Headlines

കാസർകോട്ട് 16-കാരിയെ പീഡിപ്പിച്ച യുവതിക്കെതിരേ പോക്‌സോ കേസ്; കുട്ടികളെ പീഡിപ്പിച്ചതിന് മുൻപും കേസുകൾ

    കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരേ പോലീസ് കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിനെ(25)തിരെയാണ് കാസർകോട് മേൽപ്പറമ്പ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഭയംകാരണം കുട്ടി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ പോലീസിന് പരാതി കൈമാറുകയും സംഭവത്തിൽ പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുകയുമായിരുന്നു. തളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ…

Read More

കാറിനുള്ളില്‍ ഐസ്‌ക്രീം വീണതിന് ക്രൂരമര്‍ദനം; ബെംഗളൂരുവില്‍ ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊന്ന കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍; അഭിഭാഷകയായ അമ്മ ഒളിവില്‍

ബെംഗളൂരു: കാറിനുള്ളില്‍ ഐസ്‌ക്രീം വീണതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ ആറുവയസ്സുകാരിയെ ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍. ബെംഗളൂരുവിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ജി.എൻ. മോഹനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച്‌ 24-ന് നടന്ന പെണ്‍കുട്ടിയുടെ ദുരൂഹമരണത്തില്‍ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കേസില്‍ കുട്ടിയുടെ അമ്മയും അഭിഭാഷകയുമായ പ്രിയങ്ക നിലവില്‍ ഒളിവിലാണ്. ദാവണഗെരെ സ്വദേശിയായ പ്രവീണിന്റെയും പ്രിയങ്കയുടെയും മകള്‍ വെണ്ണില (6) ആണ് കൊല്ലപ്പെട്ടത്. ചോദ്യംചെയ്യലില്‍ പ്രതി…

Read More

കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യുന്നത് തടയാൻ 40 ലക്ഷം രൂപ വീതം ആവശ്യപ്പെട്ടതായി പരാതി

കാസര്‍കോട്: കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വോട്ടിങ് യന്ത്രം ഹാക്കിങ് നടത്താൻ ബിജെപി ലക്ഷ്യമിടുന്നതായും ഇത് തടയാൻ ഓരോ മണ്ഡലത്തില്‍ നിന്നും 40 ലക്ഷം രൂപ വീതം വേണമെന്നും യുഡിഎഫ് സ്ഥാനാർഥികളോട് ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടതായി പരാതി. കാസർകോട് ജില്ല യുഡിഎഫ് നേതൃത്വം സംസ്ഥാന നേതൃത്വത്തിനാണ് പരാതി നല്‍കിയത്. ഉദുമ മണ്ഡലത്തിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവിനെ കുറിച്ചാണ് പരാതി. ‘മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ് 2600 വോട്ടുകള്‍ക്ക് തോല്‍ക്കും. ഇവിഎം ഹാക്ക് ചെയ്യാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇത്…

Read More

പൂച്ചക്കാട് സ്വദേശിനി ഐജ മഹേഷിന്റെ മരണം: വിദ്യാര്‍ത്ഥിനിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി,പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ ഡിവൈ എഫ് ഐ

കാസർകോട്: ഐജ മഹേഷിന്റെ മരണത്തില്‍ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ ഡിവൈഎഫ്‌ഐ. വിദ്യാര്‍ത്ഥിനിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്താണ് പള്ളിക്കര സ്വദേശിനിയായ വിദ്യാര്‍ഥിനി ഐജ മഹേഷ് ആത്മഹത്യ ചെയ്തത്. ജൂണ്‍ രണ്ടിന് പാല ചേര്‍പ്പുങ്കലിലെ ഹോസ്റ്റലില്‍ വെച്ച്‌ ഉച്ചയ്ക്ക് 12.45 ഓടെ സഹപാഠികളാണ് ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും…

Read More

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍

പത്തനംതിട്ട: ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക്  നുഴഞ്ഞുകയറി കേരളത്തില്‍ സുരക്ഷിത താവളം കണ്ടെത്തുന്നവര്‍ക്ക് ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് അടക്കമുള്ള എല്ലാ രേഖകളും ലഭ്യമാക്കുന്ന റാക്കറ്റ് കേരളത്തില്‍ സജീവം. ബംഗ്ലാദേശ് സ്വദേശിയായ മുംതാസ് എന്ന യുവതിയാണ് ഈ റാക്കറ്റിന്റെ പ്രധാന ഏജന്റ.് കൊല്ലം കലേശേഖരപുരം പഞ്ചായത്തില്‍ ആദിനാട് തെക്ക് ഹീരമഹലില്‍ നിന്ന് കഴിഞ്ഞ ദിവസം ഭീകരവാദ വിരുദ്ധ സേന ഇവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇവര്‍ കുടുംബത്തോടൊപ്പമാണ് കൊല്ലത്ത് താമസിച്ചിരുന്നത്.ബംഗ്ലാദേശികള്‍ കൊല്‍ക്കത്തയില്‍ നിന്നാണ് വ്യാജരേഖ…

Read More

ഭാരത മാതാവിന്റെ മക്കളെ സംരക്ഷിക്കാൻ മോദിക്ക് താല്പര്യമില്ല;ഇന്ത്യൻ കപ്പൽ അമേരിക്ക അക്രമിച്ചതിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഗൾഫ് ഓഫ് ഒമാനിൽ വെച്ച് അമേരിക്കൻ നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദേശ ശക്തികൾ ഇന്ത്യക്കാരെ കൊലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. എന്നാൽ നമ്മുടെ ‘കോംപ്രമൈസ്ഡ്’ ആയ പ്രധാനമന്ത്രി ഒരു വാക്ക് പോലും മിണ്ടിയില്ല. ഒരു…

Read More

തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയിൽ കുടുങ്ങി വയോധിക; രക്ഷാപ്രവർത്തനം വിജയം

         പാറശ്ശാല: തിരുവനന്തപുരം പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി. വയോധികയെ ഏറെ നേരം നീണ്ട രക്ഷാപ്രവർത്തന്നതിലാണ് പുറത്തെടുത്തത്. രാജകുമാരി എന്ന അമ്പത് വയസുകാരിയ്ക്കാണ് പാറ പതിച്ച് പരുക്കേറ്റത്. പുലർച്ചെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയപ്പോഴാണ് പാറ പതിച്ചത്. സ്ഥത്ത് ഫയർഫോഴ്സിന്റേയും പൊലീസിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. കനത്ത മഴയിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. വയോധികയുടെ അരയ്ക്ക് താഴോട്ട് പാറയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. രാവിലെ അഞ്ചരമണിയോടുകൂടി വീടിനു സമീപത്ത് ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു….

Read More

മലപ്പുറത്ത് സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് സംഭവം നടന്നത്. ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഫിയ, മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അഫ്നാൻ എന്നിവരാണ് മരിച്ചത്. സ്കൂൾ വിട്ടു വന്ന ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഇരുവരും. കുട്ടികൾ മടങ്ങിയെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Read More

ദേവികുളത്തെ തെരഞ്ഞെടുപ്പ് തോൽവി; സിപിഎമ്മിനെ പരസ്യമായി വിമർശിച്ച് സിപിഐ

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിൽ നേരിട്ട തോൽവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമർശിച്ച് സിപിഐ. തോൽവി സിപിഐയുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നാണ് പരസ്യ വിമർശനം. സിപിഎമ്മിൽ ഒത്തൊരുമയുള്ള പ്രവർത്തനം ഉണ്ടായില്ല. ബിജെപി സ്ഥാനാർഥിയായിരുന്ന എസ് രാജേന്ദ്രന് വേണ്ടി ഒരുവിഭാഗം പ്രവർത്തകർ പ്രവർത്തിച്ചു. അനുകൂല സാഹചര്യമായിരുന്നിട്ടും സിപിഎം പ്രവർത്തിച്ചില്ലെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ ഡി ചന്ദ്രപാൽ പറഞ്ഞു. പരാജയത്തിന് കാരണം ഭൂപ്രശ്‌നങ്ങളിലെ സിപിഐയുടെ ഇടപെടലുകളാണെന്ന് ആരോപിച്ച് നേരെത്തെ സിപിഎം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് തോൽവി…

Read More

രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരം: മന്ത്രി കെ മുരളീധരൻ

രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് വേണ്ടി ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന മഹത്തായ സേവനമാണ്. രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി കൂടുതൽ ആളുകളെ ദാതാക്കളാക്കാൻ സമൂഹം മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രക്തം നൽകിയാൽ ശരീരം ക്ഷീണിക്കുമെന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നതും അടിസ്ഥാനരഹിതമായ ധാരണകളാണ്. രക്തദാനം ആരോഗ്യത്തിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial