Headlines

ലഖ്നോവിലെ മുസ് ലിം ബാലന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ബിജെപി നേതാവിന്റെ ബന്ധു ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്

ലഖ്നോ: ലഖ്നോവിലെ കൃഷ്ണനഗറില്‍ ഉനൈസ് ഖാന്‍ എന്ന കുട്ടി മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് അരവിന്ദ് ത്രിപാഠിയുടെ ബന്ധു ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വൈകുന്നേരം നോമ്പ് തുറന്നപ്പോള്‍ ചില പരിചയക്കാര്‍ കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി കാറില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി പ്രകാരം, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ പ്രതികള്‍ ഉനൈസിന്റെ വീട്ടില്‍ എത്തി കൃഷ്ണനഗറിലെ ബാരിഗവാനില്‍ ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍…

Read More

പി കെ ശശിയെ സിപിഐഎം പുറത്താക്കി

പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിക്കെതിരെ നടപടി. പി കെ ശശിയെ സിപിഐഎം പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി കെ ശശി…

Read More

‘വീണ്ടും ലോഡ് ഷെഡ്ഡിങ്, സ്‌കൂളുകൾ അടച്ച് പൂട്ടൽ ഭീഷണിയിൽ’;വാർത്ത’യ്ക്ക് പിന്നിൽ

കൊച്ചി: ഇന്നത്തെ ദേശാഭിമാനി,ജനയുഗം പത്രമെടുത്ത് വായിക്കുമ്പോള്‍ ഒരു അമ്പരപ്പ് ഉണ്ടാകും. കാരണം ഒന്നാം പേജില്‍ ഈ പത്രങ്ങൾ നല്‍കുന്ന വാര്‍ത്തയേ അല്ല ഉള്ളത്. ‘ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്, നാല്‍പത് ശതമാനം സ്‌കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയില്‍, പൂട്ടലിന്റെ വക്കില്‍ കെഎസ്ആര്‍ടിസി, പെന്‍ഷനുകള്‍ മുടങ്ങിയിട്ട് പതിനെട്ട് മാസം’ എന്നിങ്ങനെയെല്ലാമാണ് ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ വാര്‍ത്തയല്ല. പിആര്‍ഡി നല്‍കിയിരിക്കുന്ന പരസ്യമാണ്. ദേശാഭിമാനിയിലും ജനയുഗത്തിലും മാത്രമല്ല, ദ ഹിന്ദു, മാധ്യമം തുടങ്ങിയ പത്രങ്ങളും ഇത് നല്‍കിയിട്ടുണ്ട്….

Read More

അമ്മത്തൊട്ടിലിൽ നിന്നും അലാറാം മുഴങ്ങി, ഓടിയെത്തിയ ജീവനക്കാർ കണ്ടത് കുഞ്ഞിനെയല്ല, പകരം ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ‘പണക്കിഴി

     തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് വൈകുന്നേരം അതിഥിയുടെ വരവ് അറിയിച്ച് അലാറം മുഴങ്ങി. പുതിയ അതിഥിയെ വരവേൽക്കാൻ ദത്തെടുക്കൽ കേന്ദ്രത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയർടേക്കർമാരും ശബ്ദം കേട്ടതിന് പിന്നാലെ ഓടിയെത്തി. എന്നാൽ, ഇത്തവണ അതിഥിയില്ല പകരം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു കൂട്ടം നാണയ തുട്ടുകൾ ആണ് കണ്ടത്. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2,50, 79,67…

Read More

ഭക്ഷണം പാകംചെയ്യാൻ ഭര്‍തൃമാതാവ് സമ്മതിച്ചില്ല, തര്‍ക്കം; 35കാരി ജീവനൊടുക്കി

      ബംഗളുരു: ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ 35കാരി സുഷമയാണ് ആത്മഹത്യ ചെയ്തത്. അഞ്ച് വർഷം മുൻപാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത്. അന്ന് മുതല്‍ ഭർത്താവിന്റെ അമ്മയായ കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയുടെ കുടുംബം ആരോപിച്ചു. ചെറിയകാര്യങ്ങള്‍ക്കു പോലും കല്പന മകളുമായി വഴക്കിടുമായിരുന്നുവെന്ന് ഇവർ പറഞ്ഞു. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ മകളെ വീട്ടില്‍ ഭക്ഷണം പാകം ചെയ്യാൻ കല്പന…

Read More

വാഹനമിടിച്ച കുഞ്ഞിനെ രക്ഷിക്കാൻ സഹായം തേടി അമ്മനായ; എടപ്പാളിൽ ഹൃദയഭേദകമായ സംഭവം

എടപ്പാൾ: എടപ്പാളിൽ വാഹനമിടിച്ചു പരിക്കേറ്റു കിടന്ന നായക്കുട്ടിയെ രക്ഷിക്കാൻ വഴിയാത്രക്കാരോട് സഹായമഭ്യർഥിക്കുന്ന തെരുവുനായയുടെ ദൃശ്യങ്ങൾ നോവാകുന്നു. എടപ്പാൾ-കുറ്റിപ്പുറം റോഡിലെ വിക്ടറി ഐടിഐക്ക് സമീപമാണ് ഹൃദയഭേദകമായ ഈ സംഭവം അരങ്ങേറിയത്. നാലുമാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു കുഞ്ഞിനെ ലോറി തട്ടുകയായിരുന്നു. നടുറോഡിൽ വീണുകിടന്ന കുഞ്ഞിനെ നോക്കി നിസ്സഹായായി കുറെനേരം കരഞ്ഞ നായ കുഞ്ഞിനെ റോ‍ഡരികിലേക്കു കടിച്ച് വലിച്ചു മാറ്റി. തെരുവുനായയുടെ സങ്കടം കണ്ടുനിന്ന പല വഴിയാത്രക്കാരും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

Read More

മരം മുറിക്കുന്നതിനിടെ ശിഖരം തട്ടി പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വെഞ്ഞാറമൂട്: മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുതുവിള തോട്ടുംപുറം സുജി ഭവനിൽ ശുചീന്ദ്രൻ (സുനി43) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.കഴിഞ്ഞ രണ്ടുദിവസം മുമ്പ് കല്ലറയ്ക്ക് സമീപം മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് ശുചീന്ദ്രന്റെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക്…

Read More

എഐ നിര്‍മിത വ്യാജ വിധികളെ ആശ്രയിച്ച് ഉത്തരവ്; കര്‍ശന മുന്നറിയിപ്പുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വിധിന്യായങ്ങളെ അടിസ്ഥാനമാക്കി കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഗുരുതരമായ ദുര്‍നടപടിയായികണക്കാക്കേണ്ടതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. ‘ഇത്തരത്തിലുള്ള വ്യാജ വിധികളെ ആശ്രയിക്കുന്നത് വെറും തീരുമാനത്തിലെ പിഴവല്ല, അത് ഔദ്യോഗികമായ ദുര്‍നടപടിയാണ്. ഇതിന് ഗൗരവകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം,’ ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ആന്ധ്രപ്രദേശിലെ ഒരു വിചാരണ കോടതിയിലാണ്…

Read More

രാത്രിയുടെ മറവിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്ത് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു

ആറ്റിങ്ങൽ :പൊയ്കമുക്ക് മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ ഇന്നലെ രാത്രി ശ്രീകോവിൽ കുത്തിതുറന്ന് മോഷണം. അതിന് പുറമെ സ്റ്റോർ റൂമിന്റെ വാതിലും തകർത്ത നിലയിലാണ്.സ്വർണ്ണം ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിനേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അപകടമുണ്ടായത്. വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്. ഇരുചക്രവാഹനങ്ങളിലാണ് വിജയ്‌യുടെ കാറിനെ ഇവർ പിന്തുടർന്നത്. ഇതിനിടെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലിടിക്കുകയായിരുന്നുവെന്നാ ണ് വിവരം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial