ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

      ലഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സൈഫുള്ള നിസാം എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ വച്ചാണ് കൊല്ലപ്പെട്ടത്. നേപ്പാളില്‍ നിന്ന് ദീര്‍ഘകാലമായി ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയായിരുന്നു. ഇന്ത്യയില്‍ മൂന്ന് ഭീകരാക്രമങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. സിന്ധിലെ,മത്‌ലി ഫാല്‍ക്കര ചൗക്കിലെ വീട്ടിന് മുന്നില്‍ വച്ചാണ് സൈഫുള്ള ഖാലിദ കൊല്ലപ്പെട്ടത്. റാംപൂരില്‍ 2001ല്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം സൈഫുള്ള ഖാലിദ് ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്….

Read More

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കടയ്ക്ക് വൻ തീപിടുത്തം; അണക്കാൻ ശ്രമം തുടരുന്നു

         കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ കടക്ക് വൻ തീപിടുത്തം. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ തുണിക്കടയിൽ ആണ് തീപിടുത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നു. തീ മറ്റുകടകളിലേക്കും വ്യാപിച്ചതായി സൂചന. കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം. ഗോഡൗണിൽ നിന്ന് തീ സെയിൽസ് വിഭാഗത്തിലേക്ക് തീ പടരുകയാണ്. കടയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നിരുന്നു. സ്‌കൂട്ടർ കത്തി…

Read More

പാലക്കാട് റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ

പാലക്കാട്: മണ്ണൂർ കമ്പനിപ്പടിയിൽ റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ പിടിയിൽ. കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുൺ (30) ആണ് മങ്കര പൊലീസിന്റെ പിടിയിലായത്. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയുടെ പൂട്ട് പൊളിച്ചാണ് സൈനികൻ മോഷണം നടത്തിയത്. 400 കിലോ റബ്ബർ ഷീറ്റും അടക്കയുമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രിയോടെ തന്‍റെ ഓൾട്ടോ കാറിലെത്തിയ പട്ടാളക്കാരൻ കടയ്ക്ക് സമീപത്തെത്തി. പിന്നീട് പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണ മുതൽ പിറ്റേ ദിവസം മറ്റൊരു കടയിൽ…

Read More

ദൃശ്യം മോഡൽ കൊലപാതകം; 15 വർഷം മുമ്പ് കാണാതായ പെൺകുട്ടി മരിച്ചെന്ന് കണ്ടെത്തി; തെളിവു നശിപ്പിക്കാൻ പ്രതി നടത്തിയത് ദൃശ്യം സിനിമയിലേതിന് സമാനമായ രീതി

കാസർകോട്: മോഹൻലാൽ നായകനായ ദൃശ്യം സിനിമ കൊലപാതക കേസുകളിൽ തെളിവു നശിപ്പിക്കാൻ ക്രിമിനലുകളെ സഹായിക്കുന്നു എന്നാണ് പൊതുവെയുള്ള പഴി. എന്നാൽ ദൃശ്യം സിനിമ ഇറങ്ങുന്നതിനും വർഷങ്ങൾക്ക് മുൻപ് ഒരു ദൃശ്യം മോഡൽ കൊലപാതകം നടന്നു. കാഞ്ഞങ്ങാട് അമ്പലത്തറയിൽ 15 വർഷംമുമ്പ് കാണാതായ പെൺകുട്ടി മരിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയ കേസിലാണ് പ്രതി തെളിവുകൾ നശിപ്പിക്കാൻ ദൃശ്യം സിനിമയിലേതിനു സമാനമായ രീതികൾ പ്രയോഗിച്ചത്. 2013ലാണ് ദൃശ്യം സിനിമ ഇറങ്ങിയത് എങ്കിൽ അതിനു മുമ്പ് 2010ലാണ് ഈ മരണം നടന്നിരിക്കുന്നത്….

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ റോഷൻ ഉല്ലാസ് അറസ്റ്റിൽ

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍.കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഘം കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കരയിലും തൃശ്ശൂരിലും കോയമ്പത്തൂരിലും വച്ച്‌ 2022ല്‍ പീഡിപ്പിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച്‌ വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുത്ത ലിയോ പതിനാലാമനെ മാര്‍പാപ്പയായി ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ന് പ്രാദേശിക സമയം രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) നടക്കും. രണ്ട് മണിക്കൂറോളം ചടങ്ങ് നീളും. 200-ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ…

Read More

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എം ആര്‍ അജിത് കുമാര്‍ തിരികെ പൊലീസിലേക്ക്, സായുധ സേന എഡിജിപിയായി തുടരും

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലമാറ്റം സംബന്ധിച്ച് ഒരാഴ്ച മുന്‍പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച് കേരള സര്‍ക്കാര്‍. എക്സൈസ് കമ്മീഷണറായി നിയമിച്ച എം ആര്‍ അജിത് കുമാര്‍ പൊലീസിലേക്ക് തിരികെയെത്തും. സായുധ സേന എഡിജിപിയായാണ് എം ആര്‍ അജിത് കുമാറിന് നിയമനം. സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് അഴിച്ചുപണി നടത്തുന്നത്. മുന്‍ ഉത്തരവില്‍ ഐജിമാര്‍ക്ക് ഉണ്ടായിരുന്ന അതൃപ്തി പരിഗണിച്ചാണ് മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ക്രമീകരണം പ്രകാരം ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിച്ച മഹിപാല്‍ യാദവ്…

Read More

വിവാഹത്തിന് താലി കെട്ടിയതിന് പിന്നാലെ ഹൃദയാഘാതം;25കാരനായ വരന് ദാരുണാന്ത്യം

ബെംഗളൂരു: വിവാഹത്തിന് താലി കെട്ടിയതിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് 25കാരനായ വരന് ദാരുണാന്ത്യം. കർണാടകയിലെ ബാഗൽകോട്ടിലെ ജാംഖണ്ഡി പട്ടണത്തിലാണ് സംഭവം. ശനിയാഴ്ച ആയിരുന്നു ചടങ്ങുകൾ നടത്തിയത്. പ്രവീണ്‍ എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയതിന് പിന്നാലെ മരണപ്പെട്ടത്. താലികെട്ടി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം വരന്‍ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്യുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഉടന്‍ തന്നെ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. അടുത്തിടെ ഹൃദയാഘാതം മൂലം മരിക്കുന്ന യുവതി യുവാക്കളുടെ…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

മസ്കറ്റ്: ബൗഷറിലെ റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍‌ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെയാണ് അപകടം. സ്‌ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി. മസ്കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്…

Read More

തെരുവില്‍ നിന്ന് എടുത്തുവളര്‍ത്തിയ പെണ്‍കുട്ടി പതിമൂന്നാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: തെരുവില്‍ നിന്ന് എടുത്തുവളര്‍ത്തിയ പെണ്‍കുട്ടി പതിമൂന്നാം വയസ്സില്‍ വളര്‍ത്തമ്മയെ കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി രണ്ട് ആണ്‍സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുന്‍ഡി നഗരത്തിലെ വാടക വീട്ടിലാണ് അന്‍പത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം പ്രായമുള്ളപ്പോള്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്നാണ് കുട്ടിയെ രാജലക്ഷ്മിക്ക് കിട്ടിയത്. രണ്ടു പുരുഷന്‍മാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിര്‍ത്തിരുന്നു. ഇതും സ്വത്തുക്കള്‍ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നത്. ഏപ്രില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial