മാസപ്പടിക്കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധി. കേസിൽ അന്വേഷണം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. അപ്പീലിൽ ഉത്തരവ് വരുന്നതുവരെ നടപടികൾ സ്വീകരിക്കരുതെന്ന്
ഹൈക്കോടതി ഇ.ഡിക്ക് നിർദ്ദേശം നൽകിയിരുന്നു. ഡിവിഷൻ ബെഞ്ച് ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ തുടർനടപടികൾക്ക് ഇ ഡി മുന്നൊരുക്കം നടത്തിവരികയായിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ന് കൊച്ചിയിൽ ഇ ഡി ഡയറക്‌ടർ പങ്കെടുക്കുന്ന യോഗം ചേരുന്നത്.


