Headlines

അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയകിനെ പിടികൂടി

അങ്കമാലി : അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയകിനെ പിടികൂടിയത് വാഗമൺ കണ്ണംകുളം ഭാഗത്തുള്ള റിസോർട്ടിൽ നിന്ന്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തിയതായും പൊലീസ് പറഞ്ഞു. അങ്കമാലിയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം വാഗമൺ പൊലീസ് സ്റ്റേഷനിൽ എത്തി. വാഗമണ്ണിലെ റിസോർട്ടിൽ എത്തിച്ചത് ബന്ധുവാണെന്നും പൊലീസ് പറഞ്ഞു. മൊബൈൽ ലൊക്കേഷൻനിൽ നിന്ന് പ്രതിയുടെ ചില വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും പ്രതിയുടെ ഫോട്ടോ കണ്ട് നാട്ടുകാർ തിരിച്ചറിയുകയായിരുന്നുവെന്നും റൂറൽ എസ് പി കെ…

Read More

2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് നേടിയത് അനുജ് അഗ്നിഹോത്രിയാണ്. രണ്ടാം റാങ്ക് രാജേശ്വരി സുവേക്കാണ്. ആദ്യ ഇരുപതിൽ മലയാളത്തിളക്കമുണ്ടെന്നാണ് വിവരം. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജയ്ക്ക് 57ാം റാങ്കാണുള്ളത്. തിരുവനന്തപുരം സ്വദേശി അജയ് രാജ് 109ാം റാങ്കും നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി…

Read More

രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: രണ്ടാം പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുലിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. രാഹുല്‍ വാട്ട്‌സ്ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹര്‍ജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി അതേസമയം രാഹുലിനെതിരായ നിയമസഭ എത്തിക്സ് കമ്മിറ്റി നടപടിയെടുക്കുന്നത് വിലക്കണമെന്ന ഹര്‍ജി…

Read More

വിവാദങ്ങൾക്കിടയിൽ ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം പൊതുചടങ്ങില്‍ നടന്‍ വിജയ്. നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ആണ് വിജയ്‌ക്കൊപ്പം തൃഷയെത്തിയത്. ഒരുകാറില്‍ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും എത്തിയത്. ചടങ്ങിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നടൻ വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സംഗീത കോടതിയെ സമീപിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. പിന്നാലെ വിവാഹമോചനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്‌യുടെ ടീം…

Read More

കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

       കൊല്ലം : ജില്ലയിലെ കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. കൊട്ടാരക്കര എസ്ജി കോളേജില്‍ കെഎസ്‌യു നേതാവിനെ നേരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധ നടപടി. ജില്ലയിലെ സ്‌കൂളുകള്‍ ഒഴികെ മുഴുവന്‍ ക്യാമ്പസുകളിലും പഠിപ്പു മുടക്കുമെന്നാണ് കെഎസ് യു നേതൃത്വം അറിയിച്ചിരിക്കുന്നത്.

Read More

സാധാരണക്കാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഇവിടെ വിലയില്ലേ? മകള്‍ക്ക് നീതി വേണം; ജാസ്‌ലിയയുടെ കുടുംബം

    എറണാകുളം അങ്കമാലിയില്‍ വിദ്യാര്‍ത്ഥി ജാസ്‌ലിയ ജോണ്‍സണ്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മരിച്ച ജാസ്‌ലിയയുടെ കുടുംബം. ആറ് ദിവസമായി അപകടം നടന്നിട്ടെന്നും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും കുടുംബം വിമര്‍ശിച്ചു. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാന്‍ എന്താണ് ഇത്ര താമസമെന്നും കുടുംബം ചോദിക്കുന്നു. പൊലീസ് ഒത്തുകളിക്കുന്നു എന്നാണ് കുടുംബത്തിന്റെയും ബന്ധുകളുടെയും ആരോപണം. പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി. ആറ് ദിവസം ആയി അപകടം നടന്നിട്ട്. പ്രതികളെ പിടികൂടിയിട്ടില്ല. പ്രതി ഡോക്ടര്‍ ആണ്. സാധാരണകാരന്റെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വിലയില്ലേ….

Read More

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകില്ല, റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങും

ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധസാഹചര്യം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്ക് തത്കാലം പ്രതിസന്ധി ഉണ്ടാകില്ല. റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറക്കുമതി. തടസപ്പെട്ടതോടെയാണ് അമേരിക്കൻ സമ്മർദ്ദത്തിനിടയിലും ക്രൂഡ് ഓയിലിനായി റഷ്യയെ ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്കുള്ള 50 ശതമാനത്തോളം ക്രൂഡ് ഓയിലും എത്തുന്നത്. ഹോർമുസ് പാത ഇറാൻ അടച്ചത് ഇന്ധന ലഭ്യതയിൽ ആശങ്കയ്ക്ക് വഴിവച്ചിരുന്നു. ഇറാഖ്, സൗദി അറേബ്യ,യു.എ.ഇ,…

Read More

റംസാൻ പ്രമാണിച്ച് സപ്ലൈകോയുടെ ‘റംസാൻ നിലാവ്’ കിറ്റ്; 15 ഇനങ്ങൾ 786 രൂപയ്ക്ക്

തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കിറ്റ് ഉപഭോക്താവിന് 786 രൂപയ്ക്ക് നല്കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50g കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ്…

Read More

വീടിനുളളില്‍ സ്ഥാപിച്ച  എസിയിൽ നിന്ന് അഞ്ച് പാമ്പുകളെ കണ്ടെത്തി

തിരുവനന്തപുരം: ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയർ കണ്ടീഷനറിനുള്ളില്‍ (എസി) നിന്ന് അഞ്ച് പാമ്പുകളെ കണ്ടെത്തി ചെറുവയ്ക്കല്‍ സ്വദേശിയായ ടെക്നോപാർക്ക് ജീവനക്കാരൻ മാധവ് ജെ പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ എസിയുടെ അകത്തുനിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. മാധവ് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എസിയുടെ അടിഭാഗത്ത് വാലുപോലെ എന്തോ ശ്രദ്ധയില്‍പ്പെട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. പിന്നാലെ മാധവ് വനം വകുപ്പിലെ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ടോർച്ചടിച്ച്‌ നോക്കിയപ്പോഴാണ് കൊമ്പേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പാണെന്ന് മനസിലായത്….

Read More

ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞു; എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനിരിക്കേ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ:എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനിരിക്കെ പത്താം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീകാരൻ വീട്ടില്‍ അജോയുടെ മകള്‍ എസ്‌തേർ (15)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ട്യൂഷന് പോകാത്തതിന് പിതാവ് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ മുറിയിലേക്ക് കയറിയ കുട്ടി ജനലില്‍ തോർത്ത് ചുറ്റി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം ചെട്ടികാട് സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മണ്ണഞ്ചേരി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial