റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകി വനംമേധാവി.

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകി വനംമേധാവി. വേടനെതിരായ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിൽന്യായീകരിച്ചിരിക്കുന്നത്. എന്നാൽ, ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും വനംവകുപ്പ് മേധാവി കുറ്റപ്പെടുത്തുന്നു. അന്വേഷണത്തിന് മുന്‍പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദാംശങ്ങള്‍ പറ‍ഞ്ഞതും തെറ്റാണെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. പുലിനഖ കേസിലെ അറസ്റ്റിൽ മുഖ്യമന്ത്രിയും മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തെളിവുകളൊന്നുമില്ലാതെയുള്ള അറസ്റ്റിലെ കോടതിയും നിശിതമായി വിമർശിച്ചു. ഇതേ തുടർന്നാണ് അറസ്റ്റിൽ നടപടി ക്രമങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി എ.കെ.ശശീന്ദ്രൻ…

Read More

മുസ്ലിം ആയതിന്റെ പേരിൽ ആറ് വയസ്സുള്ള  ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അമേരിക്കൻ പൗരന് 53 വർഷം തടവ്

ഇല്ലിനോയിസ്: ആറ് വയസ്സുള്ള പലസ്തീൻ അമേരിക്കൻ ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അമേരിക്കൻ പൗരന് 53 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. വിദ്വേഷ കുറ്റകൃത്യങ്ങൾക്കും കൊലപാതകത്തിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്ക് ശിക്ഷ വിധിക്കുകയായിരുന്നു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 2023 ഓക്ടോബറിൽ നടന്ന വംശീയ ആക്രമണത്തിൽ കോടതി ശിക്ഷ വിധിച്ചത്. ജോസഫ് സൂബ എന്ന 73കാരനാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ അമേരിക്കൻ പലസ്തീൻ ബാലനെ കുത്തിക്കൊലപ്പെടുത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ 6 വയസുകാരൻ…

Read More

ഓവർഹെഡ് ഇലക്ട്രിക്കൽ വയറുകളിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ സഹ്ജൻവ റെയിൽവേ സ്റ്റേഷന് പിന്നിലുള്ള ഓവർഹെഡ് ഇലക്ട്രിക്കൽ വയറുകളിൽ നാല് മാസം പ്രായമുള്ള ഒരു ഗർഭസ്ഥ ശിശു തൂങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. സഹ്ജൻവ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന് പിന്നിലുള്ള കേശവ്പൂർ പവർ സബ്‌സ്റ്റേഷന് സമീപമുള്ള വയറുകളിലാണ് ജഡം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. അധികാരികൾ എത്തുന്നതിനുമുമ്പ് പ്രദേശവാസികൾ ഈ ദാരുണമായ രംഗത്തിന്റെ വീഡിയോകൾ പകർത്തി. സ്ഥലത്തെത്തിയ പോലീസ് ഗർഭസ്ഥ ശിശുവിനെ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചു. മറ്റെവിടെയെങ്കിലും നടത്തിയ ഗർഭഛിദ്രത്തിന് ശേഷം, ഉയരത്തിൽ നിന്ന്…

Read More

പാതിവില തട്ടിപ്പ് കേസില്‍ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് ബക്കർ പൊലീസില്‍ കീഴടങ്ങി

മലപ്പുറം: പാതിവില തട്ടിപ്പ് കേസില്‍ മാറഞ്ചേരി പഞ്ചായത്ത് അംഗവും പൊന്നാനിയിലെ യൂത്ത് ലീഗ് നേതാവുമായ ബക്കർ പൊലീസില്‍ കീഴടങ്ങി. രണ്ട് മാസമായി ഒളിവിലായിരുന്ന ഇയാൾ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് കീഴടങ്ങിയത്. 330 പരാതികളിലായി 32 കേസുകള്‍ ബക്കറിനെതിരെയുണ്ട്. പകുതിവിലയ്ക്ക് സ്‌കൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് പാതിവില തട്ടിപ്പ് കേസ്. നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്‍ ആജീവനാന്ത അധ്യക്ഷന്‍ കെ എന്‍ ആനന്ദകുമാറും ദേശീയ സെക്രട്ടറി അനന്തുകൃഷ്ണനും ചേര്‍ന്നാണ് പാതിവില തട്ടിപ്പ് നടത്തിയത്….

Read More

അമിതമായ സ്ക്രീൻ അഡിക്ഷൻ കുട്ടികളിൽ ഹ്രസ്വദൃഷ്ടിക്ക് കാരണമായേക്കാമെന്നു വിദഗ്ധർ

മൊബൈൽ ഫോണിലോ അതുപോലുള്ള ഉപകരണങ്ങളിലോ നോക്കിയിരിക്കുന്നതാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ തലവേദന. സ്ക്രീൻ അഡിക്ഷൻ പല രീതിയിലാണ് കുട്ടികളെ ബാധിക്കുന്നത്. അമിതവണ്ണം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നീ പ്രശ്നങ്ങൾക്ക് ഒരുതരത്തിൽ സ്ക്രീൻ കാരണമായേക്കാമെന്ന് നേരത്തെ കണ്ടെത്തലുകളുണ്ട്. ഇപ്പോഴിതാ, ഇത്തരം ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ ഹ്രസ്വദൃഷ്ടിക്ക് കാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ആവശ്യമായ നടപടികളുണ്ടായിട്ടില്ലെങ്കിൽ 2050-ഓടെ ഇന്ത്യയിലെ കുട്ടികളിൽ 50 ശതമാനം പേർക്ക് വരെ ഹ്രസ്വദൃഷ്ടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. മഹാരാഷ്ട്ര നാഗ്പുരിൽ…

Read More

കുടുംബ പ്രശ്നങ്ങളെ തുടർന്ന് അമ്മ കുഞ്ഞിനെയുമെടുത്തു കിണറ്റിൽ ചാടി ചികിത്സയിൽ ഇരുന്ന കുഞ്ഞു മരിച്ചു.

പാലക്കാട്: പാലക്കാട് അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടിയ സംഭവത്തിൽ ചികിത്സയിലിരുന്ന രണ്ടര വയസുകാരനായ മകൻ മരിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചന ഇന്നലെ രാത്രി മകൻ രണ്ടര വയസുകാരനായ വേദിക് (കാശി)നെയും എടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയതായാണ് വിവരം. ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരുന്ന കാശി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കാഞ്ചന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി ബന്ധം…

Read More

സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട് അമൃതാണത്, പ്രായമാകുന്നതിനെ തടയും; വെളിപ്പെടുത്തലുമായി നടി

മുംബൈ: പരേഷ് റാവലിന് പിന്നാലെ സ്വന്തം മൂത്രം കുടിക്കുന്നത് നല്ലതാണെന്ന് പറഞ്ഞ് നടി അനു അഗര്‍വാളും. താനും സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്, പലര്‍ക്കും ഇതേക്കുറിച്ചറിയില്ല. അത് അജ്ഞതയോ അല്ലെങ്കില്‍ അവബോധമില്ലായ്മയോ ആകാം. പക്ഷേ മൂത്രം കുടിക്കുന്നത് യോഗയിലെ ഒരു രീതിയാണ്. ഞാന്‍ അത് സ്വയം പരിശീലിക്കുകയും പരീക്ഷിച്ചിട്ടുമുണ്ടെന്ന് അവര്‍ പറഞ്ഞു. മൂത്രത്തെ അമൃത് എന്നാണ് നടി വിശേഷിപ്പിച്ചത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു നടി. നടന്‍ പരേഷ് റാവല്‍ തന്റെ കാല്‍മുട്ടിലെ പരിക്കില്‍…

Read More

വന്യജീവികളുടെ മാംസം കഴിച്ചെന്ന്  വെളിപ്പെടുത്തലിലൂടെ വെട്ടിലായി നടി

മുംബൈ: വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തിയതോടെ നടി പുലിവാല് പിടിച്ചു. ഹിന്ദി–മറാഠി നടിയായ ഛായാ കദം ആണ് സ്വന്തം വെളിപ്പെടുത്തലിലൂടെ വെട്ടിലായത്. നടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. നടിയുടെ മൊഴി എടുക്കാനായി വനംവകുപ്പ് അധികൃതർ നോട്ടീസ് നൽകിയിരിക്കുകയാണ്. മുള്ളൻപന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചിട്ടുണ്ടെന്നായിരുന്നു താരത്തിൻ്റെ വെളിപാട്. അടുത്തിടെ മറാഠി റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. എന്നാൽ, അഭിമുഖം പുറത്തുവന്നതോടെ വെളിപ്പെടുത്തൽ താരത്തിന് കുരുക്കായി മാറുകയായിരുന്നു. മുംബൈ ആസ്ഥാനമായ പ്ലാൻ്റ്…

Read More

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ  പൂർത്തിയായി; അന്തിമ വോട്ടർ പട്ടിക മെയ് 5 ന്

തിരുവനന്തപുരം: നിലമ്പൂർ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം വന്നാൽ ഇലക്ഷൻ നടത്തുന്നതിന് ജില്ലയിലെ സംവിധാനങ്ങൾ സജ്ജമാണ്. വോട്ടർ പട്ടികയിൽ തുടർന്നും പേര് ചേർക്കാൻ അവസരം ഉണ്ടാകുമെന്നും കളക്ടർ അറിയിച്ചു. കഴിഞ്ഞ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ച ശേഷം ഇന്ന് (വെള്ളി)…

Read More

വക്കം ഷാഹിന വധക്കേസ്; പ്രതി നസിമുദ്ദീന് 23 വർഷം കഠിന തടവും, ജീവപര്യന്തം തടവും

തിരുവനന്തപുരം: വക്കം ഷാഹിന വധക്കേസിൽ പ്രതി നസിമുദ്ദീന് 23 വർഷം കഠിന തടവും, ജീവപര്യന്തം തടവും, പിഴയും ശിക്ഷ വിധിച്ച് കോടതി. വർക്കല വെട്ടൂർ സ്വദേശി നസിമുദീനെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 23 വർഷത്തെ ശിക്ഷ കഴിഞ്ഞതിനു ശേഷം പ്രതി നസിമുദീൻ ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്നും കോടതി വിധി ഉത്തരവിട്ടു. പ്രതിക്കെതിരെ പ്രോസീക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും നിസംശയം തെളിഞ്ഞതായും കോടതി നിരീക്ഷിച്ചു. വക്കം സ്വദേശി ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും, ഷാഹിനയുടെ മരുമകൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial