മൂന്നു വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം;കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ മരിച്ച കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പുത്തന്‍കുരിശ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിന് അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉള്‍പ്പെടുന്ന പുത്തന്‍ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ആലോചിക്കുന്നത് കുട്ടിയുടെ…

Read More

സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന, 82 സ്ഥാപനങ്ങള്‍ പൂട്ടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വഴിയോരക്കടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ 82 സ്ഥാപനങ്ങള്‍ പൂട്ടിച്ചു. തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1648 പരിശോധനകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയത്. സ്ഥാപനങ്ങളില്‍ നിന്നും 188 സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 264 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും 249 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും 23 സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. നിയമപരമായ…

Read More

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇവർക്ക് പ്ലസ് വൺ ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് കൂടി സമയം അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നമായിരുന്നു…

Read More

സംവിധായകൻ ബാലചന്ദ്ര മേനോനെതിരെ ബലാത്സംഗ പരാതി നൽകിയ നടി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: സംവിധായകൻ ബാലചന്ദ്ര മേനോനെതിരെ ബലാത്സംഗ പരാതി നൽകിയ ആലുവ സ്വദേശിയായ നടി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. തന്നെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യ മാധ്യമങ്ങളുടെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് ബാലചന്ദ്രമേനോൻ നടിക്കെതിരെ മറ്റൊരു പരാതി നൽകിയിരുന്നു. ഈ കേസിലാണ് നടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ നൽകിയത്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ അറസ്റ്റ് തടയണമെന്നാണ് ആവശ്യം. ഹർജി വീണ്ടും ഈ മാസം 30ന് പരിഗണിക്കും. ബാലചന്ദ്ര മേനോന്റെ പരാതിയില്‍ ആണ് ആലുവ സ്വദേശിയായ നടിക്കെതിരെ കൊച്ചി സൈബർ…

Read More

പാലക്കാട് കോഴിഫാമിന് തീ പിടിച്ചു; മൂവായിരം കോഴിക്കുഞ്ഞുങ്ങൾ ചത്തു.

പാലക്കാട്: പാലക്കാട് കോഴിഫാമിന് തീപിടിച്ചു. അലനല്ലൂർ എടത്തനാട്ടുകരയിൽ കല്ലായി ഷമീറിന്‍റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിനാണ് തീപിടിച്ചത്. മൂവായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. തമിഴ്നാട്ടിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ ഫാമിൽ കൊണ്ടുവന്നിരുന്നു. ഇവയ്‌ക്ക് തീറ്റയും വെള്ളവും നൽകിയ ശേഷം ഫാം ഉടമ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപിടിച്ചത്. കോഴിക്കുഞ്ഞുങ്ങളെ കരച്ചിൽ കേട്ടെത്തിയ ഫാം ഉടമയും പരിസരവാസികളും ചേർന്നാണ് തീയണച്ചത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.

Read More

വഖഫ് ഇസ്ലാം മതത്തിന്റെ അനിവാര്യത അല്ലെന്നും വഖഫ് മൗലിക അവകാശമല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: വഖഫ് ഇസ്ലാം മതത്തിന്റെ അനിവാര്യത അല്ലെന്നും വഖഫ് മൗലിക അവകാശമല്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യമുന്നയിച്ച് സമർപ്പിക്കപ്പെട്ട ഹർജികളിൽ വാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. വഖഫ് ബോർഡിന് മതപരമായ സ്വഭാവമില്ലെന്നും വഖഫ് ബോർഡ് ഒരു മതപരമായ ചടങ്ങുകളുടെയും ഭാഗമാകുന്നില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വഖഫ് ബോർഡുകളിലെ അമുസ്‍ലിം…

Read More

ട്രക്ക് ഇടിച്ചു മരിച്ച 60 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ സഞ്ചിയിൽ പെറുക്കിയെടുക്കാൻ മകനോട് ആവശ്യപ്പെട്ടെന്ന് ആരോപണം

കൊൽക്കത്ത: ട്രക്ക് ഇടിച്ചു മരിച്ച 60 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ സഞ്ചിയിൽ പെറുക്കിയെടുക്കാൻ മകനോട് ആവശ്യപ്പെട്ടെന്ന് ആരോപണം. പശ്ചിമ ബംഗാളിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പുർബ ബർധമാൻ ജില്ലയിലെ ഗുസ്‌കരയിലുണ്ടായ അപകടത്തിൽ പ്രാദേശിക ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനായ 60 കാരൻ പ്രദീപ് കുമാർ ദാസ് ആണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ 60 കാരൻ കല്ലുകൾ കൊണ്ടുപോകുന്ന ട്രക്ക് ഇടിച്ചു മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുസ്‌കര മുനിസിപ്പാലിറ്റിയിലെ സിരിഷ്ടൊല്ല നിവാസിയായിരുന്നു പ്രദീപ്. മരണവാർത്ത…

Read More

തൃത്താലയില്‍ 62കാരന്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി

പാലക്കാട്: തൃത്താലയില്‍ 62കാരന്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. തൃത്താല അരീക്കാട് സ്വദേശി മുരളീധരന്‍ ആണ് ഭാര്യ ഉഷാനന്ദിനിയെ (57) കൊലപ്പെടുത്തിയത്. കിടപ്പിലായ ഭാര്യയെ രാവിലെ ഒമ്പത് മണിയോടെ മുരളീധരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃത്താല പൊലീസ് അറിയിച്ചു. കൊലപാതക വിവരം മുരളീധരന്‍ തന്നെയാണ് ബന്ധുക്കളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് ഗ്രൂപ്പില്‍ അയച്ചത്. ‘ഉഷയെ ഞാൻ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാൻ തയ്യാറാണ്’ എന്നാണ് പ്രതി ഫാമിലി ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചത്. ബന്ധുക്കള്‍ വിവരമറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മുരളീധരനെ…

Read More

ശ്രീനിവാസൻ കൊലക്കേസിൽ മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം. പ്രത്യയശാസ്ത്രത്തിൻ്റെ പേരിൽ മാത്രം ഒരാളെ ദീർഘനാൾ ജയിലിൽ അടയ്ക്കാൻ ആകില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, അബ്ദുൽ സത്താർ, യഹിയ കോയ തങ്ങൾ എന്നിവർക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം…

Read More

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എംപി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ സ്വതന്ത്രനായി മത്സരിച്ച് മണ്ഡലത്തിൽ നിന്ന് 1483 വോട്ടുകൾ ഷൈൻ ലാൽ നേടിയിരുന്നു. ആത്മാർഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചു നൽകുന്നത് അപമാനവും അവഗണനയും മാത്രമാണെന്നും യുവാക്കളെ പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ഷൈൻലാൽ രാജിവെച്ചിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial