പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചാക്യാത്ത് അന്തരിച്ചു

കൊച്ചി: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചാക്യാത്ത് അന്തരിച്ചു. 65 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ചാര്‍ളിയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ചാര്‍ളിയിലെ ഡേവിഡ് എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ രാധാകൃഷ്ണന്‍ ചാക്യാത്ത് രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്. പിക്‌സല്‍ വില്ലേജിന്റെ സ്ഥാപകനായ രാധാകൃഷ്ണന്‍ ചാക്യാത്തിനെ, 2023 ല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍, എക്‌സലന്‍സ് ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ വിയോഗത്തില്‍…

Read More

ബെംഗളുരുവിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: ബെംഗളുരുവിൽ തൃശ്ശൂർ സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പിൽ അച്യുതന്റെയും ശ്രീദേവിയുടെയും മകൾ അനുശ്രീ (29) ആണ് മരിച്ചത്. ബെംഗളുരുവിലെ ഐടി കമ്പനിയിൽ ജീവനക്കാരിയായിരുന്നു അനുശ്രീ. ബെംഗളൂരുവിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അനുശ്രീയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സഹോദരങ്ങൾ: അമൽശ്രീ, ആദിദേവ്.

Read More

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; നടൻ അറസ്റ്റിൽ

ബെംഗളൂരു: സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്ന് നടനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ കന്നഡ നടൻ മദനൂർ മനുവിനെ ആണ് ലൈംഗിക പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. മനുവിന്റെ പുതിയ സിനിമ ‘കുലദല്ലി കീള്യാവുദോ’ ബുധനാഴ്ച റിലീസ്ചെയ്യാനിരിക്കെയാണ് അറസ്റ്റ്. ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽനടി നൽകിയ പരാതിയിൽ ബെംഗളൂരുവിലെ അന്നപൂർണേശ്വരീനഗർ പോലീസാണ് മനുവിന്റെപേരിൽ കേസെടുത്തത്.തുടർന്ന് ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കന്നഡ സീരിയൽനടനായും…

Read More

ഫേസ്ബുക്കിലൂടെ  ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഉണ്ണികൃഷ്ണൻ എന്നയാളെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊർണൂർ മുണ്ടായ സ്വദേശിയായ ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ചത്. കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ്…

Read More

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; വേടനെതിരെ പരാതി നൽകി ബിജെപി കൗൺസിലർ

പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ BJP കൗണ്‍സിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലർ എൻഐഎയ്ക്ക് പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച്‌ അന്വേഷിക്കണമെന്നും പരാതിയില് ആവശ്യപ്പെട്ടിട്ടുണ്ട് കഴിഞ്ഞ ദിവസമായിരുന്നു റാപ്പർ വേടനെതിരെ അധിക്ഷേപ വർഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത് വന്നത്.വേടന്റെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്ബില്‍ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്ബില്‍ ‘ആടികളിക്കട…

Read More

തെരഞ്ഞെടുപ്പിൽ പുതിയ പരിഷ്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരത്തിന് ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന്റെ ഭാഗമായി 18 മാറ്റങ്ങളാണ് പുതിയതായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി. കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കും. ഇലക്ടറൽ റോൾ അപ്ഡേറ്റിനായി ആർജിഐ ഡാറ്റാബേസില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന മരണ രജിസ്ട്രേഷന്റെ ഡാറ്റ പരിശോധനകൾക്കുശേഷം അപ്ഡേറ്റ് ചെയ്യാനും തീരുമാനമായി.വോട്ടർ വിവര സ്ലിപ്പുകൾ കൂടുതൽ വോട്ടർ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വോട്ടറുടെ സീരിയൽ…

Read More

മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി കൊണ്ടുപോയി

മൂന്നാര്‍: മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി കൊണ്ടുപോയി. മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിൽ വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ദേവികുളം മിഡിൽ ഡിവിഷൻ സ്വദേശി രവിയുടെ വളർത്തു നായയെയാണ് പുലി പിടിച്ചത്. വളർത്തു നായയെ രാവിലെ മുതൽ കാണാതായിരുന്നു. വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങൾ കിട്ടിയത്. പുലർച്ചെ മൂന്നേമുക്കാലോടെ പുലി വളർത്തുനായ കടിച്ച് എടുത്തോണ്ട് പോകുന്ന ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നായയെ പുലി പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.

Read More

തൃശൂരിൽ വൻ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി

തൃശൂര്‍: തൃശൂര്‍ പാലിയേക്കരയില്‍ ലോറിയില്‍ കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടി. 120 കിലോ കഞ്ചാവാണ് പിടികൂടിയത്. നാലുപേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സിജോ,ആലുവ സ്വദേശികളായ ആഷ്‌വിന്‍, ഹാരിസ്, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്നും ലോറിയില്‍ കഞ്ചാവുമായി വരുമ്പോഴാണ് സംഘം പിടിയിലാകുന്നത്. ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. പാലിയേക്കര ടോല്‍ ബൂത്തിന് സമീപത്തുവെച്ചാണ് സംഘം പിടിയിലാകുന്നത്.കഞ്ചാവ് എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളും…

Read More

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ സംഭവം; രണ്ട് പേർ ഉത്തർപ്രദേശിൽ പിടിയിൽ

ന്യൂഡൽഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ രണ്ട് പേർ ഉത്തർപ്രദേശിൽ പിടിയിൽ. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പാകിസ്ഥാനുമായി പങ്കിട്ടുവെന്ന കുറ്റത്തിന് മുഹമ്മദ് ഹാറൂൺ, തുഫൈൽ എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ സേനയാണ് ഇരുവരേയും പിടികൂടിയത്. പിടിയിലായവരിൽ ഒരാൾ ഇന്ത്യയിൽ നിന്നു പുറത്താക്കപ്പെട്ട ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം പുലർത്തിയ ആളാണ്. മുഹമ്മദ് ഹാറൂൺ ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥൻ മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്. ആഭ്യന്തര…

Read More

ഇൻഷുറൻസ് എടുത്തയാൾ മരിച്ചിട്ടും ഇൻഷുറൻസ് തുക നൽകിയില്ല. 28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ

റാന്നി: ഇൻഷുറൻസ് എടുത്തയാൾ മരിച്ചിട്ടും ഇൻഷുറൻസ് തുക നൽകിയില്ല. 28 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. പോളിസിയിൽ വാഗ്‌ദാനം ചെയ്ത തുക നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ് കമ്പനിയുടെ മാനേജരും ലീഗല്‍ മാനേജരും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തില്ലെന്ന കാരണം പറഞ്ഞാണ് പ്രതികൾ പണം നൽകാതിരുന്നത്. മല്ലശ്ശേരി വിസ്‌മയ വീട്ടിൽ ബിന്ദു ജയകുമാർ ആണ് ഐ.സി.ഐ.സി.ഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെതിരെ പരാതി നൽകിയത്. കമ്മീഷൻ ഉത്തരവ് കൈപ്പറ്റി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial