CMRL ഇടപാട്: രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ED, പിണറായിക്കെതിരെയും റിയാസിനെതിരെയും പ്രത്യേകം ECIR
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസ് എംഎല്‍എയ്‌ക്കെതിരെയും പ്രത്യേകം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി. വിജിലന്‍സ് എഫ്‌ഐആറുകളുടെ പകര്‍പ്പ് ഇ ഡി ശേഖരിച്ചിട്ടുണ്ട്.ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദ്യകേസില്‍ പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്‍….

