Headlines

മന്ത്രിയില്ല, പേഴ്‌സണൽ സ്റ്റാഫിലും വേണ്ടപരിഗണനയില്ല, ആകെ അവഗണന; കോഴിക്കോട്ട് ലീഗിൽ അമർഷം പുകയുന്നു

കോഴിക്കോട്: ആറുസീറ്റിൽ വിജയിച്ചിട്ടും ഒരു മന്ത്രിയെപ്പോലും നൽകാതെ അവഗണിച്ച കോഴിക്കോട്ട്, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ കാര്യത്തിലും പരിഗണന ലഭിച്ചില്ലെന്നതിൽ മുസ്‌ലിംലീഗിൽ അമർഷം. സംസ്ഥാനകമ്മിറ്റിക്ക്‌ തിരഞ്ഞെടുക്കാനായി 13 പേരുടെ പ്രാഥമികപട്ടികയും 13 പേരുടെ അധിക പട്ടികയുമാണ് മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി സംസ്ഥാനനേതൃത്വത്തിന് കൈമാറിയത്.പതിമ്മൂന്നിൽ അഞ്ചുപേരെയെങ്കിലും കോഴിക്കോട് ജില്ലയിൽനിന്ന് നിയമിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, കോഴിക്കോട്ടുനിന്ന് നൽകിയ പട്ടികയിൽ അന്തിമതീരുമാനമായിട്ടില്ല.  സംസ്ഥാനനേതൃത്വത്തെക്കണ്ട് ജില്ലാനേതൃത്വം വീണ്ടും ആവശ്യമുന്നയിച്ചിട്ടുണ്ട്.മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റി നൽകുന്ന പട്ടികയിൽനിന്നാണ് പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുക എന്നാണ് ആദ്യം പറഞ്ഞിരുന്നത്. പട്ടിക അഞ്ചുമന്ത്ര‌ിമാർക്കും കൈമാറിയിട്ടുണ്ട്. പക്ഷേ,…

Read More

എല്ലാ പ്രണയവും വിവാഹത്തിൽ കലാശിക്കണമെന്നില്ല, അതുകൊണ്ട് പങ്കാളികളിൽ ഒരാൾ ചതിച്ചുവെന്ന് കരുതാനാവില്ല: സുപ്രിംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ട് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനാവില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. തെലങ്കാനയിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഉദ്യോഗാർഥിയുടെ നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിംകോടതിയുടെ നിർണായക ഉത്തരവ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് 2014-ൽ രജിസ്റ്റർചെയ്ത കേസിൽ തെലങ്കാന സ്റ്റേറ്റ് ലെവൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് ഉദ്യോഗാർഥിയുടെ താൽക്കാലിക നിയമനം റദ്ദാക്കിയിരുന്നു. പിന്നീട് ഈ കേസ് 2015-ൽ ലോക്…

Read More

പ്രഭാത നടത്തത്തിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; ചാക്കിൽകെട്ടി റയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ചു

ദിബ്രുഗഡ്: അസമിൽ പ്രഭാത നടത്തത്തിനിടെ 18കാരിയെ തട്ടിക്കൊണ്ടുപോയി. അസമിലെ ദിബ്രുഗഡ് ജില്ലയിൽ നിന്നാണ് പെൺകുട്ടിയെ അജ്ഞാത സംഘം ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കുശേഷം ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തി. ദിബ്രുഗഡിലെ ശാന്തിപ്പാറ പ്രദേശത്തെ പിഎൻ റോഡിന് സമീപം പതിവുപോലെ പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴാണ് സംഭവം. സംഘമെത്തി പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞ കുടുംബാംഗങ്ങൾ ഉടൻ പൊലീസിൽ പരാതി നൽകി. അതേസമയം, ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു…

Read More

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ആണ് ഹരജി കേൾക്കുന്നതിൽ നിന്നും അപ്രതീക്ഷിതമായി പിന്മാറിയത്. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഹൈക്കോടതി ഡിസ്ട്രിക്ട് ജുഡീഷ്യറി രജിസ്ട്രാർ ആയിരുന്ന സമയത്ത്, അതിജീവിതയുടെ മുൻ അഭിഭാഷകൻ ഇതേ വിഷയത്തിൽ ഭരണപരമായ തലത്തിൽ പരാതി നൽകിയിരുന്നു. അന്ന് ഈ പരാതിയുമായി ബന്ധപ്പെട്ട സമിതിയുടെ ഭാഗമായിരുന്ന താൻ…

Read More

കനത്ത മഴ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത് വടക്കൻ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടാണ് നിലവിലുള്ളത്. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐസിഎസ്‌ഇ, സിബിഎസ്‌ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍,…

Read More

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

   തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട…

Read More

വിജയ് ഒഴിയുന്ന ട്രിച്ചി സീറ്റില്‍ നടന്‍ രാഘവ ലോറന്‍സ് മല്‍സരിച്ചേക്കും

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് എത്തുന്നതായി സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ജയിച്ച രണ്ട് സീറ്റുകളിലൊന്നായ ട്രിച്ചിയില്‍ ടിവികെ സ്ഥാനാര്‍ഥിയായി രാഘവ ലോറന്‍സ് മല്‍സരിച്ചേക്കും. ജൂണ്‍ 11ന് രാവിലെ 9.30ന് രാഘവ ലോറന്‍സ് വാര്‍ത്താ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ചോദിച്ചു കൊണ്ട് നിരവധി പേരാണ് തനിക്ക് മെസേജയച്ചതെന്നും അഭ്യൂഹങ്ങള്‍ കനക്കുന്ന സാഹചര്യത്തില്‍ അതിനൊരു വ്യക്തത വരുത്തേണ്ടതുണ്ടെന്നും ലോറന്‍സ് എക്‌സില്‍ കുറിച്ചിട്ടുണ്ട്. …

Read More

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 28-ന്

തിരുവനന്തപുരം :രാജ്യത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിടുന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 28-ന് നടക്കും. അഞ്ചുവയസ്സിൽ താഴെയുള്ള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യകേന്ദ്രങ്ങൾ, നഗരാരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധസംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ മരുന്ന് വിതരണ ബൂത്തുകൾ ക്രമീകരിക്കും.യാത്രയ്ക്കിടയിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകാൻ 539 ട്രാൻസിറ്റ് ബൂത്തുകളും, 283 മൊബൈൽ ബൂത്തുകളും, ഒമ്പത് ഉത്സവം/മേളകളിലെ ബൂത്തുകളും എന്നിവയുമുണ്ടാകും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ട്…

Read More

കല്ലമ്പലത്ത് പനി ബാധിച്ച് 6 വയസുകാരി മരിച്ചു

കല്ലമ്പലം : കടുവയിൽ കെ. ടി. സി. ടി. യൂ. കെ. ജി.നഴ്സറി വിദ്യാർത്ഥിനിയും തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ താജ് മൻസിലിൽ ഹംസ -ഫാത്തിമ ദമ്പതികളുടെ മകൾ ഫൈഹ മറിയം (6) പനി ബാധിച്ചു മരിച്ചു. ഇന്നലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കുകയും വീട്ടിലേയ്ക്ക് മടങ്ങി ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചു വീണ്ടും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തി. ഏക സഹോദരൻ ഫഹദ് മുഹമ്മദ്‌, കെ ടി…

Read More

പാലക്കാട് ഡിപ്പോയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു; സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് ജീവനക്കാര്‍

പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടാവ് ഓടിച്ചുകടത്തി.ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സിനിമാ സ്റ്റൈല്‍ സംഭവം നടന്നത്. ഡിപ്പോയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് ബസ് സ്റ്റാർട്ട് ചെയ്ത് എടുത്തുകൊണ്ട് പോവുകയായിരുന്നു. ബസ് പുറത്തേക്ക് പോകുന്നത് കണ്ട് സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ മറ്റൊരു വാഹനത്തില്‍ പിന്തുടർന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാവ് പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു. ഡിപ്പോയില്‍ നിന്നും ഒരു കിലോമീറ്റർ ഓളം നഗരത്തിലൂടെ ഓടിച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial