തിരുവനന്തപുരത്തും കൊല്ലത്തും കാറ്റിലും മഴയിലും വൻ നാശനഷ്ടം; റെയിൽവേ ട്രാക്കിൽ മരം വീണു ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കടയ്ക്കാവൂരിന് സമീപം റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്റര്‍സിറ്റി, കന്യാകുമാരി-പുനലൂര്‍, വഞ്ചിനാട്, തിരുവനന്തപുരം – കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. കൂടാതെ വൈദ്യുതി തകരാറ് മൂലവും വര്‍ക്കല വരെ തിരുവനന്തപുരത്തു നിന്നും ഉള്ള വണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം റൈഡിഖി സമീപം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ…

