Headlines

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതല്‍ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്‌ഇബി

രാജ്യത്ത് വൈദ്യുതി ലഭ്യതയില്‍ വൻ കുറവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാല്‍ രാജ്യത്താകെ വൈദ്യുതിലഭ്യതയില്‍ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ 16 മുതല്‍ തിരികെ നല്കാമെന്ന കരാറില്‍, മാർച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കേരളം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വായ്പ്പയായി വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സമയമാണിത്. നമ്മുടെ ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി ലഭിക്കുന്നതിന് ഡീപ് കരാറുകള്‍ക്കുള്ള പരിശ്രമം കെ എസ് ഇ ബി നടത്തിയിരുന്നു എങ്കിലും…

Read More

കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റാതെ കണ്ടക്‌ടർ

വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറാൻ അനുവദിക്കാതെ കണ്ടക്‌ടർ. തൃശൂർ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ സ്വകാര്യ ബസിനരികെ വരിയായി കാത്തുനിൽക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. എന്നാൽ, വെറും മൂന്ന് വിദ്യാർത്ഥികളെ മാത്രമാണ് കണ്ടക്‌ടർ ബസിനുള്ളിൽ കയറാൻ അനുവദിച്ചത്. ബാക്കിയുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളെ ബസിൽ കയറ്റില്ലെന്ന് കണ്ടക്‌ടർ തറപ്പിച്ച് പറഞ്ഞു.ഇതിനിടെ മറ്റൊരു സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ ബസിൽ കയറുന്നത് കാണാം. എന്നിട്ടും ആദ്യം കാത്തുനിന്ന വിദ്യാർത്ഥികളെ കയറ്റുന്നില്ല. കൂട്ടത്തിൽ…

Read More

നീറ്റ് പുനഃപരീക്ഷ; കേന്ദ്രസര്‍ക്കാരിന്റെ നിർദേശത്തെ തുടർന്ന് പ്ലേ സ്റ്റോറില്‍ നിന്ന് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം നീക്കം ചെയ്ത് ഗൂഗിള്‍

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ ചോർച്ചയും ഓൺലൈൻ തട്ടിപ്പുകളും തടയാൻ കേന്ദ്രത്തിന്റെ കർശന നടപടികൾ. പ്ലേ സ്റ്റോറില്‍ നിന്ന് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം നീക്കം ചെയ്ത് ഗൂഗിള്‍. കൂടാതെ ഇന്ത്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 22 വരെയാണ് ടെലഗ്രാം ആക്‌സസ് പരിമിതപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ ആപ്പ് നീക്കം ചെയ്യാന്‍ ആപ്പിളിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.അതേസമയം ടെലഗ്രാമിന്റെ താത്കാലിക വിലക്കിനെതിരെ സ്ഥാപകന്‍ പാവല്‍ ദുരോവ് രംഗത്തെത്തി. ആപ്പ് നിരോധനം ഇന്ത്യയിലെ 15…

Read More

ഭാര്യയെ നൂറിലേറെ പുരുഷന്മാർക്ക് കാഴ്ച്ചവെച്ചു; ഭർത്താവിന് തടവുശിക്ഷ വിധിച്ച് കോടതി

സ്റ്റോക്ക്‌ഹോം: ഭാര്യയെ വർഷങ്ങളോളം ഭീഷണിപ്പെടുത്തി നൂറിലധികം പുരുഷന്മാർക്ക് ലൈംഗികമായി ചൂഷണം ചെയ്യാൻ അവസരം ഒരുക്കിയെന്ന കേസിൽ 61കാരനായ സ്വീഡിഷ് പൗരന് നാല് വർഷവും അഞ്ച് മാസവും തടവുശിക്ഷ. സ്വീഡന്റെ കിഴക്കൻ തീരപ്രദേശത്തുള്ള ഹെർനോസാൻഡ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗശ്രമം, ഗുരുതര മനുഷ്യക്കടത്ത്, മർദനം, നിയമവിരുദ്ധ ഭീഷണി എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ പ്രതിക്കൊപ്പം ഇരയെ ലൈംഗികമായി പീഡിപ്പിച്ച 28 പുരുഷന്മാർക്കും ശിക്ഷ ലഭിച്ചു. ഇരയുടെയും പ്രതിയുടെയും പേരുകൾ നിയമപരമായ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല….

Read More

കന്നുകാലി ക്ഷാമം, വിപണിയിലെ വിലക്കയറ്റം;
കൺട്രോളില്ലാതെ കുതിച്ച് ഇറച്ചിവില

  കന്നുകാലി കളുടെ ക്ഷാമവും വിപണിയിലെ വിലക്കയറ്റവും മൂലം ജില്ലയിൽ ബീഫ് വില പിടി വിട്ട് ഉയർന്നു. സംസ്ഥാന ത്തേക്ക് കന്നുകാലി വരവ് കുത്തനെ കുറഞ്ഞതോടെ രണ്ടു മാസം മുൻപ് കിലോ ഗ്രാമിന് 320 മുതൽ 360 രൂപ വരെ ഉണ്ടായിരുന്ന ബീഫിന് വില ഇപ്പോൾ 360 മുതൽ 420 രൂപ വരെയായി ഉയർന്നു. കന്നുകാലി ലഭ്യതയിൽ ഉണ്ടായ വൻ കുറവും ഗതാഗതത്തിനിടെ നേരിടുന്ന തടസങ്ങളും ഇന്ധന വില വർധനയും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വ്യാപാരികളുടെ വിശദീകരണം. മഹാരാഷ്ട്ര,…

Read More

ഓപ്പറേഷൻ തൂഫാൻ: 10 കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കള്‍ പിടികൂടി, 2778 പേരെ അറസ്റ്റ് ചെയ്തു: ആഭ്യന്തരമന്ത്രി

ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല. 2500ല്‍ അധികം കേസുകളിലായി 2778 പേരെ അറസ്റ്റ് ചെയ്തെന്നും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓപ്പറേഷന്‍റെ പ്രവർത്തനം വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 26ന് എല്ലാ മണ്ഡലങ്ങളിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും നടൻ മോഹൻലാല്‍ പ്രചാരണത്തിന്‍റെ മുഖമാകുമെന്നും ചെന്നിത്തല പറഞ്ഞു. ‘ഓപ്പറേഷൻ തൂഫാൻ വളരെ വിജയകരമായി തന്നെ മുന്നോട്ടുപോകുന്നുണ്ട്. പത്ത് കോടിയിലധികം രൂപയുടെ നിരോധിത ലഹരിവസ്തുക്കളാണ് ഇതിനോടകം…

Read More

നിയമസഭയില്‍ പൊതുജനങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്ന രീതി നടപ്പിലാക്കും;സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: നിയമസഭയില്‍ പൊതുജനങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്ന രീതി നടപ്പിലാക്കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്‌സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. ചില വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിലുള്ള മാതൃകയില്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമല്ല, അവര്‍ക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്കും…

Read More

കഫ് സിറപ്പ് വിൽപ്പനയ്ക്ക് നിയന്ത്രണം; കുറിപ്പടി ഇല്ലാതെ ഇനി മരുന്ന് കിട്ടില്ല

        ഡൽഹി : കഫ് സിറപ്പ് വിൽപ്പനക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം. ഇതോടെ ഏവർ ദ കൗണ്ടർ ഇനി കഫ് സിറപ്പുകൾ ലഭിക്കില്ല. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ ഇനി മെഡിക്കൽ ഷോപ്പുകളിൽ നിന്നും കഫ് സിറപ്പുകൾ ലഭിക്കുകയുള്ളൂ. കഫ് സിറപ്പുകളുടെ ആരോഗ്യകരമല്ലാത്ത അമിത ഉപയോഗം തടയുന്നത് ലക്ഷ്യമിട്ടാണ് പുതിയ നടപടി. വിവിധ സംസ്ഥാനങ്ങളിൽ ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ ഉപയോഗിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഫ് സിറപ്പ് വിൽപ്പനയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. 1945-ലെ…

Read More

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ടെസ്റ്റില്‍ ‘H’ എടുക്കുമ്പോള്‍ ഇനി മുതല്‍ പിൻക്യാമറയില്‍ നോക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതല്‍ എല്‍എംവി ടെസ്റ്റില്‍ H എടുക്കുമ്പോള്‍ ഇനി മുതല്‍ പിൻക്യാമറയില്‍ നോക്കാം മുമ്പ് കണ്ണാടിയില്‍ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയില്‍ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തില്‍ മാറ്റം. എന്നാല്‍, ചില നിബന്ധനകളുമുണ്ട്. പൂർണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാൻ പാടില്ല

Read More

വെമ്പായത്ത് 16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്

തിരുവനന്തപുരം: വെമ്പായത്ത് 16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് കന്യാകുളങ്ങര സ്വദേശിയും നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിയുമായ പതിനാറുകാരിക്കാണ് കുത്തേറ്റത്. പനവൂർ സ്വദേശി സഹദ് (21) ആണ് പെണ്‍കുട്ടിയുടെ വീടിന് സമീപത്തുവെച്ച്‌ കത്തികൊണ്ട് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് സഹദ് പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. കാറിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീടിന് സമീപത്തായി കാത്തിരുന്നു. വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച്‌ പ്രതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial