Headlines

സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നു മുതല്‍ മത്സ്യഫെഡ് മത്സ്യമെത്തിക്കും.

കണ്ണൂര്‍: സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഏപ്രില്‍ ഒന്നു മുതല്‍ മത്സ്യഫെഡ് മത്സ്യമെത്തിക്കും. 57 ജയിലുകളിലേക്കുമുള്ള മത്സ്യമെത്തിക്കാന്‍ ജയില്‍ വകുപ്പും മത്സ്യഫെഡും ധാരണയായി. തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ ആഴ്ചയില്‍ 2 ദിവസം മത്സ്യവിഭവമുണ്ട് നിലവില്‍ പ്രാദേശികമായാണ് മത്സ്യം വാങ്ങുന്നത്. ലഭ്യതക്കുറവു കാരണം ചില ഘട്ടങ്ങളില്‍ മത്സ്യം കിട്ടാറില്ല. മത്സ്യഫെഡിനെ ഏല്‍പിക്കുന്നതോടെ മത്സ്യം ഹാര്‍ബറില്‍നിന്നു നേരിട്ട് ജയിലുകളിലെത്തിക്കും. ഈയിടെ വാങ്ങിയ ശീതീകരണ സൗകര്യമുള്ള 8 വാഹനങ്ങള്‍ വിതരണത്തിനായി മത്സ്യഫെഡ് ഉപയോഗപ്പെടുത്തും. 25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയില്‍ വകുപ്പിനു നല്‍കിയതില്‍…

Read More

പറവൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു രംഗത്ത്

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച പറവൂര്‍ സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യവുമായി ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു രംഗത്ത്. കെപിസിസിക്കും എഐസിസിക്കും നിവേദനം നല്‍കിയ രാജു സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്നും മുന്നറിയിപ്പും നല്‍കി 53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ പറവൂരിലെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് രാജുവിന്റെ ആവശ്യം. കെപിസിസിക്കും എഐസിസിക്കും നല്‍കിയ നിവേദനത്തില്‍ പറവൂരിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളും പിന്തുണച്ച് ഒപ്പ് വെച്ചിട്ടുണ്ട് 8 വര്‍ഷം പറവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാജുവിന്…

Read More

കേരളത്തിൽ രാഹുൽ ഗാന്ധിയുടെ 5 വമ്പൻ പ്രഖ്യാപനങ്ങൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും ക്ഷേമ പെൻഷൻ 3000 രൂപ

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനൊപ്പം തന്നെ കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കൽ എന്നതാണ് രണ്ടാമത്തെ ഗ്യാരണ്ടി….

Read More

ആര്യവൈദ്യഫാര്‍മസി സ്ഥാപകന്റെ മകളുടെ കൊലപാതകം; ബാഗുമായി മതില്‍ ചാടിക്കടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍, ഹോംനഴ്‌സിനെ കേന്ദ്രീകരിച്ച് അന്വേഷണം

കോയമ്പത്തൂര്‍:ആര്യവൈദ്യഫാര്‍മസി സ്ഥാപകന്‍ പരേതനായ പി വി രാമവാരിയരുടെ മകള്‍ കസ്തൂരി ജി കുട്ടിയുടെ (83) കൊലപാതകത്തില്‍ വീട്ടുജോലിക്കാരിക്കായി തിരച്ചില്‍ ആരംഭിച്ചു പൊലീസ്. നേപ്പാള്‍ സ്വദേശിനി സുര്‍ജ റോകേയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരും മറ്റു നാലുപേരും ഒരു ബാഗുമായി വീടിന്റെ മതില്‍ ചാടിക്കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോയമ്പത്തൂര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കവര്‍ച്ചയ്ക്കിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് നഞ്ചുണ്ടാപുരം റോഡിലെ വീട്ടില്‍ കസ്തൂരി…

Read More

ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി സ്ഥാനാർത്ഥിയാകില്ല;  വി മുരുകദാസ് സ്ഥാനാർഥിയാകും

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറ്റൂരിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി സ്ഥാനാർത്ഥിയാകില്ല. കൃഷ്ണൻ കുട്ടിക്ക് പകരക്കാരനായി എത്തുന്നത് സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വി മുരുകദാസാണ്. മുരുകദാസിനെ മത്സരിപ്പിക്കണമെന്ന് മണ്ഡലം, ജില്ല കമ്മിറ്റികൾ നിർദ്ദേശിച്ചു. ചെറുപ്പക്കാർക്ക് അവസരം നൽകണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇതനുസരിച്ച് വി മുരുകദാസിനെ മത്സരിപ്പിക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. മുൻ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ മുരുകദാസിന്റെ കന്നി നിയമസഭാ മത്സരമാണിത്. അതേസമയം പാലക്കാട്ടെ സിപിഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് തീരുമാനമാകും….

Read More

കേടായ മൊബൈൽ ഫോൺ നന്നാക്കി നൽകാൻ വൈകിയതിൽ മനംനൊന്ത് വിദ്യാർഥിനി വിഷം കഴിച്ചു മരിച്ചു

കുമ്പള: കേടായ മൊബൈൽ ഫോൺ നന്നാക്കി നൽകാൻ  വൈകിയതിൽ മനംനൊന്ത് പ്ലസ്ടു വിദ്യാർഥിനി വിഷം കഴിച്ചു മരിച്ചു. കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തിലെ എം.ഡി. പൂജ (17) ആണ് മരിച്ചത്. മംഗളൂരുവിൽ പി.യു.സി. വിദ്യാർത്ഥിനിയായിരുന്നു പൂജ. ദിവസങ്ങൾക്ക് മുൻപ് പൂജയുടെ ഫോൺ ഡിസ്പ്ലേ തകരാറിലായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വീട്ടുകാർക്ക് ഉടൻ തന്നെ ഫോൺ നന്നാക്കി അത് സാധിച്ചില്ല. ഇതിലുള്ള മനോവിഷമമാണ് പെൺകുട്ടിയെ കടുംകൈക്ക് പ്രേരിപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം താൻ എലിവിഷം കഴിച്ചതായി പൂജ വീട്ടുകാരോട് പറഞ്ഞിരുന്നു….

Read More

ഗോതമ്പ് പാടത്ത് നാവും മൂക്കും മുറിച്ചെടുത്ത നിലയിൽ 62 കാരിയുടെ മൃതദേഹം; ലൈംഗികാതിക്രമം നടന്നതായി സംശയം; ചെറുമകൻ കസ്റ്റഡിയിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ ഗോതമ്പ് പാടത്ത് 62 വയസ്സുകാരി മരിച്ചു. അജ്ഞാതരുടെ ആക്രമണത്തിനിരയായ അവരുടെ നാവും മൂക്കും മുറിച്ചെടുത്ത നിലയിലാണ് കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിൽ ബോധരഹിതയായി കിടന്നിരുന്ന സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൃഷി സ്ഥലത്ത് പോയി മക്കൾ തിരിച്ചെത്തിയപ്പോൾ കുടിലിൽ അവരെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അടുത്തുള്ള വയലിൽ രക്തത്തിൽ കുളിച്ച നിലയിൽ ബോധരഹിതയായി കിടക്കുകയായിരുന്നു. മക്കാളാണ് പൊലീസിൽ വിവരമറിയിച്ചത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരിച്ചിരുന്നു….

Read More

മോദിയുടെ മൗനത്തെ വിമര്‍ശിച്ച് ആഗോള മാധ്യമങ്ങള്‍

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ. ആഗോളസംഘർഷങ്ങള്‍ പെരുകുമ്പോള്‍ ഇന്ത്യ സ്വീകരിക്കുന്ന നയതന്ത്ര നിലപാടാണ് ചോദ്യംചെയ്യപ്പെടുന്നത്. ഡൽഹിയിലെ ഇറാൻ എംബസിയിൽ വിദേശസെക്രട്ടറി അനുശോചന രേഖയിൽ ഒപ്പിട്ടെങ്കിലും പ്രധാനമന്ത്രി മോദി വ്യക്തിപരമായ ഒരു പ്രസ്‌താവനയും ഇതുവരെ നടത്തിയിട്ടില്ല. ബോധപൂര്‍വമുള്ള ഈ നടപടി പശ്ചിമേഷ്യൻ സംഘർഷത്തിൽ നിഷ്‌പക്ഷത പുലർത്തുന്ന രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. അമേരിക്കയെയും ഇസ്രയേലിനെയും പിണക്കാതിരിക്കാനുള്ള…

Read More

പാചകവാതക വില കൂട്ടി കേന്ദ്രം; ഗാർഹിക സിലിണ്ടറിന് വർധിപ്പിച്ചത് 60 രൂപ

രാജ്യത്ത് ഗാർഹിക പാചവാതക വില കൂട്ടി. 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 60 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന് 913 രൂപയായി. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ.വാണിജ്യ പാചകവാതകത്തിനും വില കൂട്ടിയിട്ടുണ്ട്. 19 കിലോ സിലിണ്ടറിന് 115 രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ സിലിണ്ടറിന് 1883 രൂപയായി ഉയർന്നു. പശ്ചിമേഷ്യയിൽ യുദ്ധഭീതി വിടാതെ തുടരുന്നത് ക്രൂഡ് ഓയിൽ വിലയെയും ഊർജഇറക്കുമതിയെയും ബാധിച്ചതാണ് വിലവർധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം. വാണിജ്യ സിലിണ്ടറിന് വില വർധിച്ചത് ഹോട്ടൽ മേഖലയ്ക്കും…

Read More

സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം തടയാന്‍ ശക്തമായ നടപടി; നിയമലംഘനം ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സമീപകാലത്ത് സ്വകാര്യ ബസ്സുകളുടെ അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. മല്‍സരയോട്ടം തടയുന്നതിനായി പ്രത്യേക പരിശോധനകള്‍ നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമിതവേഗതയിലും അശ്രദ്ധമായ ഡ്രൈവിങ്ങിലും പിടിയിലാവുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. കുറ്റം ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് തന്നെ റദ്ദാക്കുന്ന കടുത്ത നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial