Headlines

റാന്നിയിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു





പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ദാരുണ സംഭവം. വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു. റാന്നി വയലത്തല സ്വദേശി ബിനോയ് തോമസിന്റെയും സാന്ദ്രയുടെയും മകൾ അവന്തികയാണ് മരിച്ചത്. സംഭവസമയത്ത് സാന്ദ്ര കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് അബോധാവസ്ഥയിൽ കിടക്കുന്നതാണ് അമ്മ കണ്ടത്.
കുട്ടിയെ സ്പർശിക്കാൻ ശ്രമിച്ചപ്പോൾ സാന്ദ്രയ്ക്കും ഷോക്കേറ്റതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് കുട്ടിയെ ഉടൻ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോക്കേറ്റതാണ് കുട്ടിയുടെ മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടിൽ എങ്ങനെ വൈദ്യുതാഘാതമേറ്റെന്ന കാര്യം ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: