Headlines

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ 440 രൂപയുടെ കുറവ് രേഖപ്പെടുത്തിയ വിപണിയിൽ ഇന്ന് നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. 71,440 രൂപയാണ് ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8930 രൂപയാണ് നല്‍കേണ്ടത്. ഇതിനൊപ്പം പണിക്കൂലി, ജിഎസ്ടി എന്നിവയും ചേർത്താകും ഒരു പവൻ സ്വർണാഭരണത്തിൻറെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2400 രൂപയുടെ കുറവാണ് സ്വർണ വിപണിയിൽ ഉണ്ടായത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ…

Read More

വിദ്യാലയങ്ങളിലെ സൂംബ ഡാൻസ് വിഷയത്തിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് എബിവിപി.

തിരുവനന്തപുരം: വിദ്യാലയങ്ങളിലെ സൂംബ ഡാൻസ് വിഷയത്തിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് എബിവിപി. സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്. മതസംഘടനകളുടെ അഭിപ്രായങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ മന്ത്രി തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ്റെ ഭാഗമായി നടന്ന യോഗത്തിൽ മുഖ്യമന്ത്രി ഈ ആശയം ഉന്നയിച്ചപ്പോൾ വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ സംഘടനകളും അംഗീകരിച്ചിരുന്നതാണ്. എന്നാൽ, ഈ സർക്കാരിൻ്റെ കാലത്ത് പല വിഷയങ്ങളിലും ചില മതസംഘടനകൾ അഭിപ്രായം പറയുമ്പോൾ വോട്ട് ബാങ്കിന് വേണ്ടി സർക്കാർ തീരുമാനങ്ങളിൽ നിന്ന്…

Read More

എഴുത്തുകാരനും ചിന്തകനുമായിരുന്ന കെ എം സലിംകുമാർ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനും ആദിവാസി ദളിത് പ്രവർത്തകനുമായിരുന്ന കെ എം സലിംകുമാർ അന്തരിച്ചു. എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 1949ൽ ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്തായിരുന്നു ജനനം. നാളിയാനി ട്രൈബൽ എൽ.പി. സ്‌കൂൾ, പൂച്ചപ്ര അറക്കുളം യു.പി. സ്‌കൂൾ, മൂലമറ്റം ഗവ. സ്‌കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സിപിഐഎം (എംഎൽ)ന്റെ സംഘാടകരിൽ ഒരാളായിരുന്നു. 1975-ൽ അടിയന്തരാവസ്ഥകാലത്ത് 17 മാസം ജയിൽജീവിതം അനുഭവിച്ചു. ഡിആർസിസിപിഐ (എംഎൽ) സംസ്ഥാന കമ്മിറ്റി…

Read More

കൃഷി ആനുകൂല്യം ലഭിക്കുന്നതിന് സർവ്വേ നമ്പർ ആവശ്യപ്പെട്ടു, വില്ലേജ് ഓഫീസര്‍ നൽകിയത് ഗൂഗിൾ പേ നമ്പർ; കൈക്കൂലി കൈപറ്റിയ ഉടൻ തന്നെ അറസ്റ്റ്

       ഹരിപ്പാട് : ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ. കൃഷി ആനുകൂല്യം ലഭിക്കുന്നതിന് പഴയ സർവ്വേ നമ്പർ ആവശ്യപ്പെട്ട പരാതിക്കാരനിൽ നിന്നും ഗൂഗിൾ പേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫിസര്‍ പി കെ പ്രീതയെയാണ് വിജിലൻസ് പിടികൂടിയത്. കേന്ദ്ര സർക്കാരിന്‍റെ ആഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ആവശ്യത്തിനായി പരാതിക്കാരൻ വസ്തുവിന്‍റെ പഴയ സർവ്വേ നമ്പർ ആവശ്യപെട്ട് വില്ലേജ് ഓഫീസറുടെ ഔദ്യോഗിക ഫോണിലേക്ക് വിളിച്ചപ്പോൾ തിരക്കായതിനാൽ…

Read More

കൊല്‍ക്കത്ത കൂട്ടബലാത്സംഗം; പ്രതിയുടെ ഫോണില്‍ നിന്ന് വീഡിയോ കണ്ടെടുത്തു, ലഭിച്ചത് നിര്‍ണായക തെളിവ്

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്തതായി പോലീസ്. ലഭിച്ച ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈംഗികാതിക്രമം പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പ്രതി ഈ ദൃശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം കേസ് അന്വേഷിക്കാന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അഞ്ചംഗ…

Read More

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മന്ത്രിമാർക്ക് രൂക്ഷ വിമർശനം; കൃഷി ഭക്ഷ്യ വകുപ്പുകൾ വൻ പരാജയമെന്ന് വിമർശനം

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നാണ് പ്രതിനിധികളുടെ അഭിപ്രായം. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായെന്നും അടിസ്ഥാന തൊഴിലാളി വിഭാഗം പാർട്ടിയോട് അകലുന്നു എന്നും വിമർശനം ഉയർന്നിട്ടുണ്ട്. ബ്രൂവറി അടക്കമുള്ള വിഷയങ്ങളിൽ നിലപാടുകളിൽ ഉറച്ച് നിൽക്കാൻ കഴിയുന്നില്ല. നിലപാടിൽ ഉറച്ച് നിൽക്കാൻ കഴിയാത്തത് സഖാക്കളുടെ ആത്മവിശ്വാസം നഷ്ട്ടപ്പെടുത്തുന്നു. വർഗ്ഗ ബഹുജന സംഘടനകളെ ശക്തിപ്പെടുത്താൻ ജാഗ്രത കാണിക്കുന്നില്ല. കൃഷി സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയം….

Read More

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ നാളെ തുറക്കും; പെരിയാർ തീരത്ത് ഉള്ളവർക്ക് ജാഗ്രത നിർദേശം

         ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ല ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പരമാവധി 1000 ഘനയടി വെള്ളം ആണ് തുറന്നു വിടുക. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല കളക്ടർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 136 അടിയെത്തിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ ഷട്ടർ തുറക്കാനുള്ള തീരുമാനം മാറ്റാൻ സാധ്യതയുണ്ട്. നേരത്തെ ഷട്ടറുകൾ തുറക്കുമെന്ന…

Read More

പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും

പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും. യുപിഐ സംവിധാനവുമായി അക്കൗണ്ടുകൾ സമന്വയിപ്പിക്കാത്തതിനാലായിരുന്നു നേരുത്തേ പോസ്റ്റ് ഓഫീസുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ കഴിയാതിരുന്നത്. 2025 ഓഗസ്റ്റോടെ എല്ലാ തപാൽ ഓഫീസുകളിലും ഇത് നടപ്പാക്കുമെന്നാണ് സൂചന. തുടക്കത്തിൽ, ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിനായി പോസ്റ്റ് ഓഫീസുകളിലെ സെയിൽ കൗണ്ടറുകളിൽ പോസ്റ്റ് വകുപ്പ് സ്റ്റാറ്റിക് ക്യുആർ കോഡ് അവതരിപ്പിച്ചിരുന്നു. എന്നാൽ, ആവർത്തിച്ചുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും ഉപഭോക്തൃ പരാതികളും കാരണം, ഈ സംവിധാനം നിർത്തേണ്ടി വന്നു. ഡൈനാമിക് ക്യുആർ കോഡ്…

Read More

അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു

അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. ഇന്ന് ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി എം ബി രാജേഷ് ആണ് പ്രഖ്യാപനം നടത്തിയത്. മന്ത്രി വി എൻ വാസവൻ പരിപാടിയിൽ അധ്യക്ഷനായി. അതിദാരിദ്ര്യനിർമാർജനം സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ചതിന്‌ പിന്നാലെ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതരസംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ ഒഴിവാക്കിയശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. ഭക്ഷണത്തിന്‌ ബുദ്ധിമുട്ട്‌ നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും, ആഹാരം പാകംചെയ്യാൻ സാധിക്കാത്ത…

Read More

സ്കൂളിൽ പാചകക്കാരിയായി ദലിത് സ്ത്രീയെ നിയമിച്ചു; വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്ന് മാറ്റി രക്ഷിതാക്കൾ; സ്കൂൾ അടച്ചുപൂട്ടൽ ഭീക്ഷണിയിൽ

ബംഗളൂരു: സ്കൂളിൽ പാചകക്കാരിയായി ദലിത് സ്ത്രീയെ നിയമിച്ചതിനെത്തുടർന്ന് വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്ന് മാറ്റി രക്ഷിതാക്കൾ. ഇതോടെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട് സ്കൂൾ. ചാമരാജനഗർ ജില്ലയിലെ സർക്കാർ വിദ്യാലയമാണ് അയിത്താചരണത്തെത്തുടർന്ന് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഹോമ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിലാണ് ദലിത് സ്ത്രീയെ പ്രധാന പാചകക്കാരിയായി നിയമിച്ചതോടെ സ്കൂളിന്റെ ഭാവിതന്നെ അവതാളത്തിലായത്. ഒരു കുട്ടി മാത്രമാണ് ഈ വിദ്യാലയത്തിൽ ശേഷിക്കുന്നത്. സ്കൂളിൽ ചേർന്ന 22 വിദ്യാർഥികളിൽ 21 പേരുടേയും രക്ഷിതാക്കൾ അവരുടെ കുട്ടികളെ പിൻവലിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial