നാലരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
തളിപ്പറമ്പ്: നാലരകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കിങ് നായക് പിടിയിൽ. കണ്ണൂർ തളിപ്പറമ്പിൽ ബൈക്കിൽ വിൽപനക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടിവീണത്. കരിമ്പം ഇടിസി റോഡിൽ വച്ച് തളിപ്പറമ്പ് പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഓടിച്ച ബൈക്കും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റൊരു സംഭവത്തിൽ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കഞ്ചാവ് മൊത്തമായി വാങ്ങിക്കാന്‍ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട്…

