Headlines

17കാരിയെ തലയറുത്ത് കൊലപ്പെടുത്തി; ഭർത്താവും ഭർതൃപിതാവും ഉള്‍പ്പെടെ നാലുപേർ അറസ്റ്റില്‍

റാഞ്ചി: മൂന്ന് മാസം ഗർഭിണിയായിരുന്ന 17കാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവും ഭർതൃപിതാവും ഉള്‍പ്പെടെ നാലുപേർ അറസ്റ്റില്‍. ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിലാണ് നടുക്കുന്ന സംഭവം. പൂനം കുമാരിയാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ അറുത്തുമാറ്റിയ തലയും പോലീസ് കണ്ടെത്തി. കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തുനിന്ന്…

Read More

പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയത് മന്ത്രി അറിഞ്ഞില്ല; മൂന്നര മാസത്തിനിടെ മൂന്ന് മാറ്റം, വിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്തി

പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ മാറ്റിയത് മന്ത്രി അറിയാതെയാണെന്ന് പറയുന്നു. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ വകുപ്പിൽ മാറിമാറി വന്നു. അടിക്കടിയുള്ള മാറ്റം വകുപ്പിനെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഡിജിഇ പോസ്റ്റിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിയമിക്കണമെന്നുമാണ് മന്ത്രിയുടെ ആവശ്യം. പ്രശ്നം മുഖ്യമന്ത്രിയെ അറിയിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം.

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും, സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നല്‍കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അധിക പണം നല്‍കി വൈദ്യുതി വാങ്ങുമ്പോള്‍ ഉണ്ടാകുന്ന ബാധ്യത ജനങ്ങള്‍ക്ക് മേല്‍ ചുമത്താനാണ് വകുപ്പ് തീരുമാനം. ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാവില്ല എന്നാണ് വൈദ്യുതി മന്ത്രി വിഷയത്തില്‍ നല്‍കിയ പ്രതികരണം. അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. തുടര്‍ച്ചയായ പവര്‍കട്ടില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇടപെടല്‍. പീക് സമയത്ത് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍…

Read More

ബലാത്സംഗക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ കോടതിയിൽ കീഴടങ്ങി

പനാജി: ബലാത്സംഗക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ കോടതിയിൽ കീഴടങ്ങി. ഇന്ന് ഗോവയിലെ കോടതിയിലാണ് തരുൺ തേജ്പാൽ കീഴടങ്ങിയത്. 2013ൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബോംബെ ഹൈക്കോടതി ഇയാളെ 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ ശിക്ഷ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നത്തിന് മുൻപായി പ്രതിയോട്  കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങൽ. നാല് ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങാനായിരുന്നു കോടതി നൽകിയ നിർദ്ദേശം. 2013ലാണ് മുൻ സഹപ്രവർത്തകയുടെ പരാതിയിന്മേൽ തരുൺ തേജ്പാലിനെതിരെ…

Read More

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; കാസർഗോഡ് 11 വയസുകാരന് ദാരുണാന്ത്യം

ബേഡകം: കാസർഗോഡ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 വയസുകാരന് ദാരുണാന്ത്യം. കുണ്ടംകുഴി സ്വദേശിയും കുറ്റിക്കോലിലെ മദ്രസ അധ്യാപകനുമായ സിദ്ദീഖ് സഖാഫിയുടെയും റൗഷാനയുടെയും മകൻ ഇബ്രാഹീം ബാദുഷ (11)ആണ് മരിച്ചത്. ഭക്ഷണംകുടുങ്ങി ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു അപകടം. വീട്ടുകാർ ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബേഡഡുക്ക പാണ്ടിക്കണ്ടം മദർ ബഡ്സ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്‌. മൃതദേഹം വീട്ടിലെത്തിച്ച്, തിങ്കൾ രാവിലെ മരുതടുക്കം ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. സഹോദരങ്ങൾ: മുബീന,…

Read More

ഭാര്യയുടെ തല വെട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയുടെ തലയറുത്തുമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ അസം സ്വദേശി പൊലീസ് വാഹത്തില്‍ നിന്ന് ചാടി മരിച്ചു. ഗുവാഹത്തിയില്‍ നിന്നുള്ള രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഗോസ്വാമിയുമായി പൊലീസ് വാഹനം ഹത്തിഗാവ് പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.ഗുവഹാത്തി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി മടങ്ങവെ, നരകാസുര്‍ പഹാര്‍ പ്രദേശത്തിന് സമീപം വെച്ച് ഗോസ്വാമി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടുകയുമായിരുന്നു. റോഡരികിലെ താഴ്ചയിലേക്ക് വീണ്…

Read More

മസൂദ് അസ്ഹർ പാകിസ്താൻ്റെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ; തലയ്ക്ക് 70 ലക്ഷം ഇനാം

ജെയ്‌ഷെ മുഹമ്മദ് തലവനും ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയുമായ മസൂദ് അസ്ഹറിനെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ ‘റെഡ് ബുക്കിൽ’ ഉൾപ്പെടുത്തി പാകിസ്താൻ. മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള ഇനാം തുക 20 ലക്ഷം പാകിസ്താനി രൂപ വർദ്ധിപ്പിച്ച് 70 ലക്ഷം രൂപയായി ഉയർത്തി. ഭീകരവാദത്തിനെതിരെയുള്ള നടപടികളിൽ അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് മേൽ ശക്തമായ സമ്മർദ്ദം നിലനിൽക്കുന്നതിനിടെയാണ് ഈ നീക്കം. മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നുവെന്നാണ് പാകിസ്താൻ ഔദ്യോഗികമായി വാദിച്ചിരുന്നതെങ്കിലും ഇയാൾ പാകിസ്താനിലെ…

Read More

‘കള്ളൻ കപ്പലിൽ തന്നെ’; ബത്തേരി സ്റ്റേഷനിൽനിന്ന് ഹാൻസ് കവർന്നത് പോലീസുകാരൻ, CCTV യിൽ കുടുങ്ങി, ഒളിവിൽ
    

സുൽത്താൻബത്തേരി:കോടതി സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടിമുതലായ ഏഴുചാക്ക് ഹാൻസ് പോലീസ് സ്റ്റേഷനിൽനിന്ന് മോഷണംപോയ സംഭവത്തിൽ പ്രതി പോലീസുകാരൻതന്നെയെന്ന് സൂചന. സി.സി.ടി.വി. പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ഇദ്ദേഹം ഒളിവിലാണെന്നും സൂചനയുണ്ട്. പോലീസുകാരന് കൂടുതൽപ്പേരുടെ സഹായം ലഭിച്ചോ, ആരുടെയൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിലാണ്. സ്റ്റേഷൻ കെട്ടിടത്തിലെ മുറിയിൽ പൂട്ടിസൂക്ഷിച്ചിരുന്ന ചാക്കുകൾ കടത്തിക്കൊണ്ടുപോയത് രാത്രിയിലാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം കൃത്യമായ വഴിയിൽ മുന്നോട്ടുപോകുകയാണെന്ന് നേതൃത്വംനൽകുന്ന ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീം പറഞ്ഞു. അന്വേഷണസംഘത്തിന് കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. കുറ്റക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള ഉറച്ചതീരുമാനത്തിലാണ്…

Read More

കാട്ടാക്കടയിൽ വീടിന് നേരെ ഗുണ്ടാസംഘത്തിൻ്റെ ആക്രമണം; വീടിന് തീയിട്ടു

തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയുടെ വീടിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വീട്ടിൽ അതിക്രമിച്ച് കടന്ന അക്രമി സംഘം വീട്ടിലുണ്ടായിരുന്ന സാധന സാമഗ്രികൾ അടിച്ച് തകർത്ത ശേഷം വീടിന് തീയിട്ടു. കാട്ടാക്കട സ്വദേശി ആനന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സംഭവം. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. കൂട്ടമായി എത്തിയ ഗുണ്ടാ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി അവിടെയുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന്റെ ജനലുകളും…

Read More

രാജ്യത്ത് 13,186 എംബിബിഎസ് സീറ്റുകൾ കൂടി വർധിപ്പിച്ചു; കേരളത്തിന് 50 പുതിയ സീറ്റുകൾ

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് 13,186 പുതിയ എംബിബിഎസ് (MBBS) സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) അംഗീകാരം നൽകി. പുതിയ സീറ്റുകൾ അനുവദിച്ചതോടെ രാജ്യത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,40,214 ആയി ഉയർന്നു. നീറ്റ് യുജി (NEET UG) കൗൺസലിങ്ങിന്റെ രണ്ടാം റൗണ്ട് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാജ്യത്തുടനീളം സീറ്റുകൾ വർധിപ്പിച്ചുകൊണ്ടുള്ള നിർണായക തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഇത് മെഡിക്കൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും. *പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:*…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial