Headlines

വിവാഹത്തിന്റെ തലേദിവസം പ്രതിശ്രുത വധുവും മാതാപിതാക്കളും ജീവനൊടുക്കി

ബംഗളൂരു: വിവാഹത്തിന്റെ തലേദിവസം പ്രതിശ്രുത വധുവും മാതാപിതാക്കളും ജീവനൊടുക്കി. കർണാടകയിലെ മൈസൂ‌രു ജില്ലയിലാണ് സംഭവം നരസിപുര താലൂക്കിലെ ഹലേകെമ്പയ്യനഹുണ്ടി ഗ്രാമത്തില്‍ താമസിക്കുന്ന ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകള്‍ രക്ഷിത(21) എന്നിവരാണ് മരിച്ചത്. സ്വന്തം വീട്ടിലാണ് മൂവരും ആത്മഹത്യ ചെയ്‌തത്. തൊട്ടടുത്ത ദിവസം വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും അടുത്ത ദിവസങ്ങളിലായി കുടുംബം കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഉല്ലാസ് ഗൗഡയാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്ന് എഴുതിയിട്ടുണ്ട്. പ്രദേശവാസിയായ ഇയാളില്‍നിന്ന് കുടുംബം പീഡനം…

Read More

മലയാളികള്‍ക്ക് വേണ്ടി ലിയോണല്‍ മെസിയുടെ ലോകകപ്പ് റെക്കോര്‍ഡ് ആഘോഷിച്ച്‌ ഫിഫ

ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് വേണ്ടി ലിയോണല്‍ മെസിയുടെ ലോകകപ്പ് റെക്കോര്‍ഡ് ആഘോഷിച്ച്‌ ഫിഫ. ഓസ്ട്രിയക്കെതിരെ രണ്ട് ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് അര്‍ജന്റീന നായകന്‍ സ്വന്തമാക്കിയിരുന്നു 38-ാം മിനിറ്റിലാണ് മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ച്‌ ഗോള്‍ നേടിയത്. ഡാലസിലെ ആര്‍ലിംഗ്ടണില്‍ മത്സരത്തിന്റെ തുടക്കത്തിലെ ലഭിച്ച പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു മെസി ഗോളടിച്ച്‌ ലോക റെക്കോര്‍ഡിട്ടത്. അതിന് പിന്നാലെയാണ് ഫിഫ പോസ്റ്റുമായെത്തിയത്. മെസിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത ഫിഫ, അതില്‍ മലയാളത്തില്‍ എഴുതിയത് ഇങ്ങനെയായിരുന്നു.. ‘ഇവനെ…

Read More

കൈക്കൂലി കേസില്‍ കെ എസ് ഇ ബി മുന്‍ ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം കഠിന തടവും പിഴയും

തൃശൂര്‍ :   കൈക്കൂലിക്കേസില്‍ കെഎസ്ഇബി മുന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലന്‍സ് കോടതി. കുന്നംകുളം കെഎസ്ഇബി ഓഫീസിലെ മുന്‍ അസിസ്റ്റന്റ് എന്‍ജിനിയറും കൊല്ലം തഴവ സ്വദേശിയുമായ കെ ശശി(65) യെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് കെ എം രതീഷ് ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം.

Read More

മെസിക്ക് ഇരട്ട ഗോൾ; അർജൻ്റീനക്ക് തകർപ്പൻ ജയം

ഡാലസ്: നായകൻ ലയണൽ മെസിയുടെ ഇരട്ടഗോൾ മികവിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ടെക്സസിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. മത്സരത്തിലെ രണ്ട് ഗോളുകളും സ്വന്തമാക്കിയ മെസി ലോകകപ്പ് ചരിത്രത്തിലും പുതിയ അധ്യായം കുറിച്ചു. ലോകകപ്പിൽ തന്റെ ഗോൾ നേട്ടം 18 ആക്കി ഉയർത്തിയ അദ്ദേഹം ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളുടെ റെക്കോർഡ് മറികടന്ന് ടൂർണമെന്റിന്റെ എക്കാലത്തെയും മികച്ച…

Read More

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ അവകാശവാദങ്ങൾ കിൻഡർ ജോയ്, സഫോല ഓയിൽ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് എഫ്എസ്എസ്എഐ നോട്ടീസ്

തെറ്റായ അവകാശവാദങ്ങളുന്നയിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (fssai) നോട്ടീസ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ അവകാശവാദങ്ങള്‍, ബ്രാന്‍ഡ് പേരുകള്‍, പാക്കേജിലെ വിവരങ്ങള്‍ എന്നിവ നല്‍കിയതിനാണ് നോട്ടീസ്. ഫെറേറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന കിന്‍ഡര്‍ ജോയ് കോട്ടഡ് വേഫര്‍ ബിസ്‌കറ്റില്‍ കവറിന് പുറത്ത് ‘മില്‍ക്ക് സോളിഡുകളാല്‍ സമ്പന്നം’ എന്ന് എഴുതിയിട്ടുണ്ട്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉല്‍പ്പന്നത്തിന്റെ ഘടകങ്ങളില്‍ അവകാശപ്പെടുന്നതുപോലെ…

Read More

ലോകകപ്പില്‍ ബ്രസീലിന് നാളെ നിര്‍ണ്ണായകം; എതിരാളികള്‍ ഹെയ്തി

ഫിലാഡല്‍ഫിയ: ഫിഫാ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ തങ്ങളുടെ രണ്ടാം മല്‍സരത്തിനായി ബ്രസീല്‍ നാളെയിറങ്ങും. ഹെയ്തിയാണ് ബ്രസീലിന്റെ എതിരാളികള്‍. മൊറോക്കോയ്‌ക്കെതിരേ കളിക്കാത്ത നെയ്മര്‍ ഹെയ്തിക്കെതിരേയും ഇറങ്ങില്ല. താരം പൂര്‍ണ്ണ് ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടില്ല. രാവിലെ 6:30 നാണ് മല്‍സരം. ആദ്യ മല്‍സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന് ഈ മല്‍സരം നിര്‍ണായകമാണ്. നോക്ക്ഔട്ട് യോഗ്യത ഉറപ്പാക്കണമെങ്കില്‍ ബ്രസീലിന് നാളെ ജയിച്ചേ തീരൂ. കഴിഞ്ഞ മല്‍സരത്തില്‍ സ്‌കോട്‌ലന്‍ഡിനോട് തോല്‍വി ഏറ്റുവാങ്ങിയ ഹെയ്തിക്കും ബ്രസീലിനെതിരെ നിര്‍ണായകമാണ്.

Read More

ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്‌റ്റിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി വിനോദ് കുമാർ ജി.വി (47) യെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തിരൂർ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഇയാൾ 4,300 രൂപ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. തിരൂർ കന്മനം സ്വദേശിയായ പരാതിക്കാരൻ ആരംഭിച്ച ആയുർവേദിക് വെൽനസ് സെൻ്ററിന് ലൈസൻസ് അനുവദിക്കുന്നതിനും അനുബന്ധ സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിനുമായി വിനോദ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടതായാണ് വിജിലൻസിന്റെ കണ്ടെത്തൽ….

Read More

വഴിത്തിരിവായത് ദൃക്‌സാക്ഷിയുടെ മൊഴി ! ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടേത് അരുംകൊല ; പ്രതി കുറ്റം സമ്മതിച്ചു

ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു ആദിവാസി വിഭാഗത്തില്‍പ്പെട്ട വിനോദ് കുമാറാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിച്ചത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയില്‍ യുവതി കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് വാക്കു തർക്കമുണ്ടായതെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ ബാലാത്സംഗം ചെയ്തിട്ടില്ലെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. വാക്ക് തർക്കത്തിനിടെ പിടിച്ചുതള്ളിയപ്പോള്‍…

Read More

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട് നഗരത്തിൽ 2000 ഹാൻസ് പാക്കറ്റുകൾ പിടികൂടി, ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: നഗരത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ പരിശോധന ശക്തമാക്കി പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നഗരമധ്യത്തിൽ നിന്ന് ഏകദേശം 2000 ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ചെറൂട്ടി റോഡിൽവെച്ചാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്ന് ടൊയോട്ട എറ്റിയോസ് കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാൻസ് പാക്കറ്റുകൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. കാറോടിച്ചിരുന്ന കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശിയായ മിഥിലാജിനെ…

Read More

ആശുപത്രിയിൽ കൂട്ടമരണം; കർണാടകയിൽ മരിച്ചത് ഹൃദ്രോഗത്തിന് ചികിത്സ തേടിയ 11 രോഗികൾ

       കർണ്ണാടക : കർണാടക മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം. 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. മരിച്ചവരെല്ലാം ഹൃദ്രോഗത്തിന് ചികിത്സ തേടിയവരാണ്. ഇന്നലെ ICU വിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും കൂട്ടമരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും കൂട്ടിരിപ്പുകാർ വ്യക്തമാക്കുന്നു. കർണാടക സർക്കാരിന് കീഴിലെ സ്വയം ഭരണ അധികാരമുള്ള സ്ഥാപനമാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച്. എന്നാൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സദാനന്ദ പറഞ്ഞു. ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമമുണ്ടെന്നത് സത്യമാണ്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial