കുടുംബ സാഹചര്യവുമായി ‘അഡ്ജസ്റ്റ് ചെയ്യാൻ’ ആവശ്യപ്പെട്ടതിന് ഭർത്താവിന്റെ വീട്ടുകാർക്കെതിരെ കേസെടുക്കാനാകില്ല: സുപ്രിംകോടതി
ന്യൂഡൽഹി: ഭർത്താവിനെ പിന്തുണച്ചതിനോ, കുടുംബ സാഹചര്യങ്ങളുമായി ‘അഡ്ജസ്റ്റ് ചെയ്തു പോകാൻ’ ആവശ്യപ്പെട്ടതിനോ മാത്രം ഒരു സ്ത്രീയുടെ ഭർതൃവീട്ടുകാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നിവ ആരോപിച്ച് ഭർതൃവീട്ടുകാർക്കെതിരെ ചുമത്തിയിരുന്ന ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിങ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തിങ്കളാഴ്ച ഈ വിധി പ്രസ്താവിച്ചത്. ഭർതൃവീട്ടുകാർക്കെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങൾ പൊതുവായതും വ്യക്തതയില്ലാത്തതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിനെ പിന്തുണയ്ക്കുന്നു, മാനസികമായി പീഡിപ്പിക്കുന്നു,…

