വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്നത് അമിത്;കോടാലിയിലെ ഫിംഗർ പ്രിന്റ് അസം സ്വദേശി അമിത്തിന്റേത് തന്നെയെന്ന് പോലീസ്

കോട്ടയം: തിരുവാതുക്കൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്നത് അമിത് തന്നെ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അസം സ്വദേശി അമിത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അമിത് നേരത്തെ മോഷണ കേസിൽ പിടിക്കപ്പെട്ടപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റും മാച്ച് ചെയ്തു. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിൽ വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽഅമിത്തിന്റെ ഫിംഗർ പ്രിന്റ് കണ്ടെത്തി. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം…

Read More

മാർ ഇവാനിയോസ് കോളജ് മൈതാനത്തെ ആർ.എസ്.എസ് ആയുധ പരിശീലനം; മൈതാനം തുറന്നുകൊടുത്തതാരെന്ന് വ്യക്തമാക്കാതെ കോളജ് അധികൃതർ

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജിലെ മൈതാനം ആർ.എസ്.എസ് ആയുധ പരിശീലനത്തിന് തുറന്നുകൊടുത്തത് ആരെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. സംഭവത്തിൽ മൗനം പാലിച്ച് കോളജ് അധികൃതർ. മാർ ഇവാനിയോസിലെ മൈതാനത്ത് പരിപാടികൾ സംഘടിപ്പിക്കാൻ കോളജ് യൂണിയനുപോലും അധികൃതർ അനുമതി നൽകാറില്ലെന്നിരിക്കെയാണ് ഈ സംഭവം. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള കോളേജാണിത്. നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന ഈ കാമ്പസിൽ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സര്‍വോദയ സ്‌കൂള്‍, മാര്‍ ബസേലിയസ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. കാമ്പസിലെ എല്ലാ സ്ഥാപനങ്ങൾക്കും പൊതുവായുള്ള മൈതാനമാണ്…

Read More

പഹല്‍ഗാം ഭീകരാക്രമണം: മരണം 28 ആയി; ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍, ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍: കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 28 ആയി. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം ശ്രീനഗറില്‍ നടക്കും. ഭീകരാക്രമണത്തില്‍ മരിച്ച മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ഇന്ന് ശ്രീനഗറിലെത്തും. ആറു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. നാലു ഭീകരരാണ് നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി പഹല്‍ഗാം, ബൈസരണ്‍, അനന്ത്നാഗ് തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാസേന…

Read More

വിറകുവെട്ടുന്നതിനിടയിൽ അബദ്ധത്തിൽ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ :അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് ഒന്നര വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ ജില്ലയിലെ ആലക്കോട് കോളനിയിലെ ദയാൽ എന്ന ഒന്നര വയസുകാരനാണ് മരിച്ചത്. ഇന്നലെ ‘ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. അമ്മൂമ്മ വിജയമ്മ വാക്കത്തി ഉപയോഗിച്ച് വിറകുവെട്ടുന്ന സമയത്ത് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് അമ്മൂമ്മയുടെ മുന്നിലൂടെ ഓടിയ കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു. വിജയമ്മയ്ക്ക് കണ്ണിന് ചെറിയ മങ്ങലുണ്ടായിരുന്നു എന്നാണ് വിവരം. കുട്ടി ഓടുന്നത് വിജയമ്മ കണ്ടില്ല. ആലക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം…

Read More

ഗുജറാത്തില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. അമ്രേലിയിലാണ് അപകടം ഉണ്ടായത്. ഒരു സ്വകാര്യ ഏവിയേഷന്‍ അക്കാദമിയുടെ വിമാനം പരീശീലന പറക്കിലിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് പന്ത്രണ്ടരയോടെ അമ്രേലി നഗരത്തിന് തൊട്ടടുത്ത ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനം താഴേക്ക് വന്ന് മരത്തിലിടിച്ച് തകര്‍ന്നുവീഴുകയായിരുന്നെന്ന് അമ്രേലി പൊലീസ് സൂപ്രണ്ട് സഞ്ജയ് ഖരത് പറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പൈലറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തകര്‍ന്നുവീണ ഉടനെ വിമാനത്തിന് തീപിടിച്ചതായും ദൃകസാക്ഷികള്‍ പറഞ്ഞു.

Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച, അന്ത്യവിശ്രമം സെന്റ് മേരി മേജര്‍ ബസിലിക്കയില്‍; നാളെ പൊതുദര്‍ശനം

വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകള്‍ നടക്കുക. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. നാളെ രാവിലെ മുതല്‍ സെന്റര്‍ പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കാനും കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം തീരുമാനിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് പൊതുദർശനം. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പ്രധാന ഹാളിലാകും പൊതുദര്‍ശനം. മൃതദേഹം ഇപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക…

Read More

പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചും, ജയില്‍വാസത്തിനിടെ പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. അതേസമയം കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതി ജീവിതാവസാനം വരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകത്തിനും വിധിച്ച ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. 2008 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്….

Read More

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

കൊച്ചി: കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വരാപ്പുഴ കൊല്ലംപറമ്പില്‍ വീട്ടില്‍ കെ എസ് രഞ്ജിത്ത്, കോട്ടയം പുലയന്നൂര്‍ മുത്തോലി ജോയല്‍ ജോയ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കൂട്ടിയിടിയെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ബൈക്കുകളില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനിടെ സ്‌കൂട്ടര്‍ മതിലിലിടിച്ച് നോര്‍ത്ത് പറവൂര്‍ കിഴക്കേപ്രം പഴൂപറമ്പത്ത് അര്‍ജുന്‍ സുബ്രഹ്മണ്യന്‍ എന്നയാള്‍ക്കും പരിക്കേറ്റു.

Read More

രാജ്യത്ത് കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സി; യുപിഎസ് സി കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: രാജ്യത്ത് കൂടുതല്‍ നിയമനശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സിയെന്ന് യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മീഷന്റെ കണക്കുകള്‍. യുപിഎസ് സി പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററില്‍, സംസ്ഥാന പിഎസ് സികള്‍ 2024 ജനുവരി മുതല്‍ ജൂണ്‍ വരെ നല്‍കിയ നിയമനശുപാര്‍ശകളുടെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കേരള പിഎസ് സി 18,051 നിയമന ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് പിഎസ്സികള്‍ എല്ലാം കൂടി നല്‍കിയ ശുപാര്‍ശകള്‍ – 30,987 എണ്ണം മാത്രമാണ്. രാജ്യത്തെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വരുന്ന…

Read More

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയില്‍, പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 2021 മുതല്‍ ഇതുവരെ കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുരത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial