തടവുകാരിയെ ഹോട്ടലില്‍ താമസിപ്പിച്ചു, സിനിമയില്‍ അഭിനയിക്കാന്‍ പോയി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മ്യൂസിയം എസ്‌ഐ ഷെഫിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് അവധിയെടുത്തശേഷം എസ്‌ഐ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നുപറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് എസ്‌ഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത്. കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തിരുവനന്തപുരം സിജെഎം…

Read More

ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്‌പൂർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ-ബിജാപൂർ അതിർത്തിയിൽ ഏകദേശം 50 മണിക്കൂറായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെ ഇന്നുരാവിലെ ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ള ജവാന്മാരാണ് (ഡിആർജി) അബുജ്‌‌മദ് മേഖലയിൽ നിന്നുള്ള മാവോയിസ്റ്റുകളെ വധിച്ചത്. അബുജ്‌മദ് മേഖലയിൽ മാവോയിസ്റ്റ് നേതാവ് ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നാരായൺപൂർ, ദന്ദേവാഡ, ബിജാപൂർ, കൊണ്ടഗോൻ എന്നിവിടങ്ങളിൽ നിന്ന് ഡിആർജി ജവാന്മാരെത്തി തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഇന്ത്യൻ സംസ്ഥാനമായ ഗോവയേക്കാൾ വലിപ്പമുള്ള…

Read More

കുളിമുറിയിൽ കാൽ തെറ്റി വീണതിനെ തുടർന്ന് തലക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിനി മരിച്ചു

റിയാദ്: കുളിമുറിയിൽ കാൽ തെറ്റി വീണതിനെ തുടർന്ന് തലക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. സൗദി അറേബ്യയിലെ തബുക്ക് ഇൻ്റർനാഷണൽ സ്‌കൂൾ ജീവനക്കാരിയായ റജീന ഷെരീഫ് (57) ആണ് മരിച്ചത്. കോട്ടയം തൃക്കൊടിത്താനം സ്വദേശിനിയാണ് റജീന. വീഴ്ചയും തലയ്ക്ക് സുരുതര പരിക്കേറ്റതിനെത്തുടർന്ന് തബുക്ക് കിംഗ് ഖാലിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ തുടർചികിത്സക്കായി ആംബുലൻസിൻ്റെ സഹായത്തോടെ മദീന കിംഗ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതയുടെ ജനാസ ജന്നത്തുൽബഖിയയിൽ ഖബറടക്കും….

Read More

നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനുമായ നൂറനാട് ഹനീഫിൻ്റെ സ്മരണാർത്ഥം യുവ എഴുത്തുകാർക്ക് ഏർപ്പെടുത്തിയ പതിനഞ്ചാമത് നൂറനാട് ഹനീഫ് നോവൽ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു 25052 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 45 വയസ്സിൽ താഴെയുള്ള എഴുത്തുകാരുടെ നോവലുകളാണ് പരിഗണിക്കുക 2022, 23, 24, 25 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളുടെ മൂന്നു കോപ്പി 2025 ജൂൺ 10 ന് മുൻപ് എത്തിക്കണം വായനക്കാർക്കും മികച്ച കൃതികൾ പുരസ്കാരത്തിനായി നിർദേശിക്കാം.

Read More

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു പാകിസ്ഥാൻ പൗരനെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) അറസ്റ്റ് ചെയ്തു.

അമൃത്സർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്നാരോപിച്ച് പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിൽ ഒരു പാകിസ്ഥാൻ പൗരനെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ചെയ്തു. അമൃത്സറിലെ ഷാപൂർ അതിർത്തി പോസ്റ്റിൽ വെച്ചാണ് മുഹമ്മദ് ഹുസൈൻ(65) എന്നയാളാണ് ലാഹോർ സ്വദേശിയെ സൈന്യം പിടികൂടിയത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. അടുത്തിടെ നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. ഇയാളിൽ നിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, കുറച്ച് പണം മാത്രമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്നും…

Read More

വിഴിഞ്ഞം തുറമുഖത്ത് ജോലി ഒഴിവുണ്ടെന്ന് ഒഎൽഎക്സ് ആപ്പിലും സാമൂഹ്യ മാധ്യമങ്ങളിലും പരസ്യം നൽകി തൊഴിൽ തട്ടിപ്പിന് ശ്രമം.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ജോലി ഒഴിവുണ്ടെന്ന് ഒഎൽഎക്സ് ആപ്പിലും സാമൂഹ്യ മാധ്യമങ്ങളിലും പരസ്യം നൽകി തൊഴിൽ തട്ടിപ്പിന് ശ്രമം. തുറമുഖ കമ്പനി പരാതി നൽകിയതോടെ പരസ്യം അപ്രത്യക്ഷമാകുകയും പരസ്യത്തിൽ ഫോണും സ്വിച്ച് ഓഫ് ആകുകയും ചെയ്തു. അതേസമയം പരസ്യത്തിലെ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ജോലി തട്ടിപ്പിനിരയാകരുതെന്ന് കാണിച്ച് കമ്പനി വെബ്സൈറ്റിൽ മുന്നറിയിപ്പ് നൽകി. ആരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എട്ട് മണിക്കൂർ വീതം മൂന്ന് ഷിഫ്റ്റുകളാണ് ജോലിയെന്നും ഒരാൾക്ക് രണ്ട് ഷിഫ്റ്റ് ജോലി…

Read More

ആലപ്പുഴ പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു  പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു  പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. രണ്ട് കുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ് രണ്ട് ശിശു കുട്ടികളെ കാണാതായത്. ഒരാളെ ആലപ്പുഴയിൽ വച്ച് ഇന്ന് പുലർച്ചെ പൊലീസ് കണ്ടെത്തുകയായിരുന്നു. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്.കുട്ടികൾ രണ്ട്…

Read More

കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ-1 ഒമിക്രോൺ ഉപവിഭാഗ കേസുകളുടെ എണ്ണം വർദ്ധിച്ചതിനാൽ, ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി.

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പെട്ടെന്ന് വർദ്ധിച്ചതിനാൽ, ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ-1 ആണ് പകരുന്നത്. ഒമിക്രോൺ ഉപവിഭാഗമാണിത്. മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ കേസുകൾ ക്രമാതീതമായി വർധിച്ചതിനാൽ കേന്ദ്രസർക്കാർ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്ധർ, എമർജൻസി റിലീഫ് ഡിവിഷൻ…

Read More

ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി.

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി. ദിശ കാരുണ്യ കേന്ദ്രം ഗേള്‍സ് ഹോം എന്ന ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. സൂര്യ അനില്‍ കുമാര്‍ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്.ഇന്ന് പുലര്‍ച്ചെ ഇരുവരും ശിശുസംരക്ഷണകേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന്…

Read More

രണ്ടാഴ്ചയായി കാണാനില്ലായിരുന്ന മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

റിയാദ്: രണ്ടാഴ്ചയായി കാണാനില്ലായിരുന്ന മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാൻ്റെ മൃതദേഹം കണ്ടെത്തി. 51 വയസായിരുന്നു. റിയാദിന് സമീപം അൽ ഖർജിലെ മുറിയിലാണ് മൃതദേഹം കണ്ടത്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ കാണാനില്ലെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. തുടർന്ന് സാമൂഹികപ്രവർത്തകരും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.. ഇതിനിടയിൽ നൗഷാദിൻ്റെ സുഹൃത്തുക്കളായ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലാണെന്നും മറ്റുമുള്ള വാർത്തകൾ പരന്നു. സുലൈമാനും ഇക്കൂട്ടത്തിൽപെട്ടിട്ടുണ്ടാവാം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial