സഹകരണ സംഘങ്ങളിലെ 10 വർഷമായി ഉപയോഗിക്കാത്ത അക്കൗണ്ടുകളിലെ പണം ഇനി ഗാരന്റി ഫണ്ട് ബോർഡിലേക്ക്; പുതിയ നിർദ്ദേശം
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി സഹകരണ വകുപ്പ്. 10 വർഷമായി നിഷ്ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ തുക സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് കൈമാറാനാണ് പുതിയ നിർദേശം. റിസർവ് ബാങ്ക് പിന്തുടരുന്ന മാതൃകയിലാണ് ഈ നടപടി നടപ്പാക്കുന്നത്. 10 വർഷം അനങ്ങാത്ത അക്കൗണ്ടുകൾ കണ്ടെത്തണം സഹകരണ ബാങ്കുകളും മറ്റ് സഹകരണ സ്ഥാപനങ്ങളും 10 വർഷമായി ഇടപാടുകളൊന്നുമില്ലാത്ത അക്കൗണ്ടുകൾ കണ്ടെത്തണമെന്നാണ് നിർദേശം. ഇത്തരം അക്കൗണ്ടുകളിലെ നിക്ഷേപത്തുക മൂന്ന് മാസത്തിനകം സഹകരണ…

