അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ ഒറ്റ ദിവസത്തെ മഴയിൽ മൂന്ന് പേർ മരിച്ചു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ 12 വയസ്സുള്ള ഒരു ആൺകുട്ടിയും 63 വയസ്സുള്ള ഒരു പുരുഷനും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ബിടിഎം ലേഔട്ടിലാണ് 2 മരണങ്ങളും റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. താമസക്കാരനായ മൻമോഹൻ കാമത്തും, അപ്പാർട്ട്മെന്റിലെ തൊഴിലാളിയായ നേപ്പാൾ സ്വദേശി ഭരതിന്റെ മകൻ ദിനേശും വൈദ്യുതി മോട്ടോർ ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിക്കളയാൻ ശ്രമിക്കുന്നതിനിടെയാണ്…

Read More

പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിൻ്റെ മരണത്തിലാണ് ദുരൂഹതയുള്ളതായി കുടുംബം പറയുന്നത്. കഞ്ചാവ് ബീഡി വലിച്ചതിന് മാർച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പൊലീസ് കേസെടുത്തത്. മാർച്ച് 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. തുടർന്ന് മാർച്ച് 22 നാണ് സുരേഷിനെ കോന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷിൻ്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു….

Read More

വഖഫ് നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് കേരള സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് കേരള സർക്കാർ സുപ്രീംകോടതിയിൽ. കേസിൽ കക്ഷി ചേരാൻ കേരളം സുപ്രീംകോടതിയിൽ അപേക്ഷ നൽകി. മുസ്ലീം സമുദായത്തിൻറെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണ് വഖഫ് നിയമ ഭേദഗതി നിയമമെന്നാണ് കേരളം സുപ്രീംകോടതിയിൽ ഉയർത്തുന്ന പ്രധാന വാദം. കേരളത്തിലടക്കം മുസ്ലീം സമുദായത്തിൻറെ അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റമാണിതെന്ന് കേരളം അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ന്യൂനപക്ഷത്തിൻറെ ആശങ്ക വസ്തുതാപരമാണെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമത്തിലെ പല വ്യവസ്ഥകളും അന്യായമാണ്. വ്യവസ്ഥകളുടെ…

Read More

വിവാഹിതനാണെന്നുള്ള കാര്യം മറച്ചു വച്ചു പ്രണയം നടിച്ചു യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പോലീസ് പിടിയിലായി

തിരുവനന്തപുരം: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 26കാരൻ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മൺവിള പൂവാലിയിൽ വീട്ടിൽ അനൂജിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് യുവതി പീഡന വിവരം പുറത്ത് പറഞ്ഞത്. കഠിനമായ വയർ വേദനയെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോളാണ് യുവതി ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്. തുടർന്ന് അനൂജിനെതിരെ തുമ്പ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിദേശത്തായിരുന്ന പ്രതിയുടെ വിവാഹം കുറച്ചുനാൾ മുമ്പ് ഒരു യുവതിയുമായി നടന്നിരുന്നു. എന്നാൽ…

Read More

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മലയാളി ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ റിജാസ് സൈദീക്ക്  ഡാർക്ക് വെബിൽ സജീവമായിരുന്നുവെന്ന് പോലീസ്

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മലയാളി ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ റിജാസ് സൈദീക്ക് (26) ഡാർക്ക് വെബിൽ സജീവമായിരുന്നുവെന്ന് പോലീസ്. ഇയാൾ അവിടെയും പ്രകോപനപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നതായി കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ തന്നെ യുവാവിന്റെ ഡാർക്‌വെബിലെ സാന്നിധ്യം കണ്ടെത്തിയെന്നും വിശദമായ അന്വേഷണം നടത്തുന്നതിനിടെ ഭാഗമായി ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മെയ് ഏഴിന് നാഗ്പുരിലെ ഹോട്ടലിൽ നിന്നാണ് റിജാസിനെയും നിയമവിദ്യാർഥിനിയായ സുഹൃത്ത് ഉഷാകുമാരിയെയും അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ…

Read More

തലസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. കുവൈത്തിൽ നിന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയാണ് മരണപ്പെട്ടത്. ഇരണിയാലിന് സമീപം കട്ടിമാങ്കോട് സ്വദേശി കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റഫർ (51) ആണ് മരിച്ചത്. ക്രിസ്റ്റഫർ സഞ്ചരിച്ച കാർ നാഗർകോവിൽ ഭൂതപ്പാണ്ടിക്ക് സമീത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേയ്ക്ക് മറിഞ്ഞത് അപകടമുണ്ടായത്. ഞായറാഴ്ചയാണ് ബന്ധുവിൻ്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ക്രിസ്റ്റഫർ കാറിൽ ഭൂതപ്പാണ്ടിയിൽ എത്തിയത്. തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാവൽക്കാടിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ…

Read More

മൂന്ന് വയസുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടെന്ന് ഭർത്താവ്.

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടെന്ന് ഭർത്താവ് സുഭാഷ്. സന്ധ്യക്കൊപ്പം ഒരിടത്തോട്ടും പോകരുതെന്ന് കുട്ടികളോട് താൻ മുൻപ് പറഞ്ഞിട്ടുണ്ടെന്നും സുഭാഷ് പറയുന്നു. സന്ധയുമായി ഒത്തുചേർന്ന് പോകാൻ ബുദ്ധിമുട്ടാണെന്നുള്ളത് സത്യമാണ്. എന്നാൽ താൻ സന്ധ്യയെ ഉപദ്രവിച്ചിട്ടില്ല, കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണവും തനിക്കറിയില്ലെന്ന് സുഭാഷ് പറയുന്നു. സന്ധ്യക്കാണോ അവരുടെ വീട്ടുകാർക്കാണോ മാനസികാസ്വാസ്ഥ്യമെന്ന് അറിയില്ലെന്നും സുഭാഷ് പറഞ്ഞു. രണ്ട് വയസ്സുള്ളപ്പോൾ കല്ല്യാണിയെ സന്ധ്യ അടിച്ചതിന്റെ പാട് കുഞ്ഞിന്റെ നെഞ്ചിലുണ്ടെന്നും പിതാവ് പറഞ്ഞു….

Read More

പഴനിമല മുരുകന്‍ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ.

പഴനി: പഴനിമല മുരുകന്‍ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ദേവസ്വം ബോര്‍ഡ് അധികൃതരുടെ പരിശോധനയില്‍ ഒട്ടംചത്രം സ്വദേശി മഹേന്ദ്രനെ(37) അടിവാരം പോലീസ് പിടികൂടി. ഇദ്ദേഹത്തില്‍നിന്ന് 5,200 രൂപ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ക്ഷേത്രത്തിലെ ഭണ്ഡാരമെണ്ണുന്നതിനിടെ ഒരു ഭണ്ഡാരത്തില്‍ മാത്രം കുറേ കടലാസുകഷ്ണങ്ങള്‍ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയംതോന്നിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഭണ്ഡാരത്തിലെ പണം മോഷ്ടാവ് പിടിയിലായത്. ക്ഷേത്രത്തിനു പുറത്തുള്ള കവാടത്തില്‍ സ്ഥാപിച്ച ഭണ്ഡാരത്തില്‍നിന്നാണ് മഹേന്ദ്രന്‍ പണം മോഷ്ടിച്ചതെന്നു ജീവനക്കാര്‍ പറയുന്നു. മഹേന്ദ്രന്‍ സ്ഥിരമായി പ്രസ്തുത ഭണ്ഡാരത്തിനു…

Read More

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ

മുംബയ്: രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മുംബയിലെ മാല്‍വാനിയിലാണ് സംഭവം നടന്നത് 30കാരിയായ അമ്മ നോക്കിനില്‍ക്കെയാണ് 19കാരനായ കാമുകൻ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പീഡനത്തിന് പിന്നാലെ അവശനിലയിലായ കുട്ടിയെ ഞായറാഴ്ച രാത്രി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയ്ക്കിടെ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുകള്‍ കണ്ടെത്തിയ ഡോക്ടർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും മൂന്ന് വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു. ഞായറാഴ്ച രാത്രിയാണ് അമ്മയും കാമുകനും…

Read More

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം; കല്യാണിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം. തിരുവാങ്കുളത്ത് കാണാതായ മൂന്നു വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു പുലർച്ചെ 2.20 തോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചാലക്കുടി പുഴയിൽ നിന്നും മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയെയും ഇരുട്ടും അവഗണിച്ചായിരുന്നു പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കുഞ്ഞിനായി തെരച്ചിൽ നടത്തിയത്. സാധാരണ ഗതിയിൽ പ്രതികൂല…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial