സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും



സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നതിനൊപ്പം സ്വകാര്യ ആശുപത്രിയിൽ നിന്നും വൻ തുക പ്രതിഫലം പറ്റി നിയമവിരുദ്ധമായി പ്രാക്ടീസ് ചെയ്‌ത ഡോക്ടർ വിജിലൻസ് പിടിയിൽ. വയനാട് മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദിനെതിരെയാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് പ്രതിമാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റുന്ന ഡോ. ശിവപ്രസാദ്, കോട്ടക്കൽ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയിൽ ഒളിച്ച് പ്രാക്ടീസ് നടത്തി വരികയായിരുന്നു എന്നാണ് വിജിലൻസ് കണ്ടെത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: