വില വരുന്ന പത്ത് കിലോ കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇരുവർക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.

Read More

വീടിന് സമീപം പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

കൊല്ലം: വീടിന് സമീപം പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടിയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കൊല്ലം പെരുമ്പുഴ സ്വദേശി 72കാരനായ ഗോപാലകൃഷ്ണ പിള്ള ആണ് മരിച്ചത്. വീടിന് സമീപം പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച മകൾ അശ്വതിക്കും വൈദ്യുതാഘാതമേറ്റു

Read More

കുടുംബവഴക്ക്; ഇടുക്കി മാങ്കുളത്ത് ഭര്‍ത്താവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു

കല്‍പ്പറ്റ: ഇടുക്കി അടിമാലി മാങ്കുളത്ത് ഭര്‍ത്താവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. മാങ്കുളം താളുങ്കണ്ടം സ്വദേശി മിനിയാണ് (39) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രഘു തങ്കച്ചനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ രഘു മിനിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിനിക്ക് തൊണ്ണൂറ് ശതമാനം പൊള്ളലേറ്റിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് വൈകിട്ടാണ് മരണം സംഭവിച്ചത്. വഴക്കിനെത്തുടര്‍ന്നാണ്…

Read More

അതിതീവ്ര മഴ പെയ്തൊഴിഞ്ഞു, ഇനി ഒരു ഇടവേള, എട്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തത് 440 ശതമാനം അധികം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെങ്കിലും ഇനി ആശങ്കയ്ക്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. മൺസൂൺ തുടങ്ങി എട്ട് ദിവസം കൊണ്ട് 440 ശതമാനം അധികം മഴയാണ്  കേരളത്തിൽ പെയ്തത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. അതിതീവ്ര മഴ പെയ്തൊഴിഞ്ഞു. ഇനി ഒരു ഇടവേള. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്‍റെ ഭാഗമായുള്ള മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കാം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തീവ്ര, അതിതീവ്ര…

Read More

കേക്ക് തൊണ്ടയിൽ കുടുങ്ങി; മകളുടെ വിവാഹത്തലേന്ന് മാതാവ് മരിച്ചു

താനൂർ : ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന ഗൃഹനാഥ, ഏകമകളുടെ വിവാഹത്തലേന്ന് മരിച്ചു. എടവണ്ണ ഒതായി ചെമ്പൻ ഇസ്ഹാഖിന്റെ ഭാര്യ സൈനബ (44) ആണു മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു. മകൾ ഖൈറുന്നീസയുടെ വിവാഹം ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കത്തിലായിരുന്നു വീട്ടുകാർ. സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വെള്ളിയാഴ്ച നിക്കാഹ് നടത്തി,  മറ്റു ചടങ്ങുകൾ മാറ്റി. താനാളൂർ…

Read More

24 വയസുള്ള യുവതി മരിച്ചു, കേരളത്തിൽ വീണ്ടും കൊവിഡ് മരണം; 1400 ആക്ടീവ് കേസുകൾ

          കേരളത്തിൽ വീണ്ടും കൊവിഡ് മരണം. 24 വയസുള്ള യുവതി മരിച്ചു. കേരളത്തിൽ 1400 ആക്ടീവ് കേസുകൾ. 24 മണിക്കൂറിനിടെ 64 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ കൊവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ 131 പേർക്ക് രോഗമുക്തി പ്രാപിച്ചു. 363 പേർക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 8 മണി വരെയുള്ള കണക്കാണിത്.കഴിഞ്ഞ ദിവസവും…

Read More

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി വനിതാ എസ്ഐ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി വനിതാ എസ്ഐ. പ്രതിയായ കമൽ കിഷോറിനെയാണ് സബ് ഇൻസ്‌പെക്ടർ സക്കീന ഖാൻ വെടിവെച്ചത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെയ് 28-ന് മഡെയ്ഗഞ്ച്‌ പ്രദേശത്ത് കിഷോർ ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു സംഭവം. സാക്കിന ഖാൻ അടക്കമുള്ള പൊലീസുകാരുടെ സംഘം പ്രതി ഒളിവിൽകഴിയുന്ന സ്ഥലത്തെത്തി. എന്നാൽ, പൊലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെ…

Read More

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ്‌വാദി എംപിയുമായ പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 8ന്

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ്‌വാദി എംപിയുമായ പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം ഈ മാസം 8ന്. ഉത്തര്‍പ്രദേശിലെ മഛ്ലി ഷഹറില്‍ നിന്നുള്ള ലോക്സഭാംഗമാണ് പ്രിയ സരോജ്. ഇരുവരും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വിവരം നേരത്തെ റിങ്കുവിന്റെ കുടുംബമാണ് പുറത്തുവിട്ടത്. ലഖ്‌നൗവിലെ ഒരു ഹോട്ടലില്‍ വച്ചായിരിക്കും വിവാഹ നിശ്ചയം എന്നാണ് വിവരം. നേരത്തെ ഇവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി അഭ്യൂഹം പരന്നിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലുമായിരുന്നു. എന്നാല്‍ അന്ന് പ്രചരിച്ചത് അഭ്യൂഹം മാത്രമാണെന്നു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial