യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും വാടകഗുണ്ടകളും അറസ്റ്റിൽ

ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും വാടകഗുണ്ടകളും അറസ്റ്റിൽ. ചിക്കമംഗളൂരു താലൂക്കിലെ എൻആർ പുര താലൂക്കിലെ കരഗുണ്ടയിലെ സുദർശൻ എന്ന മുപ്പത്തഞ്ചുകാരനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സുദർശന്റെ ഭാര്യ കമലയും മൂന്നു വാടകഗുണ്ടകളുമാണ് അറസ്റ്റിലായത്. കാമുകനൊപ്പം കഴിയാനായാണ് യുവതി ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുദർശനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കമലയാണ് ഭർത്താവിനെ കൊലപ്പെടുത്താനായി മൂന്ന് പേർക്ക് ക്വട്ടേഷൻ നൽകിയത്. മറ്റൊരു യുവാവുമായി പ്രണയത്തിലായ കമല ഇയാളോടൊപ്പം ജീവിക്കുന്നതിനായി പത്ത് വർഷം…

Read More

യുഡിഎഫിനെതിരെ തുറന്നടിച്ച് പി വി അൻവർ

മലപ്പുറം: യുഡിഎഫുമായുള്ള സഹകരണത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പി. വി അൻവർ എംഎൽഎ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കുമെല്ലാമൊടുവിൽ  വിഡി സതീശൻ ഉൾപ്പെടെയുള്ള  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.വി അൻവർ .യുഡിഎഫ് തന്നെ നിരന്തരമായി അവഗണിക്കുകയാണെന്ന് അൻവർ പറഞ്ഞു. പറഞ്ഞ വാക്കുകൾ ഒന്നും പാർട്ടി പാലിക്കുന്നില്ലെന്നും മുഖത്തേക്ക് ചെളി വാരി എറിയിക്കുകയാണെന്നും അൻവർ പ്രതികരിച്ചു. ഇനി യുഡിഎഫിന്റെ കാല് പിടിക്കാനായി താൻ പോകില്ലെന്നും. തന്നെ യുഡിഎഫ് ദയാവധത്തിന് വിട്ടുകൊടുത്തുവെന്നും…

Read More

ഗവർണർ സർക്കാർ തർക്കം രൂക്ഷമായേക്കും; സർവകലാശാല ഭേദഗതി ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാൻ ഗവർണർ

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാന സർക്കാരും ഗവർണറുമായുള്ള തർക്കം രൂക്ഷമായേക്കും. നിയമസഭ പാസാക്കിയ സർവകലാശാല ഭേദഗതി ബില്ലുകളിലാണ് പുതിയ ഗവർണർ രാജേന്ദ്ര അർലേക്കറും നിലപാട് കടുപ്പിക്കുന്നത്. രാജേന്ദ്ര അർലേക്കറുംബില്ലുകളിൽ ഒപ്പിടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേരള നിയമസഭ പാസാക്കിയ ബില്ലുകൾ ചാൻസലറുടെ അധികാരം വെട്ടികുറയ്ക്കുന്നതാണ് എന്നാണ് നിയമോപദേശം. ഈ സാഹചര്യത്തിൽ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാനാണ് രാജ്ഭവൻ ആലോചിക്കുന്നത്. എട്ട് സർവകലാശാലകളിലെ നിയമം ഭേദഗതി ചെയ്ത ബില്ലുകളാണ് ഉള്ളത്. അതേസമയം, സ്വകാര്യ സർവകലാശാല ബില്ലിൽ ഗവർണർ ഒപ്പിടുമെന്നും വിവരമുണ്ട്….

Read More

വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തിവെച്ചു; ക്ലാസ്‌ കട്ട്‌ ചെയ്താൽ വിസ റദ്ദാകും; നടപടി കടുപ്പിച്ച് ട്രംപ്

            വിദേശ വിദ്യാർത്ഥികൾക്ക് നേരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തിവെച്ചു. എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകളെയാണ് നടപടി ബാധിക്കുക. നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല. വിദേശ വിദ്യാർഥികൾക്കുള്ള വിസ അപ്പോയിന്റ്മെന്റുകൾ മരവിപ്പിച്ചു. വിദ്യാർഥികൾ ക്ലാസ്‌ കട്ട്‌ ചെയ്താൽ വിസ റദ്ദാകും. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും…

Read More

1500 രൂപ നല്‍കിയില്ല; വൃദ്ധന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ വൃദ്ധനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. പുതുപ്പറമ്പില്‍ മോഹനന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തര്‍ക്കത്തിനിടെ മോഹനനെ മദ്യലഹരിയിലായിരുന്ന വിഷ്ണു കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ ആയിരുന്ന വിഷ്ണു വീട്ടിലെത്തി ബൈക്കിന് സിസി അടക്കാന്‍ 1500 രൂപ ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും തമ്മില്‍ വഴക്കായി. എന്നാല്‍ അമ്മ കുമാരി…

Read More

ബലി പെരുന്നാള്‍ ജൂണ്‍ ഏഴിന്

കോഴിക്കോട്: കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴിന്. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ് ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ നാളെ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ദുല്‍ഹിജ് 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ…

Read More

തിരുവനന്തപുരത്ത് നഗരഹൃദയത്തിൽ മൂന്ന് ദിവസം ജലവിതരണം മുടങ്ങും

                  തിരുവനന്തപുരം : നഗരത്തിൽ അടുത്ത മാസം മൂന്ന് ദിവസം ജലവിതരണം മുടങ്ങും. ജൂൺ 3,4,5 തീയതികളിലാണ് ജലവിതരണം മുടങ്ങുക. വെള്ളയമ്പലത്തെ ശുദ്ധജലസംഭരണികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതാണ് കാരണം. കുര്യാത്തി, തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളും, കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നിവിടങ്ങളിലുമാണ് ജലവിതരണം തടസപ്പെടുക. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Read More

മാനേജരെ മർദ്ധിച്ച കേസ് ; ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യം തേടി

കൊച്ചി: മാനേജരെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഉണ്ണി മുകുന്ദന്‍ എറണാകുളം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് പരാതിയെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു.ഇന്നലെയാണ് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് മാനേജര്‍ പരാതി പറഞ്ഞത്. ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഗെറ്റ് സെറ്റ് ബേബി…

Read More

ബെംഗളൂരുവിൽ കാസർകോട് സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരു കാടുഗോഡിയിൽ കാസർകോട് സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കാസർഗോഡ് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ് ആണ് മരിച്ചത്. സ്വകാര്യ ഫാൻസി കടയിൽ ജോലിചെയ്ത് വരികയായിരുന്നു ഉനൈസ്. 19 വയസായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അപകടം. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തിൽ നിന്നാണ് താഴേയ്ക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

Read More

തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കത്താണ് സംഭവം. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial